EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നൂറോളം ഇസ്രയേലികൾ ഹമാസിൻ്റെ പിടിയിൽ, ഗാസാ അതിർത്തി വളഞ്ഞ് പതിനായിരത്തോളം ഇസ്രയേൽ സൈനികർ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നൂറോളം ഇസ്രയേലികൾ ഹമാസിൻ്റെ പിടിയിൽ, ഗാസാ അതിർത്തി വളഞ്ഞ് പതിനായിരത്തോളം ഇസ്രയേൽ സൈനികർ
News

നൂറോളം ഇസ്രയേലികൾ ഹമാസിൻ്റെ പിടിയിൽ, ഗാസാ അതിർത്തി വളഞ്ഞ് പതിനായിരത്തോളം ഇസ്രയേൽ സൈനികർ

Web Desk
Last updated: October 8, 2023 7:13 PM
Web Desk
Published: October 8, 2023
Share
israel

​​ഗാസ: ഹമാസ് ശനിയാഴ്ച നടത്തിയ മിന്നൽ ആക്രമണത്തിൽ 300-ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഗാസയിലെ ഹമാസിന്റെ ഒളിത്താവളങ്ങൾ തകർക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഇന്ന് പ്രഖ്യാപിച്ചു. മെഡിറ്റേറിയൽ കടലിൽ നിന്നും ഇസ്രയേൽ വ്യോമസേന നടത്തിയ വ്യോമാക്രമണത്തിൽ ​ഗാസയിൽ 232 പേ‍ർ മരണപ്പെട്ടതായാണ് വിവരം. അതേസമയം സംഘർഷത്തിനിെ നിരവധി അമേരിക്കൻ പൌരൻമാരെ കാണാതായതായി യുഎസ് വിദേശകാര്യമന്ത്രാലയം സ്ഥിരീകരിച്ചു. ഒരു ബ്രിട്ടീഷ് പൌരനേയും കാണാതായതായിവിവരമുണ്ട്.

ഇസ്രേയലിലേക്ക് നുഴഞ്ഞു കയറിയ ഹമാസ് സംഘങ്ങളും ഇസ്രേയേലി സൈന്യവും തമ്മിൽ ഇന്നലെ രാത്രി മുഴുവൻ പലയിടത്തും ഏറ്റുമുട്ടിയതായാണ് വിവരം. ഏതാണ് 22 ഇടങ്ങളിൽ ഇന്നലെ ഇരുകൂട്ടരും തമ്മിൽ ഏറ്റുമുട്ടലുണ്ടായി. അതേസമയം ഹമാസിൻ്റെ പിടിയിലുള്ള ഇസ്രയേൽ പൗരൻമാരെ സംബന്ധിച്ച കൃത്യമായ വിവരം ഇപ്പോഴും ലഭ്യമല്ല.

അനവധി ഇസ്രയേൽ സൈനികരേയും പുരുഷൻമാരേയും സ്ത്രീകളേയും ഹമാസ് അതിർത്തി കടന്നെത്തി പിടിച്ചു കൊണ്ടു പോയിട്ടുണ്ട്. ഇതല്ലാതെ ഇസ്രായേലിൽ പ്രവേശിച്ച ഹമാസം സംഘം പലയിടത്തും ആളുകളെ ബന്ദിക്കളാക്കി വച്ചതായും വിവരമുണ്ട്. ഹമാസ് നടത്തിയ വെടിവെയ്പ്പിലും റോക്കറ്റ് ആക്രമണത്തിലും ഏതാണ്ട് മൂവായിരത്തോളം പേ‍ർക്ക് പരിക്കേറ്റെന്നാണ് വിവരം. നൂറുകണക്കിന് പേ‍ർ മരണപ്പെട്ടിട്ടുണ്ട്. മരണസംഖ്യ സംബന്ധിച്ചും പരിക്കേറ്റവരുടെ എണ്ണത്തിലും കൃത്യമായ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല.

അതേസമയം നാളെയോടെ ഗാസ മുനമ്പിനോട് ചേർന്ന് താമസിക്കുന്ന മുഴുവൻ പൌരൻമാരേയും ഒഴിപ്പിക്കുമെന്ന് ഇസ്രയേൽ സൈന്യം അറിയിച്ചു. ഹമാസുമായി ഏറ്റുമുട്ടാനായി പതിനായിരത്തോളം വരുന്ന ഇസ്രയേൽ സൈനികർ ഗാസാ അതിർത്തിയിലേക്ക് എത്തി കഴിഞ്ഞു. ബന്ദികളാക്കപ്പെട്ട ഇസ്രയേൽ പൌരൻമാരെ മോചിപ്പിക്കാൻ പലയിടത്തും ഏറ്റുമുട്ടലുകൾ തുടരുകയാണെന്നും സൈനികവക്താവ് അറിയിച്ചു. അതേസമയം സംഘർഷത്തിന് പിന്നാലെ ഒക്ടോബർ പതിനാല് വരെ ഇസ്രയേലിലേക്കുള്ള വിമാനസർവ്വീസ് എയർഇന്ത്യ നിർത്തിവച്ചു. ഇസ്രയേലിൽ കുടുങ്ങി കിടക്കുന്ന ഇന്ത്യക്കാരെ രക്ഷിക്കാനായി ശ്രമം തുടരുകയാണെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

നടന്‍ ജോയ് മാത്യുവിന് വാഹനാപകടത്തില്‍ പരിക്കേറ്റു; അപകടം കാറും പിക്കപ്പ് വാനും കൂട്ടിയിടിച്ച്

September 5, 2023
News

ഗുസ്തി താരങ്ങളുടെ സമരം ശക്തമാകുന്നതിനിടെ ഇന്ത്യയ്ക്ക് മുന്നറിയിപ്പുമായി അന്താരാഷ്ട്ര റെസ്ലിംഗ് ഫെഡറേഷൻ, അന്വേഷണമാവശ്യപ്പെട്ട് ഒളിമ്പിക് കമ്മിറ്റിയും രംഗത്ത്.

May 31, 2023
News

പ്രഥമ സി.എച്ച് ഫൗണ്ടേഷൻ പുരസ്കാരം എം.എ യൂസഫലിക്ക്

October 24, 2023
News

ഉംറ: അഞ്ച് വയസിൽ താഴെയുള്ള കുട്ടികൾക്ക് പെർമിറ്റ് വേണ്ട

August 14, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?