EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘കണ്ണ് തള്ളി’ സ്വന്തമാക്കിയ ഗിന്നസ് റെക്കോർഡ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘കണ്ണ് തള്ളി’ സ്വന്തമാക്കിയ ഗിന്നസ് റെക്കോർഡ്
News

‘കണ്ണ് തള്ളി’ സ്വന്തമാക്കിയ ഗിന്നസ് റെക്കോർഡ്

News Desk
Last updated: November 1, 2022 11:43 AM
News Desk
Published: November 1, 2022
Share

ഓരോരുത്തർക്കും ഓരോ കഴിവുകളാണുള്ളത്. തങ്ങളുടെ കഴിവുകളിൽ മിന്നും പ്രകടനങ്ങൾ കാഴ്ചവെച്ച് നേട്ടങ്ങൾ സ്വന്തമാക്കുന്നവർ നിരവധിപേരാണ്. എന്നാൽ വ്യത്യസ്തമായൊരു കഴിവ് കൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുകയാണ് ബ്രസീല്‍ സ്വദേശി സിഡ്നി ഡെ കാര്‍വല്‍ഹോ മെസ്ക്വിറ്റ.

പലപ്പോഴായി അതിശയിപ്പിക്കുന്ന കാര്യങ്ങൾ സംഭവിക്കുമ്പോഴാണ് കാര്യമാണ് ‘എന്റെ കണ്ണ് തള്ളി പോയി’ എന്ന പ്രയോഗം പൊതുവേ കെട്ടിട്ടുള്ളത്. എന്നാല്‍ യഥാർഥ ജീവിതത്തിലും ‘കണ്ണ് തള്ളി’ ഗിന്നസ് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് മെസ്ക്വിറ്റ. കണ്ണ് ഏറ്റവും കൂടുതൽ പുറത്തേക്ക് തള്ളിച്ച പുരുഷൻ എന്ന റെക്കോര്‍ഡാണ് ടിയോ ചികോ എന്ന പേരിൽ അറിയപ്പെടുന്ന മെസ്ക്വിറ്റ കരസ്തമാക്കിയത്.

മെസ്ക്വിറ്റയുടെ നേത്രഗോളം കണ്‍കുഴിയില്‍നിന്ന് 18.2 മില്ലിമീറ്റര്‍ (0.71 ഇഞ്ച്) പുറത്തേക്ക് വരും. സാധാരണയില്‍ കവിഞ്ഞ് നേത്രഗോളം കണ്‍കുഴിയില്‍നിന്ന് പുറത്തേക്ക് തള്ളുന്ന ഗ്ലോബ് ല്യുക്സേഷന്‍ എന്ന അവസ്ഥയുള്ള വ്യക്തിയാണ് മെസ്ക്വിറ്റ. ഒന്‍പതാം വയസ്സിലാണ് തനിക്ക് കണ്ണ് പുറത്തേക്ക് തള്ളാനുള്ള ഈ കഴിവ് ഉണ്ടെന്ന് ഇദ്ദേഹം തിരിച്ചറിഞ്ഞത്. അന്ന് കുടുംബാംