EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘അവള്‍ കിണറ്റില്‍ ചാടില്ല, സ്വയം വേദനിപ്പിക്കില്ല’; ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭര്‍തൃ കുടുംബത്തിനെതിരെ ആരോപണം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘അവള്‍ കിണറ്റില്‍ ചാടില്ല, സ്വയം വേദനിപ്പിക്കില്ല’; ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭര്‍തൃ കുടുംബത്തിനെതിരെ ആരോപണം
News

‘അവള്‍ കിണറ്റില്‍ ചാടില്ല, സ്വയം വേദനിപ്പിക്കില്ല’; ഷഫ്‌നയുടെ ശരീരത്തില്‍ മുറിവുകള്‍, ഭര്‍തൃ കുടുംബത്തിനെതിരെ ആരോപണം

Web News
Last updated: December 19, 2023 12:42 PM
Web News
Published: December 19, 2023
Share

ചൊക്ലിയിലെ ഷഫ്‌നയുടെ മരണം കൊലപാതകം ആണെന്ന ആരോപണവുമായി ബന്ധുക്കള്‍. കഴിഞ്ഞ തിങ്കളാഴ്ചയാണ് കാരപ്പൊയില്‍ സ്വദേശി റിയാസിന്റെ ഭാര്യ ഷഫ്‌നയെ ഭര്‍തൃവീട്ടിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഷഫ്‌നയുടെ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ മുറിവുകളും ബലം പ്രയോഗിച്ചതിന്റെ പാടുകളുമുണ്ടെന്ന് കുടുംബം പറയുന്നു. ഷഫ്‌ന ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ദുരൂഹതയുണ്ടെന്നും കുടുംബം നേരത്തെയും ആരോപിച്ചിരുന്നു.

വിവാഹസമയത്ത് സ്വര്‍ണം കുറഞ്ഞു പോയതില്‍ ഭര്‍തൃവീട്ടുകാര്‍ക്ക് അതൃപ്തി ഉണ്ടായിരുന്നുവെന്നും നിരന്തരം സ്വര്‍ണത്തിന്റെ കാര്യങ്ങള്‍ ചോദിച്ച് ഭര്‍തൃവീട്ടുകാര്‍ മകളെ മാനസികമായി വിഷമിപ്പിച്ചിരുന്നുവെന്നും മാതാവ് പറഞ്ഞു. ഭര്‍ത്താവിന്റെ വീട്ടില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും അവിടെ നില്‍ക്കാന്‍ പറ്റില്ലെന്ന് ഷഫ്‌ന കരഞ്ഞ് പറഞ്ഞിരുന്നതായും സഹോദരനും ഉമ്മയും പറഞ്ഞു.

ഷഫ്‌ന വേദന സഹിക്കാന്‍ പറ്റാത്ത കുട്ടിയാണെന്നും അവള്‍ അങ്ങനെ ഒരു മുറിവ് ശരീരത്തില്‍ സ്വയം വരുത്തില്ലെന്നും ഉമ്മ പറഞ്ഞു. കത്തി തട്ടി ഒരു ചെറിയ മുറിവുണ്ടായാല്‍ പോലും രണ്ട് ദിവസം കരയുന്ന കുട്ടിയാണ്. അവിടെ ഒരു പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞിരുന്നെങ്കിലും കിണറ്റില്‍ ചാടേണ്ട കാര്യമില്ല. അവള്‍ ആത്മഹത്യ ചെയ്യില്ല- ഷഫ്‌നയുടെ ഉമ്മ പറഞ്ഞു.

ഭര്‍ത്താവിന്റെ പിതാവ് കഴുത്തിന് പിടിച്ചിരുന്നുവെന്നും ഉപദ്രവിച്ചിരുന്നെന്നും ഷഫ്‌ന പറഞ്ഞിരുന്നതായി സഹോദരനും പറഞ്ഞിരുന്നു. ഇവിടെ ജീവിക്കേണ്ട വീട്ടിലേക്ക് വരണമെന്നാണ് ഷഫ്‌ന പറഞ്ഞിരുന്നത്.

സ്വര്‍ണം കുറഞ്ഞു പോയെന്ന് പറഞ്ഞ് ഭര്‍ത്താവിന്റെ മാതാവ് വീട്ടിലേക്ക് ഫോണ്‍ വിളിച്ച് സംസാരിച്ചിരുന്നു. പക്ഷെ ഇനി സ്വര്‍ണം കൊടുക്കാനാവില്ലെന്ന് പറഞ്ഞു. ഇതോടെ അവര്‍ക്ക് സഹോദരിയോട് വൈരാഗ്യമായിരുന്നു എന്ന് സഹോദരന്‍ പറഞ്ഞു.

TAGGED:KannurmurdershafnaSuicide
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കുവൈറ്റിൽ റേഷൻ ഭക്ഷ്യവസ്തുക്കൾ കടത്താൻ ശ്രമം; പ്രതികൾ പിടിയിൽ

August 10, 2022
News

ലോകത്ത് ഇന്റർനെറ്റ്‌ വേഗതയിൽ യുഎഇയ്ക്ക് ഒന്നാം സ്ഥാനം

November 11, 2022
News

ബിജെപി സീറ്റ് നൽകിയില്ല, മുൻ കേന്ദ്രമന്ത്രി ഹ‍ർഷവർധനൻ രാഷ്ട്രീയം അവസാനിപ്പിച്ചു

March 3, 2024
News

സ്ഥാനാർത്ഥിയായി പരിഗണിച്ചില്ല; തിരുവനന്തപുരത്ത് ആർഎസ്എസ് പ്രവർത്തകൻ ജീവനൊടുക്കി

November 15, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?