EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഹജ്ജ്- ഉംറ തീർത്ഥാടനം: സംഘങ്ങളുടെ തലവന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ സൗദി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഹജ്ജ്- ഉംറ തീർത്ഥാടനം: സംഘങ്ങളുടെ തലവന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ സൗദി
News

ഹജ്ജ്- ഉംറ തീർത്ഥാടനം: സംഘങ്ങളുടെ തലവന്മാർക്ക് പ്രത്യേക പരിശീലനം നൽകാൻ സൗദി

News Desk
Last updated: February 28, 2023 9:53 AM
News Desk
Published: February 28, 2023
Share

വിദേശ ഹജ്ജ് തീർഥാടക സംഘങ്ങളുടെ തലവൻമാർക്ക് പ്രത്യേക പരിശീലനം നൽകാനുള്ള പദ്ധതിയുമായി ഹജ്ജ്, ഉംറ മന്ത്രാലയം. സൗദി വിഷൻ 2030 ന്റെ ഭാ​ഗമായാണ് ഈ പദ്ധതി. തീർത്ഥാടകരുടെ സു​ഗമമായ യാത്ര, സേവന നിലവാരം മെച്ചപ്പെടുത്തുക തുടങ്ങിയവയാണ് പദ്ധതിയിലൂടെ ലക്ഷ്യം വയ്ക്കുന്നത്.

സൗദിയിൽ എത്തുന്നതിന് മുമ്പ് അതാത് രാജ്യങ്ങളിൽ നിന്നാകും പരിശീലനം ലഭിക്കുക. മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിലെ തബുങ് ഹാജിയിൽ പദ്ധതിയുടെ ആദ്യ പരിശീലന പരിപാടി നടന്നു. പരിപാടിയിൽ 30-ലധികം ഗ്രൂപ്പ് നേതാക്കൾ പങ്കെടുത്തു. സൽമാൻ രാജാവിന്റെയും കിരീടാവകാശി മുഹമ്മദ് ബിൻ സൽമാൻ രാജകുമാരന്റെയും നിർദേശപ്രകാരം നടന്ന പരിപാടിയിൽ ഹജ്ജ്, ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ-റബിയ പങ്കെടുത്തു. ഈ വർഷത്തെ ഹജ്ജ് സീസൺ ആരംഭിക്കുന്നതിന് മുമ്പുതന്നെ മറ്റ് രാജ്യങ്ങളിൽ കൂടുതൽ സെഷനുകൾ സംഘടിപ്പിക്കും.

അതേസമയം തീർഥാടകർക്ക് ഉംറ നിർവഹിക്കാൻ പരിധി നിശ്ചയിച്ചിട്ടില്ലെന്ന് സൗദിയിലെ ഹജ്ജ്, ഉംറ മന്ത്രാലയം വ്യക്തമാക്കി. സാധ്യമാകുന്നത്ര ഉംറ നിർവഹിക്കാൻ അനുവാദമുണ്ട്. എന്നാൽ ഓരോ തവണയും ഉംറ നിർവഹിക്കുന്നതിനും അധിക്യതരുടെ നിർദ്ദേശങ്ങൾ കർശനമായി പാലിക്കേണ്ടതാണെന്നും മന്ത്രാലയം വ്യക്തമാക്കി. ഉംറ വീസയിൽ എത്തുന്നവർക്ക് സൗദിയിലെ മറ്റ് നഗരങ്ങൾ സന്ദർശിക്കാനും താമസിക്കാനും അനുമതിയുണ്ട്. സന്ദർശന, ടൂറിസ്റ്റ്, തൊഴിൽ വീസയിൽ സൗദിയിൽ ഉള്ളവർക്കും ഉംറ നിർവഹിക്കാം. ഉംറ വിസയുള്ളയാൾക്ക് മക്കയ്ക്കും മദീനയ്ക്കും ഇടയിലും രാജ്യത്തിന്റെ എല്ലാ നഗരങ്ങളിലും താമസിക്കാമെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി. കേരളത്തിൽ നിന്ന് ഉൾപ്പെടെ എത്തുന്ന വിദേശ തീർഥാടകർക്ക് ഏജൻസികൾ തന്നെ രണ്ടോ മൂന്നോ ഉംറ ചെയ്യാൻ അവസരമൊരുക്കും. പോരാത്തവർക്ക് സ്വന്തം നിലയിൽ ഉംറ ചെയ്യാവുന്നതാണെന്നും ഏജൻസികൾ അറിയിച്ചു.

TAGGED:Hajjpilgrimagesaudi arabiaUmrah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

ആർച്ച് ബിഷപ് മാർ ജോർജ് കൂവക്കാടിൻ്റെ കർദ്ദിനാൾ സ്ഥാനാരോഹണം ഇന്ന് വത്തിക്കാനിൽ നടക്കും

December 7, 2024
News

ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ; കെയ്ർ സ്റ്റാമർ പ്രധാനമന്ത്രിയാകും

July 5, 2024
News

യുഎഇ ഡ്രൈവിങ് ലൈസൻസ് ഉള്ളവർക്ക് ഇനി ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് വളരെ വേഗത്തിൽ സ്വന്തമാക്കാം

January 31, 2023
News

‘നാം ജീവിക്കുന്നത് കിരീടങ്ങള്‍ വാഴുന്ന കാലത്ത്’, രാഷ്ട്രീയ വിമര്‍ശനവുമായി എം മുകന്ദനും

January 14, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?