EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എച്ച്1 ബി വീസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ യു എസ് വിടേണ്ടി വരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > എച്ച്1 ബി വീസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ യു എസ് വിടേണ്ടി വരും
News

എച്ച്1 ബി വീസയിലുള്ളവർക്ക് ജോലി നഷ്ടപ്പെട്ടാൽ യു എസ് വിടേണ്ടി വരും

News Desk
Last updated: November 22, 2022 11:43 AM
News Desk
Published: November 22, 2022
Share

യു എസിലെ എച്ച്1 ബി വീസയിൽ ജോലി ചെയ്യുന്നവർക്കു ജോലി നഷ്ടപ്പെട്ടാൽ വൻകിട ടെക്ക് കമ്പനികൾ ഉൾപ്പെടെ പിരിച്ചുവിട്ട നൂറുക്കണക്കിനു പേർക്ക്‌ ദിവസങ്ങൾക്കുള്ളിൽ യുഎസ് വിടേണ്ടി വരുമെന്ന് റിപ്പോർട്ട്. എച്ച്1 ബി വീസയിലുള്ളവർക്ക്‌ ജോലി നഷ്ട്ടപ്പെട്ട് 60 ദിവസത്തിനുള്ളിൽ മറ്റൊരു ജോലി ലഭിച്ചിരിക്കണം. ഇല്ലെങ്കിൽ ഇവരുടെ വീസ റദ്ദാകും. അതുകൊണ്ടുതന്നെ ട്വിറ്റർ, മെറ്റ, ആമസോൺ തുടങ്ങിയ കമ്പനികൾ നടത്തിയ കൂട്ടപ്പിരിച്ചുവടൽ കാര്യമായി ബാധിച്ചിരിക്കുന്നത് എച്ച്1 ബി വീസ ഉള്ളവരെയാണെന്നാണ് സൂചന.

എച്ച്1 ബി വീസയിൽ എത്തുന്നവരെയാണ് കംപ്യൂട്ടർ സയൻസ്, എൻജിനീയറിങ് മേഖലയിൽ ടെക്ക് വ്യവസായ ലോകം ഏറ്റവും കൂടുതൽ ആശ്രയിക്കുന്നത് . കഴിഞ്ഞ മൂന്നു വർഷത്തിനിടെ ആമസോൺ, ലിഫ്റ്റ്, മെറ്റ, സെയിൽസ്ഫോഴ്സ്, സ്ട്രൈപ്, ട്വിറ്റർ തുടങ്ങിയ കമ്പനികൾ കുറഞ്ഞത് 45,000 എച്ച്1 ബി വീസകൾ സ്പോൺസർ ചെയ്തിട്ടുണ്ടെന്നാണ് കണക്ക്. മെറ്റ, ട്വിറ്റർ ജീവനക്കാർ തയാറാക്കിയ റിപ്പോർട്ട് അനുസരിച്ചു കുറഞ്ഞത് 350 എച്ച്1 ബി വീസക്കാരെയാണ് ഇപ്പോഴത്തെ റദ്ദാക്കൽ ബാധിച്ചിട്ടുള്ളത്.

അതേസമയം അതിൽ കൂടുതൽ പേരും പൗരത്വം ലഭിക്കാൻ കാത്തിരുന്ന് വർഷങ്ങളായി ഇവിടെ താമസിക്കുന്നവരാണ്. കഠിന മത്സരമുള്ള മേഖലയിൽ നിലവിൽ ഇത്രയുംപേർക്കൂടി തൊഴിൽതേടി രംഗത്തിറങ്ങിയിട്ടുണ്ട്. പലർക്കും ലോണുകളും മറ്റും തിരിച്ചടയ്ക്കേണ്ടതായിട്ടുമുണ്ട്. കുട്ടികൾ സ്കൂളുകളിൽ പഠിക്കുന്ന പ്രായമുള്ളവരാണ്. ക്രിസ്മസ് അവധി വരുന്നതിനാൽ സാധാരണയിലും പതിയെയാണ് റിക്രൂട്ടിങ് നടപടികൾ മുന്നോട്ടുപോകുന്നത്. 60 ദിവസമെന്ന പരിധി അടുക്കുന്നതിനുമുന്‍പ് എങ്ങനെങ്കിലും മറ്റൊരു ജോലി തരപ്പെടുത്താനുള്ള നീക്കത്തിലാണ് പലരും.

എന്താണ് എച്ച്1 ബി വീസ?

വിദഗ്ധ മേഖലയില്‍ ജോലിചെയ്യുന്ന വിദേശികള്‍ക്ക് അനുവദിക്കുന്ന ഹ്രസ്വകാല വീസയാണ് എച്ച്1ബി വിസ. സാങ്കേതിക വിദഗ്ധരെ ജോലിക്കെടുക്കാൻ യുഎസ് കമ്പനികളെ അനുവദിക്കുന്ന കുടിയേറ്റത്തിനല്ലാത്ത വീസയാണ് ഇത്. യുഎസിൽ ഐടി മേഖലയിൽ ജോലി ചെയ്യുന്നവരുടെ പങ്കാളികൾക്ക് അവിടെ ജോലി ലഭിക്കാൻ ഇത്തരം വീസ ഏറെ പ്രയോജനകരമാണെന്നതാണ് ഈ വിസയുടെ പ്രത്യേകത. മൂന്നു വർഷമാണ് വീസയുടെ കാലാവധി. ഇതു പലതവണ നീട്ടി നൽകുകയും ചെയ്യാം. നിലവിൽ ഇതിന് ഓരോ അപേക്ഷകരും മാതൃരാജ്യത്തെ യുഎസ് കോൺസുലേറ്റുകളിലും എംബസികളിലുമാണ് അപേക്ഷിക്കേണ്ടത്. വീസ അഭിമുഖത്തിനുള്ള സമയം ലഭിക്കാൻ വർഷങ്ങളോളം കാത്തിരിക്കേണ്ട സ്ഥിതി ഉണ്ടെന്നതാണ് മറ്റൊരു പ്രത്യേകത.

TAGGED:H1B visaUSA
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

EntertainmentNews

‘മാടമ്പിത്തരവും ആജ്ഞാപിക്കലും ഒക്കെ കയ്യില്‍ വെച്ചാല്‍ മതി, എന്റടുത്തേക്ക് വേണ്ട’; സംവിധായകന്‍ രഞ്ജിത്തിനോട് ഡോ.ബിജു

December 11, 2023
News

സ്വവർഗ പങ്കാളികളായ സുമയ്യക്കും അഫീഫയ്ക്കും സംരക്ഷണം; ഹൈക്കോടതി ഉത്തരവിട്ടു

July 7, 2023
News

അമ്മയുടെ ആമസോൺ അക്കൗണ്ട് വഴി അഞ്ചു വയസുകാരിയായ മകൾ ഓർഡർ ചെയ്തത് 2.47 ലക്ഷം രൂപയുടെ കളിപ്പാട്ടങ്ങൾ

April 3, 2023
News

ഖത്തറിന്റെ ലോകകപ്പ് സംഘാടന മികവിന് അഭിനന്ദനമറിയിച്ച് യു എ ഇ ഭരണാധികാരികൾ

December 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?