EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഒമ്പത് വയസ്സുകാരൻ്റെ ഓർഗാനിക് സോപ്പ്’, അജ്മാനിലെ മലയാളി വിദ്യാർത്ഥിയുടെ സംരംഭം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Videos > Real Talk > ‘ഒമ്പത് വയസ്സുകാരൻ്റെ ഓർഗാനിക് സോപ്പ്’, അജ്മാനിലെ മലയാളി വിദ്യാർത്ഥിയുടെ സംരംഭം
Real Talk

‘ഒമ്പത് വയസ്സുകാരൻ്റെ ഓർഗാനിക് സോപ്പ്’, അജ്മാനിലെ മലയാളി വിദ്യാർത്ഥിയുടെ സംരംഭം

News Desk
Last updated: February 22, 2023 7:18 AM
News Desk
Published: February 12, 2023
Share

പ്രായത്തിലല്ല പ്രവർത്തിയിലാണ് കാര്യം. പലരുടെയും അ​ഭി​രു​ചി​ക​ൾ വ്യത്യസ്തമായിരിക്കും. അവ യഥാർത്ഥമാക്കാൻ സ്വീകരിക്കുന്ന രീതികളും പലതാണ്. അത്തരത്തിൽ വ്യത്യസ്തനായ ഒ​രു സോ​പ്പ് നി​ർ​മ്മാ​താ​വാണ് അജ്മാനിലെ പ്രവാസികളുടെ മകനായ ഇസാൻ അഫാക്ക്. വ്യ​ത്യ​സ്ഥ നി​റ​ത്തി​ലും ആ​കൃ​തി​യി​ലും മ​ണ​ത്തി​ലുമെല്ലാം കി​ടി​ല​ൻ ഓ​ർ​ഗാ​നി​ക്ക് ഹോം ​മെ​യ്ഡ് സോ​പ്പു​ക​ൾ സ്വ​യം നി​ർ​മ്മി​ച്ച് വി​ൽ​ക്കു​ന്ന ഒ​രു കൊ​ച്ചു സം​രം​ഭ​ക​നാണ് ഇസാൻ. ​എന്നാൽ ഈ സംരംഭകന് വെ​റും ഒ​മ്പ​ത് വ​യ​സ് മാ​ത്ര​മാ​ണ് പ്രാ​യം. ദു​ബായ് ഇ​ല​ക്ട്രി​സി​റ്റി ആ​ൻ​ഡ് വാ​ട്ട​ർ അ​തോ​റി​റ്റി​യി​ൽ എ​ൻ​ജി​നീ​യ​റും എ​റ​ണാ​കുളം സ്വ​ദേ​ശികളുമായ അ​ബ്ദു​ൽ മ​നാ​ഫി​ന്‍റെ​യും ന​ഫ്സീ​ന​യു​ടെ​യും മൂ​ത്ത മ​ക​നാ​ണ് ഇ​സാ​ൻ. അ​ജ്മാ​ൻ അ​ൽ​ജ​ർ​ഫി​ലെ ഹാ​ബി​റ്റാ​റ്റ് സ്കൂ​ളി​ൽ മൂ​ന്നാം ക്ലാ​സ് വി​ദ്യാ​ർ​ത്ഥി​കൂടിയാണ് ഈ കൊച്ചു മിടുക്കൻ.

ഇ​സാ​ന്‍റെ സോ​പ്പു​ക​ൾക്ക്‌ ഒരു പ്ര​ത്യേ​കതയുണ്ട്. ക​ളി​പ്പാ​ട്ട​ത്തി​ന്‍റെ​യും പൂ​ക്ക​ളു​ടെ​യു​മൊ​ക്കെ ആ​കൃ​തി​യിലാണ് സോ​പ്പു​ക​ളുടെ നിർമാണം. അവ ഭംഗി​യാ​യി പാ​ക്ക് ചെ​യ്ത് ആ​വ​ശ്യ​ക്കാ​രി​ലേ​ക്കെ​ത്തിക്കും. ഒ​രു വ​ർ​ഷ​ത്തോ​ള​മാ​യി ഇ​സാ​ൻ സ്വ​ന്ത​മാ​യി നാ​ച്ചു​റ​ൽ സോ​പ്പു​ക​ളു​ണ്ടാ​ക്കി യു എ ഇ​യി​ലെ പലയിടങ്ങളിലായി വി​ൽ​ക്കു​ന്നു. അതേസമയം ചെ​റി​യ സം​രം​ഭ​ക​രു​ടെ വ​ലി​യ സ്വ​പ്ന​ങ്ങ​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന യു എ ഇ​യി​ലെ വി​വി​ധ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​കാ​റു​ണ്ട് ഇ​സാ​ൻ. ദു​ബായ് മു​നി​സി​പ്പാ​ലി​റ്റി​ സംഘടിപ്പിച്ച ലി​റ്റി​ൽ എ​ൻ​റ​ർ​പ്ര​ണ​ർ ഇ​വ​ൻ്റിലൂ​ടെ​യാ​ണ് ഇ​സാ​ൻ ആ​ദ്യ​മാ​യി ത​ന്‍റെ സോ​പ്പു​ക​ൾ വി​ൽ​ക്കു​ന്ന​ത്. ശേഷം കൂ​ടു​ത​ൽ പ്ര​ചോ​ദ​ന​മു​ൾ​കൊ​ണ്ട് ഇ​വ​ൻ​റു​ക​ളി​ലൂ​ടെ സ്വന്തം സം​രം​ഭം വ​ള​ർ​ത്തി​യെ​ടു​ത്തു. ഷാ​ർ​ജ കോ​പ്പി​ന്‍റെ ലി​റ്റി​ൽ എ​ൻ​റ​ർ​പ്ര​ണ​ർ ഇ​വ​ൻ​റി​ലും ചി​ൽ​ഡ്ര​ൻ​സ് ഡേ​യോ​ട​നു​ബ​ന്ധി​ച്ച് ഡ​മാ​ക്ക് ഹി​ൽ​സ് ന​ട​ത്തി​യ പ​രി​പാ​ടി​യി​ലും ഇ​സാ​ൻ തിളങ്ങി.

