EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യാത്രക്കാരി കുഴഞ്ഞുവീണു, കരിപ്പൂരിൽ നിന്നുയർന്ന വിമാനം കണ്ണൂരിൽ ഇറക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > യാത്രക്കാരി കുഴഞ്ഞുവീണു, കരിപ്പൂരിൽ നിന്നുയർന്ന വിമാനം കണ്ണൂരിൽ ഇറക്കി
Diaspora

യാത്രക്കാരി കുഴഞ്ഞുവീണു, കരിപ്പൂരിൽ നിന്നുയർന്ന വിമാനം കണ്ണൂരിൽ ഇറക്കി

Web Desk
Last updated: June 20, 2024 10:58 PM
Web Desk
Published: June 20, 2024
Share

കരിപ്പൂർ: യാത്രക്കാരി കുഴഞ്ഞു വീണതിനെ തുടർന്ന് കോഴിക്കോട് നിന്നും പുറപ്പെട്ട വിമാനം കണ്ണൂരിൽ അടിയന്തര ലാൻഡിംഗ് നടത്തി. കരിപ്പൂരിൽ നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനത്തിലാണ് സംഭവം. ബുധനാഴ്ച രാത്രിയോടെ കോഴിക്കോട് നിന്നും ജിദ്ദയിലേക്ക് പുറപ്പെട്ട ഇൻഡിഗോ 6ഇ-65 വിമാനത്തിൽ യാത്ര ചെയ്യുകയായിരുന്ന മലപ്പുറം കരുളായി സ്വദേശി ഹസനത്തിനാണ് ടേക്ക് ഓഫിന് തൊട്ടുപിന്നാലെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.

ഏഴ് വയസ്സുള്ള മകനൊപ്പം സൌദ്ദിയിലെ തായിഫിലുള്ള ഭർത്താവ് സക്കീറിന് അരികിലേക്ക് യാത്ര ചെയ്യുകയായിരുന്നു ഇവർ. കരിപ്പൂരിൽ നിന്നും വിമാനം പുറപ്പെട്ട് ഒരു മണിക്കൂറിന് ശേഷം ഹസനത്തിന് ബോധക്ഷയം സംഭവിച്ചു. ക്യാബിൻ ക്രൂ അംഗങ്ങൾ ഉടനെ ഹസനത്തിന് പ്രാഥമിക ശ്രുശൂഷ നൽകിയെങ്കിലും ഇവർ പ്രതികരിച്ചില്ല.

വിമാനത്തിലുണ്ടായിരുന്ന ജിദ്ദയിലെ സ്വകാര്യ ക്ലിനിക്കിലെ ഡോക്ടർ വിനീത പിള്ളയും ഇവരെ പരിശോധിച്ചു. ഹസനത്തിൻ്റെ പൾസ് റേറ്റ് തീരെ കുറവാണെന്ന് ഡോക്ടറുടെ പരിശോധനയിൽ വ്യക്തമായി. തുടർച്ചയായി സിപിആർ നൽകിയതോടെ പൾസ് റേറ്റ് മെച്ചപ്പെട്ടെങ്കിലും യാത്ര തുടരുന്നത് യുവതിയുടെ ആരോഗ്യത്തെ ബാധിച്ചേക്കും എന്ന് ഡോക്ടർ ക്യാബിൻ ക്രൂവിനെ അറിയിച്ചു. ഇതോടെ പൈലറ്റ് അടിയന്തര ലാൻഡിംഗിന് തീരുമാനിക്കുകയും ഏറ്റവും അടുത്തുള്ള കണ്ണൂർ വിമാനത്താവളത്തിലേക്ക് തിരികെ പറകുകയുമായിരുന്നു.

കണ്ണൂരിൽ ലാൻഡ് ചെയ്തതിന് പിന്നാലെ മെഡിക്കൽ ടീം എത്തി യുവതിയേയും കുഞ്ഞിനേയും വിമാനത്തിൽ നിന്നും പുറത്തേക്ക് മാറ്റി. നിലവിലെ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വിദഗ്ദ്ധ ചികിത്സയിലാണ് യുവതി. സംഭവത്തെ തുടർന്ന് രാത്രി 12.30ന് ജിദ്ദയിൽ എത്തേണ്ട വിമാനം പുലർച്ചെ അഞ്ച് മണിക്കാണ് എത്തിയത്.  വിമാനം ദിശ മാറി തിരികെ എത്തിയതിൻ്റെ വിവരങ്ങൾ ഫ്ളൈറ്റ് റഡാർ ആപ്പിൽ വന്നിട്ടുണ്ട്.

TAGGED:IndidoJeddahKairpur
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ദുബായിലെ സ്വകാര്യ സ്കൂളുകൾക്ക് 5.2 ശതമാനം വരെ ഫീസ് വർധിപ്പിക്കാം;സ്കൂളുകളുടെ റേറ്റിംഗ് അനുസരിച്ച് ഫീസ് വർധിക്കും

April 2, 2024
DiasporaNews

ചിറകരിഞ്ഞ് താലിബാൻ; പഠനത്തിനായി ദുബായിലേക്ക് പറക്കാനിരുന്ന യുവതികൾക്ക് യാത്രാവിലക്കുമായി താലിബാൻ

August 25, 2023
Diaspora

തൃശ്ശൂർ സ്വദേശിയായ വ്യാപാരി ഫുജൈറയിൽ അന്തരിച്ചു

November 23, 2023
DiasporaNews

പതിനാലാമത് റിയാദ് പ്രവാസി സാഹിത്യോത്സവിന് നാളെ തുടക്കം

October 24, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?