EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽ ഫെബ്രുവരി 23 മുതൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽ ഫെബ്രുവരി 23 മുതൽ
Diaspora

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെൻ്റർ സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽ ഫെബ്രുവരി 23 മുതൽ

Web Desk
Last updated: February 21, 2024 8:09 PM
Web Desk
Published: February 21, 2024
Share

അൽ ഐൻ ഇന്ത്യൻ സോഷ്യൽ സെന്റർ ഫെബ്രുവരി 23, 24, 25 തീയതികളിൽ അൽ ഐൻ സോഷ്യൽ സെന്റർ അങ്കണത്തിൽ വെച്ച് സംഘടിപ്പിക്കുന്ന ഇന്ത്യ ഫെസ്റ്റിവലിന് ഫെബ്രുവരി 23 വെള്ളിയാഴ്ച തുടക്കം കുറിക്കും. ഫെബ്രുവരി 23 വെള്ളിയാഴ്ച വൈകുന്നേരം 7 മണിക്ക് അബുദാബി ഇന്ത്യൻ എംബസ്സിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അമർനാഥ് ഉദ്ഘാടനം ചെയ്യുന്ന ചടങ്ങിൽ സ്വദേശികളും വിദേശികളുമായ പ്രമുഖർ സംബന്ധിക്കും.

അൽ ഐനിലെ മുഴുവൻ ഇന്ത്യൻ പ്രവാസ സമൂഹത്തെയും ഉൾക്കൊള്ളുന്ന ഫെസ്റ്റിവലിൽ വിവിധ സംസ്ഥാനങ്ങളെയും , ഭാഷകളെയും കോർത്തിണക്കിയുള്ള വിവിധ കലാ സാംസ്‌കാരിക പ്രകടനങ്ങൾ , വിനോദ പരിപാടികൾ എന്നിവ മൂന്നു രാത്രികളിലായി ഐ എസ് സി വേദിയിൽ വെച്ച് നടക്കും .

ആഘോഷ ദിനങ്ങളിൽ വൈകുന്നേരം 6 മണി മുതൽ 11 മണി വരെ തുറന്നു പ്രവർത്തിക്കുന്ന വിവിധ തരത്തിലുള്ള സ്റ്റാളുകൾ പലതരം കലകളും, വിഭവങ്ങളുമായി സന്ദ‍ർശകർക്ക് വിരുന്നൊരുക്കും. അബുദാബി ഇന്ത്യൻ എംബസി ഉദ്യോ​ഗസ്ഥരും യുഎഇയിലെ ഉന്നത വ്യക്തിത്വങ്ങളും ആഘോഷങ്ങളുടെ ഭാ​ഗമാകും.

പ്രവേശന കൂപ്പണുകളിൽ നിന്നും തിരഞ്ഞെടുക്കുന്ന വ്യകതികൾക്കു ഒന്നാം സമ്മാനമായ കാർ ഉൾപ്പടെ 25 ആകർഷകമായ സമ്മാനങ്ങളും സംഘാടകർ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡിന് ശേഷം പുനരാരംഭിക്കുന്ന ഇന്ത്യ ഫെസ്റ്റിവൽ ഒരു വൻവിജയമക്കുന്നതിനായി മുഴുവൻ യു എ ഇ പ്രവാസി സമൂഹത്തെയും അൽ ഐൻ പൂന്തോട്ട നഗരിയിലേക്ക് സ്വാഗതം ചെയ്യുന്നതായി ആഘോഷ കമ്മിറ്റിക്കു വേണ്ടി പ്രസിഡന്റ് ടി. വി. എൻ. കുട്ടി (ജിമ്മി) , ജനറൽ സെക്രട്ടറി മണികണ്ഠൻ. പി. പി, ട്രഷറർ സാദിഖ് ഇബ്രാഹിം എന്നിവർ അറിയിച്ചു.

TAGGED:India Festivalindian social center
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

DiasporaNews

വെന്തുരുകി യു.എ.ഇ; താപനില 50 ന് മുകളിൽ

July 10, 2024
Diaspora

വടകര എൻ‌.ആർ‌.ഐ പ്രവാസോത്സവം നവംബർ രണ്ടിന്

November 1, 2025
Diaspora

കോഴിക്കോട് സെക്ടറിൽ സർവ്വീസുകൾ വെട്ടിക്കുറച്ച് എയർഇന്ത്യ എക്സ്പ്രസ്സ്

October 28, 2023
Diaspora

പുതുവർഷരാത്രി ആഘോഷമാക്കാൻ ഷാർജ, കലാപരിപാടികളും ആഘോഷങ്ങളും സംഘടിപ്പിക്കും

December 29, 2025

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?