ആ​റു വ​യ​സു മു​ത​ൽ കു​ക്കി​ങ്ങ് കോ​മ്പ​റ്റീ​ഷ​നു​കളുടെ ഭാ​ഗ​മാ​യിരുന്ന ഇ​സാ​ന് നെ​ല്ല​റ​യു​ടെ കു​ട്ടി​ക്കു​ക്ക് എ​ന്ന മ​ത്സ​ര​ത്തി​ലാ​യി​രു​ന്നു ആ​ദ്യ​മാ​യി സ​മ്മാ​നം ല​ഭി​ച്ചത്. പി​ന്നീ​ട് പ​ല കു​ക്കി​ങ്ങ് മ​ത്സ​ര​ങ്ങ​ളി​ലും ഇ​സാ​ൻ പ​ങ്കെ​ടു​ത്തു. ക്ല​ബ് എ​ഫ് എം, അ​ൽ റ​വാ​ബി, ഹി​റ്റ് എ​ഫ് എം ന​ട​ത്തി​യ കു​ട്ടി​ക​ൾ​ക്കാ​യു​ള്ള മ​ത്സ​ര​ങ്ങളിലൊക്കെ പ​ങ്കെ​ടു​ത്ത് വി​ജ​യി​ച്ചു. എന്നാൽ മാ​താ​പി​താ​ക്ക​ൾ സ​മ്മാ​നി​ച്ച സോ​പ്പ് മെ​യ്ക്കി​ങ്ങ് കി​റ്റാണ് ഇസാനെ സോ​പ്പ് നി​ർ​മ്മാ​ണ​ത്തി​ലെത്തിച്ചത്. സോപ്പ് മാത്രമല്ല ബോ​ട്ടി​ൽ ആ​ർ​ട്ടും, ജ്വ​ല്ല​റി നി​ർ​മ്മാ​ണ​വു​മൊ​ക്കെ ഈ ​കൊ​ച്ചു മി​ടു​ക്ക​ന്‍റെ പ​രീ​ക്ഷ​ണ​ങ്ങ​ളിൽ ചിലത് മാത്രം.

പ​ല രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള കു​ട്ടി​ക​ളൊ​രു​മി​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ളിൽ ഇസാൻ ഭാഗമാവാറുണ്ട്. അതുകൊണ്ട് തന്നെ സ്വന്തം ഉൽപ്പന്നങ്ങൾ വി​ൽ​ക്കാ​നു​ള്ള അ​വ​സ​രവും ഇ​സാ​ന് ല​ഭി​ക്കും. മാ​താ​പി​താ​ക്ക​ളു​ടെ പി​ന്തു​ണ കൂ​ടി​യാ​യ​പ്പോ​ൾ വീ​ണ്ടും മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കാ​നും സ​മ്മാ​ന​ങ്ങ​ൾ വാ​രി​ക്കൂ​ട്ടാ​നും തുടങ്ങി. സംരംഭത്തിൽ മാത്രമല്ല പ​ഠ​ന​ത്തി​ലും മിടുക്കനാണ് ഇ​സാ​ൻ. അ​ഞ്ച്​ വ​യ​സ്സു മു​ത​ൽ മെ​ൻ​റ​ൽ മാ​ത്​​സ്​ അ​ബാ​ക്ക​സ് പ​രി​ശീ​ലി​ക്കു​ന്നു​ണ്ട്. ഇ​ൻ​റ​ർ​ന​ഷ​ന​ൽ ലെ​വ​ലി​ലും സോ​ൺ ത​ല​ത്തി​ലും ഇസാൻ ചാ​മ്പ്യ​നാ​ണ്. അത് മാത്രമല്ല താൻ നിർമിക്കുന്ന സോ​പ്പു​ക​ൾ Izas_soaphouse എ​ന്ന ഇ​ൻ​സ്റ്റ​ഗ്രാം അ​ക്കൗ​ണ്ടി​ലൂ​ടെ ഇസാൻ പങ്കുവയ്ക്കാറുണ്ട്.

TAGGED:AjmanIzaz soaphouseorganic soaps
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Real Talk

വീട്ടുകാർ ഇറക്കിവിട്ടു; അറുപത്തിയാറാം വയസ്സിലും പ്രവാസിയായി ജമീല

March 15, 2023
News

പോക്സോ കേസ് പ്രതി അജ്മാനിൽ പിടിയിൽ; കേരള പൊലീസിന് കൈമാറി

October 13, 2022
Real Talk

25 പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിന് കൈത്താങ്ങായി പ്രവാസി ദമ്പതികൾ

March 9, 2023
Business

എയ‍ർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാ‍ർ ഡ്യൂട്ടിക്ക് കേറി തുടങ്ങി, സ‍ർവ്വീസുകൾ ഇന്നും റദ്ദാക്കി

May 10, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?