EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്ലസ്ടു കഴിഞ്ഞവരെ ഐഐഎം വിളിക്കുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > പ്ലസ്ടു കഴിഞ്ഞവരെ ഐഐഎം വിളിക്കുന്നു
News

പ്ലസ്ടു കഴിഞ്ഞവരെ ഐഐഎം വിളിക്കുന്നു

Web News
Last updated: March 16, 2023 10:43 AM
Web News
Published: March 16, 2023
Share

പ്ലസ്ടു കഴിഞ്ഞവർക്ക് നേരിട്ട് ഐഐഎം പ്രവേശനത്തിന് വഴിയൊരുങ്ങുന്നു. ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് ഇൻഡോർ ( ഐഐഎം) ആണ് വിദ്യാർത്ഥികൾക്ക് ഈ അവസരം ഒരുക്കുന്നത്. പ്ലസ്ടു കഴിഞ്ഞവർക്ക് അഞ്ച് വർഷത്തെ സംയോജിത മാനേജ്‌മെന്റ് പ്രോഗ്രാമിനാണ് അവസരം. കുറഞ്ഞ പ്രായത്തിൽത്തന്നെ മാനേജ്‌മെന്റ് കരിയറിലേക്ക് വിദ്യാർത്ഥികളെ ഉയർത്തുകയാണ് ലക്ഷ്യം.

ബിരുദധാരികൾക്കാണ് മാനേജ്‌മെന്റിലെ മികച്ച പ്രോഗ്രാമുകളിൽ സാധാരണയായി പ്രവേശനം ലഭിക്കുന്നത്. 2021, 22, 23 വർഷങ്ങളിലൊന്നിൽ പ്ലസ്‌ ടു ജയിച്ചവർക്കാണ് ഇപ്പോൾ പ്രവേശനം. ജനനം 2003 ഓഗസ്റ്റ് ഒന്നിന് മുൻപാകരുത്. പട്ടിക വിഭാഗം ഭിന്ന ശേഷി വിഭാഗക്കാർക്ക് അഞ്ച് വർഷം വരെ ഇളവുണ്ട്. പ്രോഗ്രാമിന്റെ നാല്, അഞ്ച് വർഷങ്ങളിലെ സിലബസ് ഐ.ഐ.എമ്മിലെ റഗുലർ പിജിപിയുടേതായിരിക്കും

ഏപ്രിൽ 17 വരെ ഓൺലൈനായി അപേക്ഷിക്കാം. 4130 രൂപയാണ് അപേക്ഷ ഫീസ്.പട്ടിക-ഭിന്നശേഷി വിഭാഗക്കാർക്ക് 2065 രൂപയും. ജൂൺ 16 ന് നടക്കുന്ന അഭിരുചി പരീക്ഷയിൽ യോഗ്യത നേടുന്നവർക്കായിരിക്കും പ്രവേശനം

TAGGED:iimindore
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

49 ഫോണുകളിൽ ഇനി വാട്‌സ്ആപ്പ് ലഭിക്കില്ല!

January 3, 2023
News

സ്വന്തം പിതാവിനെ കൊലപ്പെടുത്തിയ അമേരിക്കൻ പൗരനെ സൗദ്ദിയിൽ തൂക്കിലേറ്റി

August 16, 2023
News

ബ്രാൻഡ് അംബാസിഡറായ ജ്വല്ലറിയിൽ സ്വർണ്ണതട്ടിപ്പ്; പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി

November 23, 2023
News

പശ്ചിമേഷ്യയിലെ സംഘർഷം: റഷ്യൻ എണ്ണയ്ക്കായി വീണ്ടും ചര്‍ച്ച നടത്തി കേന്ദ്ര സര്‍ക്കാര്‍

March 3, 2026

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?