EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അല്ലു അർജ്ജുൻ മികച്ച നടൻ, ആലിയയും കൃതിയും നടിമാർ, മലയാളത്തിന് അഭിമാനമായി ഇന്ദ്രൻസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > അല്ലു അർജ്ജുൻ മികച്ച നടൻ, ആലിയയും കൃതിയും നടിമാർ, മലയാളത്തിന് അഭിമാനമായി ഇന്ദ്രൻസ്
Entertainment

അല്ലു അർജ്ജുൻ മികച്ച നടൻ, ആലിയയും കൃതിയും നടിമാർ, മലയാളത്തിന് അഭിമാനമായി ഇന്ദ്രൻസ്

Web Desk
Last updated: August 24, 2023 8:28 PM
Web Desk
Published: August 24, 2023
Share

ദില്ലി: 69ാമത്ത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മറാത്തി ചിത്രം ഗോദാവരി ദി ഹോളി റിവർ ആണ് മികച്ച ചിത്രത്തിനുള്ള പുരസ്കാരം നേടിയത്. പുഷ്പയുടെ ഒന്നാം ഭാഗത്തിലൂടെ അല്ലു അർജ്ജുൻ മികച്ച നടനായി തെരഞ്ഞെടുക്കപ്പെട്ടു. മികച്ച നടിക്കുള്ള പുരസ്കാരം ആലിയ ഭട്ടും കൃതി സാനോണും ചേർന്ന് പങ്കിട്ടു. ഗംഗുഭായി, മിമി എന്നീ സിനിമകളാണ് ഇവരെ പുരസ്കാരത്തിന് അർഹരാക്കിയത്.

ഹോം എന്ന ചിത്രത്തിൽ മികച്ച അഭിനയത്തിന് നടൻ ഇന്ദ്രൻസ് ജൂറിയുടെ പ്രത്യേക പരാമ‍ർശത്തിന് അ‍ർഹനായി. നായാട്ട് എന്ന ചിത്രത്തിലൂടെ മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരം ഷാഹി കബീ‍ർ സ്വന്തമാക്കി. മികച്ച നവാ​ഗത സംവിധായകനുള്ള ഇന്ദിരാ​ഗാന്ധി പുരസ്കാരം മേപ്പടിയാൻ സിനിമയുടെ സംവിധായകൻ വിഷ്ണുമോഹൻ നേടി.

പരിസ്ഥിതി വിഭാ​ഗത്തിലെ മികച്ച ഫീച്ച‍ർ ചിത്രത്തിനുള്ള പുരസ്കാരം ആവാസവ്യൂഹം സിനിമയ്ക്ക് കിട്ടി. ശ്രീ​ഗോകുലം മൂവീസ് നി‍ർമ്മിച്ച മൂന്നാം വളവ് ആണ് പരിസ്ഥിതി – കൃഷി വിഭാ​ഗത്തിലെ മികച്ച നോൺ ഫീച്ചർ ചിത്രം. ഓഡിയോ വിഭാ​ഗത്തിൽ പ്രൊഡക്ഷൻ സൌണ്ട് റെക്കോർഡിസ്റ്റുള്ള പുരസ്കാരം അരുണ് അശോകും സോനു കെപിയും പങ്കിട്ടു.

​ഹോം ആണ് മലയാളത്തിൽ നിന്നുള്ള മികച്ച ചിത്രം. കടൈസി വ്യവസായി തമിഴിൽ നിന്നുള്ള മികച്ച ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു. കേരളത്തിലും റിലീസായ 777 ചാർളി കന്നഡയിലെ മികച്ച സിനിമയായി. സർദ്ദാർ‌ ഉദ്ദം ആണ് മികച്ച ഹിന്ദി ചിത്രം. രാജ്മൗലിയുടെ ബ്രാഹ്മാണ്ഡ ചിത്രം ആർആർആർ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രമായി തെരഞ്ഞെടുക്കപ്പെട്ടു ഇതടക്കം ആറ് പുരസ്കാരങ്ങളാണ് ആർആർആർ സ്വന്തമാക്കിയത്. ഈ സിനിമയിലൂടെ ഓസ്കാർ നേടിയ കീരവാണി തന്നെയാണ് മികച്ച സം​ഗീതസംവിധായകൻ. നാട്ട്, നാട്ട് എന്ന ​ഗാനം ആലപിച്ച കാലഭൈരവൻ മികച്ച ​ഗായകനായി തെരഞ്ഞെടുക്കപ്പെട്ടു. ഡാൻസ് കോറിയോ​ഗ്രാഫി, ആക്ഷൻ കോറിയോ​ഗ്രാഫി, വിഷ്വൽ ഇഫക്ട് എന്നീ വിഭാ​ഗങ്ങളിലും ആർആർആർ പുരസ്കാരങ്ങൾ സ്വന്തമാക്കി.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • ജാമ്യാപേക്ഷ പരിഗണിക്കുന്നത് വീണ്ടും മാറ്റി കോടതി: ഷിംജിത ജയിലിൽ തുടരും
  • സ്വർണവിലയിൽ വീണ്ടും കുതിപ്പ്;ഇന്ന് 1640 രൂപ കൂടി
  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു

You Might Also Like

Entertainment

ഏലിയനുമായി ശിവകാര്‍ത്തികേയന്‍; ‘അയലാന്‍’ ട്രെയ്‌ലര്‍

January 6, 2024
EntertainmentNews

WatchVideo: ഷാരൂഖാൻ മംഗലശേരി നീലകണ്ഠനാവുമോ? പൃഥ്വിരാജ് പറയുന്നു

December 23, 2022
EntertainmentNews

‘വഴിയില്‍ കുഴി ഇല്ലാ!’, ‘ന്നാ താൻ കേസ് കൊട്’ പുതിയ പോസ്റ്ററും വൈറല്‍

August 18, 2022
Entertainment

ശസ്‍ത്രക്രിയയ്ക്ക് ശേഷമുള്ള ഫോട്ടോ പങ്കുവെച്ച് നടൻ ബാല

April 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?