EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘ഞാന്‍ ആരുടെയും ഷൂ ഒരിക്കലും നക്കില്ല’; തൃപ്തി ദിംരി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > ‘ഞാന്‍ ആരുടെയും ഷൂ ഒരിക്കലും നക്കില്ല’; തൃപ്തി ദിംരി
Entertainment

‘ഞാന്‍ ആരുടെയും ഷൂ ഒരിക്കലും നക്കില്ല’; തൃപ്തി ദിംരി

News Desk
Last updated: December 8, 2023 1:08 PM
News Desk
Published: December 8, 2023
Share

 

സന്ദീപ് റെഡ്ഡി വങ്ക സംവിധാനം ചെയ്ത അനിമല്‍ തിയേറ്ററുകളില്‍ വിജയകരമായി പ്രദര്‍ശനം തുടരുകയാണ്. റിലീസ് സമയം തൊട്ടെ നിരൂപകരില്‍ നിന്നും പ്രേക്ഷകരില്‍ നിന്നും വലിയ വിമര്‍ശനങ്ങള്‍ ചിത്രം ഏറ്റുവാങ്ങിയിരുന്നു. രണ്‍ബീര്‍ കപൂര്‍ തൃപ്തി ദിംരി എന്ന നടിയോട് തന്റെ ഷൂ നക്കാന്‍ ആവശ്യപ്പെടുന്ന സീന്‍ വലിയ രീതിയില്‍ വിവാദമായിരുന്നു. ഇപ്പോഴിതാ ആ സീന്‍ ഷൂട്ട് ചെയ്തതിനെ കുറിച്ച് തുറന്ന് സംസാരിച്ചിരിക്കുകയാണ് നടി തൃപ്തി ദിംരി. ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് താരത്തിന്റെ പ്രതികരണം.

‘ഞാന്‍ ആരുടെയും ഷൂ ഒരിക്കലും നക്കില്ല. പക്ഷെ അനിമലില്‍ ഉള്ളത് ഞാന്‍ ചെയ്ത ഒരു കഥാപാത്രമാണ്. ഞാന്‍ ഇക്കാര്യം മുന്‍പും പറഞ്ഞിട്ടുണ്ട്. ഇത് എന്റെ ആക്ടിംഗ് ക്ലാസില്‍ നിന്നും ഞാന്‍ പഠിച്ച ഒരു കാര്യമാണ്. നമ്മളെല്ലാം മനുഷ്യരാണെന്ന് നമ്മള്‍ മനസിലാക്കേണ്ടിയിരിക്കുന്നു. മനുഷ്യരില്‍ നല്ലതും ചീത്തയും മോശവുമായ ആളുകളുണ്ട്. അതിനാലാണ് ഒരു അഭിനേത്രി എന്ന നിലയില്‍ ഞാന്‍ ഭാഗ്യവതിയാണെന്ന് എനിക്ക് തോന്നുന്നത്.’, തൃപ്തി പറഞ്ഞു.

‘ഈ ജീവിത കാലത്തില്‍ എനിക്ക് എന്റെ നല്ല വശവും ചീത്ത വശവും മോശം വശവും എല്ലാ വികാരങ്ങളും എക്‌സ്‌പ്ലോര്‍ ചെയ്യാന്‍ സാധിക്കും. സിനിമയില്‍ കാണിക്കുന്നത് എല്ലാം ശരിയല്ല. അത് കണ്ട് പ്രേക്ഷകര്‍ അത് പോലെ പെരുമാറാനും പാടില്ല. ആ കഥാപാത്രം ആ അവസരത്തില്‍ അങ്ങനെയായിരിക്കും പെരുമാറുന്നത്. പക്ഷെ ഒരു വ്യക്തി എന്ന നിലയില്‍ നിങ്ങള്‍ അങ്ങനെയല്ലല്ലോ. അത് ആ കഥാപാത്രത്തിന്റെ ഒരു മോശം വശം മാത്രമാണ്. അത്രയെ ഉള്ളുവെന്നും’, തൃപ്തി കൂട്ടിച്ചേര്‍ത്തു.

TAGGED:animal movieTripti Dimri
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

രജനിയും ബച്ചനും ഫഹദും ഒന്നിച്ച്: വേട്ടയൻ ഒക്ടോബറിൽ തീയേറ്ററുകളിലേക്ക്

April 8, 2024
Entertainment

‘മോഹന്‍ലാലും ലിജോയും അല്ല, നിങ്ങളാണ് പ്രശ്‌നം’; അനുരാഗ് കശ്യപ് 

January 27, 2024
Entertainment

‘ഉയിരും ഉലകവുമല്ല’, മക്കളുടെ യഥാർത്ഥ പേര് വെളിപ്പെടുത്തി നയൻതാരയും വിഘ്നേഷും 

April 3, 2023
Entertainment

മഞ്ജുവാര്യര്‍-സൈജു ശ്രീധരന്‍ ചിത്രം ‘ഫൂട്ടേജ്’; ഫസ്റ്റ് ലുക്ക് പോസ്റ്റര്‍

February 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?