EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വ്യോമപാത അടച്ച് ഇറാൻ, റൂട്ട് മാറ്റി എയർഇന്ത്യയും ഇൻഡി​ഗോയും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വ്യോമപാത അടച്ച് ഇറാൻ, റൂട്ട് മാറ്റി എയർഇന്ത്യയും ഇൻഡി​ഗോയും
News

വ്യോമപാത അടച്ച് ഇറാൻ, റൂട്ട് മാറ്റി എയർഇന്ത്യയും ഇൻഡി​ഗോയും

Web Desk
Last updated: January 15, 2026 11:03 AM
Web Desk
Published: January 15, 2026
Share

ടെഹ്റാൻ: അമേരിക്കയുടെ ആക്രമണഭീഷണിക്ക് പിന്നാലെ വ്യോമപാത ഭാ​ഗികമായി അടച്ച് ഇറാൻ. ഔദ്യോ​ഗിക അനുമതിയുള്ള വിമാനങ്ങളെ മാത്രമേ ഇനി ഇറാൻ്റെ വ്യോമപരിധിയിൽ പ്രവേശിപ്പിക്കൂ. സുരക്ഷ മുൻനി‍ർത്തിയാണ് വ്യോമപാത അടച്ചതെന്ന് ഇറാൻ വ്യക്തമാക്കി. ഇതോടെ ഇറാൻ ഒഴിവാക്കിയാണ് എയ‍ർഇന്ത്യയും ഇൻഡി​ഗോയും അടക്കമുള്ള വിമാനങ്ങൾ സ‍ർവ്വീസ് നടത്തുന്നത്. റൂട്ട് മാറ്റം സംബന്ധിച്ച് വിമാനക്കമ്പനികൾ യാത്രക്കാ‍ർക്ക് നിർദേശം നൽകിയിട്ടുണ്ട്.

ഇന്നലെ ഇറാൻ്റെ അറിയിപ്പ് ലഭിച്ചതിന് പിന്നാലെ തന്നെ എല്ലാ വിമാനക്കമ്പനികളും ആകാശപാത ഒഴിവാക്കിയാണ് സഞ്ചരിക്കുന്നത്. ഇക്കാരണത്താൽ യാത്രസമയത്തിൽ മാറ്റമുണ്ടാകുമെന്നും ഇതുമായി ബന്ധപ്പെട്ട വിവരങ്ങൾ വെബ്സൈറ്റിൽ നോക്കി യാത്രക്കാ‍ർ ഉറപ്പാക്കണമെന്നും വിമാനക്കമ്പനികൾ അറിയിച്ചു.

“ഇറാൻ തങ്ങളുടെ വ്യോമാതിർത്തി അടച്ചതോടെ യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് എയർ ഇന്ത്യ വിമാനങ്ങൾ ഇപ്പോൾ ബദൽ റൂട്ടിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് കാലതാമസത്തിന് കാരണമായേക്കാം. റൂട്ട് മാറ്റാൻ കഴിയാത്ത വിമാനങ്ങൾ തത്കാലം റദ്ദാക്കുകയാണ്. വിമാനത്താവളത്തിലേക്ക് പോകുന്നതിനു മുമ്പ് യാത്രക്കാർ വിമാനങ്ങളുടെ സമയക്രമം പരിശോധിച്ച് ഉറപ്പുവരുത്തണം. ഈ അപ്രതീക്ഷിത തടസ്സം മൂലം യാത്രക്കാർക്കുണ്ടായ അസൗകര്യത്തിൽ എയർ ഇന്ത്യ ഖേദം പ്രകടിപ്പിക്കുന്നു”- എയർ ഇന്ത്യ അറിയിപ്പിൽ പറയുന്നത്. ഇൻഡിഗോയും സമാന അറിയിപ്പ് നൽകിയിട്ടുണ്ട്.

 

TAGGED:air indiaAir spaceAmericaindiaIndigoiranqatarUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ഗെറ്റ് ഔട്ട്’; ബിജെപിയുടെ മതവര്‍ഗീയരാഷ്ട്രീയത്തോട് ദക്ഷിണേന്ത്യ: മുഹമ്മദ് റിയാസ്

May 13, 2023
News

ബോർഡിംഗ് ഗേറ്റിൽ കുഴഞ്ഞു വീണ ഇൻഡിഗോ പൈലറ്റ് മരിച്ചു

August 17, 2023
Business

പുതിയ ലിവറിയിൽ പുത്തൻ വിമാനം: എയർഇന്ത്യയുടെ പുതിയ വിമാനങ്ങൾ അടുത്ത മാസം മുതൽ സർവ്വീസിന്

November 17, 2023
News

ഗസയില്‍ അനസ്‌തേഷ്യ നല്‍കാതെ ശസ്ത്രക്രിയ നടത്തേണ്ട സ്ഥിതി: ഡബ്ല്യു.എച്ച്.ഒ

November 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?