EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: കളമശ്ശേരി ബോംബ് സ്‌ഫോടനം: 12 വയസുകാരിയും മരിച്ചു, മരണം മൂന്നായി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > കളമശ്ശേരി ബോംബ് സ്‌ഫോടനം: 12 വയസുകാരിയും മരിച്ചു, മരണം മൂന്നായി
News

കളമശ്ശേരി ബോംബ് സ്‌ഫോടനം: 12 വയസുകാരിയും മരിച്ചു, മരണം മൂന്നായി

Web News
Last updated: October 30, 2023 8:56 AM
Web News
Published: October 30, 2023
Share

കളമശ്ശേരിയില്‍ യഹോവ സാക്ഷികളുടെ കണ്‍വെന്‍ഷനിടെയുണ്ടായ ബോംബ് സ്‌ഫോടനത്തില്‍ മരണം മൂന്നായി. ഗുരുതരമായി പൊള്ളലേറ്റ് വെന്റിലേറ്ററിലായിരുന്ന 12കാരിയാണ് മരിച്ചത്. മലയാറ്റൂര്‍ സ്വദേശി ലിബിനയാണ് മരിച്ചത്. ഇതോടെ സ്‌ഫോടനത്തില്‍ മരിച്ചവരുടെ എണ്ണം മൂന്നായി.

പെണ്‍കുട്ടിക്ക് സ്‌ഫോടനത്തില്‍ 95 ശതമാനത്തോളം പൊള്ളലേറ്റിരുന്നു. മെഡിക്കല്‍ ബോര്‍ഡ് നിര്‍ദേശ പ്രകാരം ആവശ്യമായ ചികിത്സ നല്‍കികൊണ്ടിരിക്കുന്നതിനിടെ മരുന്നുകളോട് പ്രതികരിക്കാതെ വരികയും തുടര്‍ന്ന് തിങ്കളാഴ്ച പുലര്‍ച്ചെ 12.40ന് മരിക്കുകയും ചെയ്തു.

ഗുരുതരമായി പൊള്ളലേറ്റ രണ്ട് പേര്‍ കഴിഞ്ഞ ദിവസം തന്നെ മരിച്ചിരുന്നു. ഇരുവരെയും തിരിച്ചറിയുകയും ചെയ്തിട്ടുണ്ട്. എറണാകുളം കുറുപ്പുംപടി സ്വദേശി ലയോണ പൗലോസ് (60), തൊടുപുഴ സ്വദേശി കുമാരി(53) എന്നിവരാണ് ഇന്നലെ മരിച്ച രണ്ട് പേര്‍.

ലയോണ പൗലോസിനെ ഞായറാഴ്ച രാത്രി വൈകിയാണ് തിരിച്ചറിഞ്ഞത്. സ്‌ഫോടനത്തില്‍ ആദ്യം മരിച്ചത് ഇവരായിരുന്നു. ലയോണ ഒറ്റയ്ക്കാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കാന്‍ എത്തിയത്. ഇവരുടെ മോതിരം കണ്ട് ബന്ധുവാണ് ആളെ തിരിച്ചറിഞ്ഞത്. ലയോണയെ കാണാത്തതിനെ തുടര്‍ന്ന് ബന്ധു പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് നടന്ന തെരച്ചിലില്‍ ആണ് ലയോണയെ തിരിച്ചറിഞ്ഞത്. അതേസമയം, കുമാരിയെ മരിച്ച ഉടനെ തന്നെ തിരിച്ചറിഞ്ഞിരുന്നു.

സ്‌ഫോടനത്തില്‍ പരിക്കേറ്റ് 25 ഓളം പേര്‍ നിലവില്‍ ചികിത്സയിലാണ്. ഞായറാഴ്ച രാവിലെ 9.40 ഓടെയാണ് സ്‌ഫോടനം നടന്നത്. സംഭവത്തില്‍ കടവന്ത്ര സ്വദേശി ഡൊമിനിക് മാര്‍ട്ടിന്‍ പൊലീസില്‍ കീഴടങ്ങിയിട്ടുണ്ട്. സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തവും ഇയാള്‍ ഏറ്റെടുത്തിട്ടുണ്ട്. ഒറ്റയ്ക്കാണ് സ്‌ഫോടനം നടത്തിയതെന്നും ഇയാള്‍ സമ്മതിക്കുന്നുണ്ട്.

TAGGED:Jehovah's WitnessesKalamassery Blast
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ജോ ബൈഡന്‍റെ ഉപദേശക സമിതിയിൽ രണ്ട് ഇന്ത്യൻ വംശജർ

March 12, 2023
NewsSports

അവസാന ഓവറിലെ ആവേശം; പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ

August 29, 2022
News

വിമാനത്തിനുള്ളിലെ അതിക്രമം: കുറ്റക്കാർക്കെതിരെ കർശന നടപടിയെന്ന് ഡിജിസിഎ

April 11, 2023
News

ലോകത്തിലെ ഏറ്റവും ഉയരമുള്ള വനിതയുടെ ആദ്യ ആകാശയാത്ര വൈറൽ

November 8, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?