EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സിനിമാ ഷൂട്ടിം​ഗിനായി നി‍ർമ്മിച്ച വീട് നി‍ർധന കുടുംബത്തിന് കൈമാറി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സിനിമാ ഷൂട്ടിം​ഗിനായി നി‍ർമ്മിച്ച വീട് നി‍ർധന കുടുംബത്തിന് കൈമാറി
News

സിനിമാ ഷൂട്ടിം​ഗിനായി നി‍ർമ്മിച്ച വീട് നി‍ർധന കുടുംബത്തിന് കൈമാറി

Web Desk
Last updated: January 30, 2024 9:07 PM
Web Desk
Published: January 30, 2024
Share

തലശ്ശേരി:  സിനിമാ ചിത്രീകരണത്തിന് വേണ്ടി പുതുതായി നിർമ്മിച്ച വീട് നിർധന കുടുംബത്തിന് സമ്മാനിച്ച് അണിയറ പ്രവർത്തകർ. ‘ക്രീയേറ്റീവ് ഫിഷി’ന്റെ ബാനറില്‍ വിപിന്‍ പവിത്രന്‍ നിര്‍മ്മിച്ച് അനീഷ് കൊടുവള്ളിയുടെ തിരക്കഥയില്‍ ലിജു തോമസ് സംവിധാനം ചെയ്യുന്ന ‘അന്‍പോട് കണ്‍മണി ‘എന്ന ചിത്രത്തിന്റെ ചിത്രീകരണം തലശ്ശേരിയില്‍ പൂര്‍ത്തിയായതിനു ശേഷമാണ് ഷൂട്ടിംഗിനായി നിർമ്മിച്ച വീട് പാവപ്പെട്ട കുടുംബത്തിന് സമ്മാനിച്ചത്. വീടിൻ്റെ താക്കോൽദാനം നടൻ സുരേഷ് ഗോപി നിർവഹിച്ചു.

സാധാരണ കോടികള്‍ ചെലവിട്ട് സെറ്റ് വര്‍ക്ക് ചെയ്യുന്നതിന് പകരം, വീടില്ലാത്ത ഒരു കുടുംബത്തിന് പുതിയൊരു വീട് നിര്‍മ്മിച്ച്, അവിടെ വെച്ച് ഷൂട്ടിങ് നടത്തുകയും ശേഷം ആ വീട് കൈമാറുകയും ചെയ്യുകയായിരുന്നു. മലയാള സിനിമയിൽ ആദ്യമായിട്ടാണ് ഇങ്ങനെയൊരു സംഭവം. തുടക്കത്തില്‍ വീടിന്റെ സെറ്റിടാന്‍ തീരുമാനിച്ചെങ്കിലും ചിത്രീകരണത്തിനു ശേഷം ആ വീട് ഉപയോഗശൂന്യമായി മാറുമെന്നതിനാലാണ് വാസയോഗ്യമായ പുതിയൊരു വീട് നിര്‍മ്മിക്കാനുള്ള തീരുമാനത്തില്‍ ചിത്രത്തിൻ്റെ അണിയറ പ്രവർത്തകർ ത്തിച്ചേരുന്നത്. പിന്നോക്കവസ്ഥയിലുള്ള ഒരു കുടുംബത്തിന്റെ സ്വന്തമായൊരു വീട് എന്ന് സ്വപ്നം സാക്ഷാത്കരിക്കാന്‍ ക്രിയേറ്റീവ് ഫിഷിന് സാധിച്ചു എന്ന് നിര്‍മ്മാതാവ് വിപിന്‍ പവിത്രന്‍ പറഞ്ഞു.

അര്‍ജുന്‍ അശോകന്‍, അനഘ നാരായണന്‍, ജോണി ആന്റണി, അല്‍ത്താഫ്, ഉണ്ണിരാജ, നവാസ് വള്ളിക്കുന്ന്, മാലപാര്‍വതി, സംവിധായകന്‍ മൃദുല്‍ നായര്‍ എന്നിവരാണ് ഈ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. സരിന്‍ രവീന്ദ്രന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നു. സംഗീതം-സാമുവല്‍ എബി, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍-സനൂപ് ദിനേശ്, എഡിറ്റര്‍-സുനില്‍ എസ് പിള്ളൈ, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍-ജിതേഷ് അഞ്ചുമന, ലൊക്കേഷന്‍ മാനേജര്‍-ഷാജീഷ് ചന്ദ്ര, മേക്കപ്പ്-നരസിംഹ സ്വാമി, ആര്‍ട്ട് ഡയറക്ടര്‍ – ബാബു പിള്ളൈ, കോസ്റ്റും ഡിസൈനര്‍ – ലിജി പ്രേമന്‍, രചന-അനീഷ് കൊടുവള്ളി, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍-പ്രദീപ് പ്രഭാകര്‍, പ്രിജിന്‍ ജസി, മനീഷ് ഭാര്‍ഘവന്‍, പ്രൊഡക്ഷന്‍ മാനേജര്‍സ്-ജോബി ജോണ്‍, കല്ലാര്‍ അനില്‍ അസിസ്റ്റന്റ് ഡയറക്ടര്‍സ്-ഷിഖില്‍ ഗൗരി, സഞ്ജന ജെ രാമന്‍, ഗോപികൃഷ്ണന്‍, ശരത് വി ടി, സ്റ്റില്‍സ്-ബിജിത്ത് ധര്‍മ്മടം, പി ആര്‍ ഒ-എ എസ് ദിനേശ്.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

നഷ്ടപരിഹാരം വേണമെന്ന് തൃപ്പൂണിത്തുറയില്‍ വീട് തകര്‍ന്നവര്‍; ഉത്തരവാദിത്തം അമ്പലക്കമ്മിറ്റിക്കെന്ന് കൗണ്‍സിലര്‍മാര്‍

February 13, 2024
News

ആന്റോ അഗസ്റ്റിൻ കലൂർ സ്റ്റേഡിയത്തിൽ നടത്തുന്ന അറ്റകുറ്റപ്പണികൾ ദുരൂഹമെന്ന് ഹൈബി ഈഡൻ

October 27, 2025
News

യുഎഇയിൽ താപനില കുറയും

December 16, 2022
News

പതിറ്റാണ്ടുകൾക്ക് ശേഷം കശ്മീരിൽ നിയന്ത്രണങ്ങളില്ലാത്ത സ്വാതന്ത്ര്യദിനാഘോഷം

August 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?