EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാബൂളിലെ വസീർ അക്ബർ ഖാൻ പള്ളിയിൽ സ്ഫോടനം : നാലുപേർ കൊല്ലപ്പെട്ടു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Uncategorized > കാബൂളിലെ വസീർ അക്ബർ ഖാൻ പള്ളിയിൽ സ്ഫോടനം : നാലുപേർ കൊല്ലപ്പെട്ടു
Uncategorized

കാബൂളിലെ വസീർ അക്ബർ ഖാൻ പള്ളിയിൽ സ്ഫോടനം : നാലുപേർ കൊല്ലപ്പെട്ടു

News Desk
Last updated: September 23, 2022 1:52 PM
News Desk
Published: September 23, 2022
Share

അഫ്ഗാനിസ്ഥാൻ്റെ തലസ്ഥാന നഗരിയിലെ വസീർ അക്ബർ ഖാൻ പള്ളിയിലുണ്ടായ അപ്രതീക്ഷിത സ്ഫോടനത്തിൽ നാലു പേർ കൊല്ലപ്പെട്ടു. 14 പേർക്ക് പരിക്ക് പറ്റിയതായി കാബൂളിലെ ആശുപത്രി പ്രവർത്തിക്കുന്ന ഇറ്റാലിയൻ സർക്കാരിതര സംഘടന പറഞ്ഞു. 2020 ൽ താലിബാൻ അധികാരം പിടിച്ചെടുക്കുന്നതിന് മുൻപ് നിരവധി എംബസികൾ പ്രവർത്തിച്ചിരുന്ന ഗ്രീൻ സോണിനടുത്താണ് പള്ളി സ്ഥിതി ചെയ്യുന്നത്.

താലിബാൻ അംഗങ്ങൾ പതിവായി നമസ്കരിക്കാനെത്തുന്നത് ഈ പള്ളിയിലാണ്. അവർ പ്രാർത്ഥന കഴിഞ്ഞ് പള്ളിക്ക് പുറത്തിറങ്ങി നാല് മിനിറ്റുകൾക്കുള്ളിൽ തന്നെ സ്ഫോടനമുണ്ടായി. അതേസമയം കാബൂൾ പോലീസ് വക്താവ് ഖാലിദ് നദാൻ സ്ഫോടനവും ആളപായവും സ്ഥിരീകരിച്ചെങ്കിലും മറ്റ് വിശദ വിവരങ്ങളൊന്നും പുറത്ത് വിട്ടിട്ടില്ല.

കഴിഞ്ഞ വർഷം ഇതേ പള്ളിയിൽ സമാനമായ രീതിയിൽ സ്ഫോടനം നടന്നിരുന്നു. അന്ന് പള്ളിയിലെ ഇമാം കൊല്ലപ്പെടുകയും ചെയ്തു. എന്നാൽ താലിബാൻ അധികാരത്തിൽ വന്നതിന് ശേഷം കാബൂളിലും മറ്റ് നഗരങ്ങളിലുമായി നിരവധി സ്ഫോടനങ്ങളും ആക്രമണങ്ങളും നിരന്തരമായി നടന്നിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ . ഈ വർഷം ആദ്യം നടന്ന ചാവേർ ആക്രമണത്തിൽ റഷ്യൻ എംബസിയിലെ രണ്ട് ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടിരുന്നു.

TAGGED:afganistanKabul
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Uncategorized

ഓണം ബംപർ അടിച്ച ടിക്കറ്റ് വാങ്ങിയത് കോയമ്പത്തൂർ സ്വദേശി നടരാജൻ

September 20, 2023
Uncategorized

ഓട്ടിസം സ്‌പെക്ട്രം ഡിസോഡര്‍, സിനിമ തിയേറ്റര്‍ കരിയര്‍ അവസാനിപ്പിക്കുന്നുവെന്ന് അല്‍ഫോന്‍സ് പുത്രന്‍; പിന്നാലെ പോസ്റ്റ് പിന്‍വലിച്ചു

October 30, 2023
NewsUncategorized

സുഡാനിൽ കൊല്ലപ്പെട്ട ആൽബർട്ട് അഗസ്റ്റിൻ്റെ മൃതദേഹം ഒരു മാസത്തിന് ശേഷം നാട്ടിലേക്ക്

May 18, 2023
Uncategorized

മൂന്നാം തവണയും ഷി ജിൻപിംഗ് ചൈനീസ് പ്രസിഡന്റ്‌

March 10, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?