EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യാജരേഖ ചമയ്ക്കല്‍; വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യാജരേഖ ചമയ്ക്കല്‍; വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്
News

വ്യാജരേഖ ചമയ്ക്കല്‍; വിദ്യയെ കണ്ടെത്താന്‍ സൈബര്‍ സെല്ലിന്റെ സഹായം തേടി പൊലീസ്

Web News
Last updated: June 11, 2023 5:27 AM
Web News
Published: June 11, 2023
Share

വ്യാജ എക്‌സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് ഉണ്ടാക്കിയ കേസില്‍ ഒളിവില്‍ കഴിയുന്ന വിദ്യയെ കണ്ടെത്താനാകാതെ പൊലീസ്. വിദ്യയെ കണ്ടെത്താന്‍ പൊലീസ് സൈബര്‍ സെല്ലിന്റെ സഹായം തേടി.

വിദ്യയുടെ ചില അടുത്ത സുഹൃത്തുക്കളുടെ ഫോണുകള്‍ പൊലീസ് നിരീക്ഷണത്തിലാണ്. സംഭവത്തില്‍ അഗളി ഡി.വൈ.എസ്.പി നാളെ മഹാരാജാസ് കോളേജിലെത്തി മലയാളം വകുപ്പ് അധ്യാപകരുടെയും പ്രിന്‍സിപ്പാളിന്റെയും മൊഴിയെടുക്കും.

അഗളി പൊലീസ് ഇന്നലെ കാസര്‍ഗോട്ട് വിദ്യയുടെ വീട്ടില്‍ എത്തി തെരച്ചില്‍ നടത്തിയിരുന്നു. വ്യാജരേഖയുടെ അസല്‍ പകര്‍പ്പ് ലഭിക്കാനാണ് ഇന്നലെ പരിശോധന നടത്തിയത്. ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് വിദ്യയ്‌ക്കെതിരെ കേസെടുത്തിരിക്കുന്നത്. നേരത്തെ എറണാകുളം സെന്‍ട്രല്‍ പൊലീസ് അന്വേഷിച്ച കേസ് അഗളി പൊലീസിന് കൈമാറുകയായിരുന്നു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് വ്യാജരേഖയുമായി കെ വിദ്യ അട്ടപ്പാടി കോളേജിലെത്തിയത്. 2018-19-20-21 വര്‍ഷങ്ങളില്‍ എറണാകുളം മഹാരാജാസ് കോളേജില്‍ പഠിപ്പിച്ചുവെന്ന വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയാണ് അഭിമുഖത്തില്‍ പങ്കെടുത്തത്. അതേസമയം വിദ്യ അധ്യാപികയായി കോളേജില്‍ ഇരുന്നിട്ടില്ലെന്ന് മഹാരാജാസ് കോളേജ് പ്രിന്‍സിപ്പല്‍ രേഖാമൂലം മറുപടി നല്‍കി.

TAGGED:k vidyaMaharajas College
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

മാസ്‌കുകൊണ്ട് നമ്പര്‍ പ്ലേറ്റ് മറച്ചുവെച്ച് ബൈക്ക് ഓടിച്ചു; യുവാവിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

August 20, 2023
News

സെലിബ്രിറ്റി ക്രിക്കറ്റ് ലീഗ് മടങ്ങിയെത്തുന്നു 

January 25, 2023
Editoreal PlusNewsReal Talk

പെൻഷൻ പ്രായം ഉയർത്തൽ; യുവജന പ്രതിഷേധം ശക്തമാകുന്നു

November 1, 2022
News

യു എ ഇ യിൽ താപനില കുറയും

December 6, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?