EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അയത്തുള്ള അലി ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കുമെന്ന് ഇസ്രയേൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > അയത്തുള്ള അലി ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കുമെന്ന് ഇസ്രയേൽ
News

അയത്തുള്ള അലി ഖമേനിയുടെ പിൻഗാമി ആരായാലും വധിക്കുമെന്ന് ഇസ്രയേൽ

Web Desk
Last updated: March 4, 2026 1:44 PM
Web Desk
Published: March 4, 2026
Share

ജറുസലേം: ഇസ്രയേൽ – യുഎസ് ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി ആരെ തീരുമാനിച്ചാലും അവരെ വധിക്കുമെന്ന് ഇസ്രയേൽ. പുതിയ പരമോന്നത നേതാവിനെ തിരഞ്ഞെടുക്കാൻ ഇറാനിലെ ഉന്നത നേതൃത്വം ചർച്ചകൾ തുടരുന്നതിനിടെയാണ് ഇസ്രയേലിൻ്റെ ഭീഷണി. ഇറാന്‍റെ പുതിയ നേതൃത്വത്തെയും ഭൂമുഖത്തുനിന്ന് തുടച്ചുനീക്കുമെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രി കാറ്റ്സ് പ്രഖ്യാപിച്ചു.

ഓപ്പറേഷൻ ‘റോറിംഗ് ലയൺ’ എന്ന സൈനിക നീക്കത്തിന്‍റെ ഭാഗമായി പുതിയ ഇറാൻ ഭരണാധികാരിയെയും ലക്ഷ്യം വയ്ക്കാൻ പ്രതിരോധ സേനയ്ക്ക് പ്രധാനമന്ത്രിയും താനും കർശന നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് കാറ്റ്സ് അറിയിച്ചു. അധികാരമേൽക്കുന്ന വ്യക്തിയുടെ പേരോ ഒളിത്താവളമോ തങ്ങൾക്ക് പ്രശ്നമല്ലെന്നും ഇസ്രായേൽ ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അമേരിക്കയുമായി സഹകരിച്ച് ഇറാന്‍റെ സൈനിക ശേഷി തകർക്കുമെന്നും നിലവിലെ ഭരണകൂടത്തെ അട്ടിമറിച്ച് ജനാധിപത്യം പുനഃസ്ഥാപിക്കാൻ ഇറാനിലെ ജനങ്ങളെ സഹായിക്കുമെന്നുമാണ് ഇസ്രായേലിന്‍റെ വാദം.

അതേസമയം, ഖമേനി ഔദ്യോഗികമായി ഒരു പിൻഗാമിയെ പ്രഖ്യാപിക്കാത്തത് ഇറാനിലെ ഭരണതുടർച്ചയെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്. നിലവിൽ മുതിർന്ന പുരോഹിത സഭ രഹസ്യമായി ഒത്തുചേർന്നാണ് പുതിയ നേതാവിനെ കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നത്. ഇറാനിൽ ജനാധിപത്യം കൊണ്ടുവരുമെന്ന് അമേരിക്കയും ഇസ്രായേലും ആവർത്തിക്കുമ്പോഴും, വെനസ്വേലയിലേതിന് സമാനമായ രീതിയിൽ ഭരണം പിടിച്ചെടുക്കാനുള്ള സാധ്യതകളാണ് യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപ് മുന്നോട്ട് വെക്കുന്നത്. പശ്ചിമേഷ്യയെയാകെ യുദ്ധഭീതിയിലാഴ്ത്തിയ ഈ നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ രക്തച്ചൊരിച്ചിലിന് കാരണമാകുമോ എന്ന ആശങ്കയിലാണ് ലോകം.

TAGGED:Ayatollah Ali KhameneiiranisraelUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കുരുന്നുകൾക്ക് ക്രിസ്മസ് സമ്മാനവുമായി  മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരങ്ങൾ 

December 25, 2022
News

സൗദി കിരീടാവകാശിയും മോദിയും ജി-20യിൽ കൂടിക്കാഴ്ച നടത്തും

November 14, 2022
News

മൊബൈൽ പൊട്ടിത്തെറിച്ചുള്ള മരണം: ഏറെ സമയം വീഡിയോ കണ്ടതിനാൽ ബാറ്ററി ചൂടായി പൊട്ടിത്തെറിച്ചെന്ന് നിഗമനം 

April 25, 2023
News

യുഎഇ വിസ പുതുക്കാനും എമിറേറ്റ്സ് ഐഡിക്കും ഫോട്ടോ മാനദണ്ഡം പാലിക്കണം

December 29, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?