EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഇനി സൂപ്പർമാൻ ആവാനില്ലെന്ന് ഹെൻറി കാവിൽ’
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഇനി സൂപ്പർമാൻ ആവാനില്ലെന്ന് ഹെൻറി കാവിൽ’
News

ഇനി സൂപ്പർമാൻ ആവാനില്ലെന്ന് ഹെൻറി കാവിൽ’

News Desk
Last updated: December 15, 2022 9:19 AM
News Desk
Published: December 15, 2022
Share

കുട്ടികൾക്കിടയിൽ മാത്രമല്ല യുവാക്കൾക്കിടയിലും മുതിർന്നവർക്കിടയിലും സൂപ്പർ ഹീറോ സിനിമകളെ കുറിച്ച് പറയുമ്പോഴൊക്കെ സൂപ്പർമാൻ എന്ന പേരാണ് ആദ്യം ഓർമ വരുക. ലോകം മുഴുവൻ ആരാധകരുള്ള ഡിസി കഥാപാത്രമാണ് സൂപ്പർമാൻ. ഈ ലോക പ്രശസ്ത കഥാപാത്രത്തെ ഇതുവരെ നിരവധി അഭിനേതാക്കൾ അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ഹെൻറി കാവിൽ സൂപ്പർമാൻ ആയി സ്‌ക്രീനിൽ എത്തുമ്പോൾ അതൊരു മാജിക് ആയി മാറും. എന്നാൽ ഹെൻറി കാവിൽ സുപ്പർമാന്റെ ‘റെഡ് കേപ്പ്’ വീണ്ടുമണിയുന്നത് കാണാൻ കാത്തിരുന്ന ആരാധകരെ നിരാശപ്പെടുത്തുന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഇനി സൂപ്പർമാൻ ആകാൻ ഇല്ലെന്ന് ഹെൻറി കാവിൽ പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെയാണ് സങ്കടകരമായ ഈ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. ഇത് സംബന്ധിച്ച് ഡിസി ഫിലിംസിന്റെ നേതൃത്വം വഹിക്കുന്ന ജയിംസ് ഗൺ, പീറ്റർ സഫ്രൻ എന്നിവരുമായി ഹെൻറി ചർച്ച നടത്തിയിരുന്നു. ഇതിന് ശേഷമായിരുന്നു ഈ കാര്യം തീരുമാനമായതെന്ന് ഹെൻറി പറയുന്നു. ജയിംസ് ഗണ്ണുമായും പീറ്റർ സഫ്രാനുമായുള്ള ചർച്ച കഴിഞ്ഞു. എല്ലാവരെയും സങ്കടപ്പെടുത്തുന്ന വാർത്തയാണ് പറയാനുള്ളത്. സൂപ്പർമാനായി ഇനി മടങ്ങിവരില്ല -ഹെൻറി കാവിൽ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.

അതേസമയം ഒക്ടോബറിൽ സ്റ്റുഡിയോ തന്നെ ഹെൻറിയുടെ തിരിച്ചുവരവ് പ്രഖ്യാപിച്ചിരുന്നതാണ്. അതുകൊണ്ട് തന്നെ ഈ വാർത്ത വിഷമകരമാണ്. പക്ഷേ ജീവിതം ഇങ്ങനെയൊക്കെയാണ്. അവരുടെ തീരുമാനത്തെ അംഗീകരിക്കുന്നു. ജയിംസിനും പീറ്ററിനും പുതിയൊരു യൂണിവേഴ്സ് സൃഷ്ടിക്കണം. അവർക്കും സിനിമയുമായി ബന്ധപ്പെട്ട എല്ലാവർക്കും ആശംസകൾ നേരുന്നു. കൂടാതെ ഒപ്പം നിന്ന ആളുകളോട് സൂപ്പർമാൻ ഇപ്പോഴും നിങ്ങൾക്കൊപ്പമുണ്ടെന്ന് ഓർമിപ്പിക്കുന്നു. അയാൾ സൃഷ്ടിച്ച ഉദാഹരണങ്ങളും നിലപാടുകളും എന്നും അവിടെതന്നെ ഉണ്ടാകുമെന്നും ഹെൻറി കൂട്ടിച്ചേർത്തു.

TAGGED:Henry CavillSuperman
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മണിപ്പൂരിൻ്റെ നോവറിഞ്ഞ് രാഹുൽ: കലാപബാധിത മേഖലയിൽ സന്ദർശനം തുടരുന്നു

June 30, 2023
News

ഇന്തോനേഷ്യയിലെ ഭൂചലനം: മരണ സംഖ്യ ഉയരുന്നു

November 22, 2022
News

ദേവികുളം മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് റദ്ദാക്കി

March 20, 2023
News

‘ദില്ലി ചലോ’ മാര്‍ച്ചിനിടെ സംഘര്‍ഷം; കര്‍ഷകരെ തടയാന്‍ വ്യാപക കണ്ണീര്‍ പ്രയോഗം

February 13, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?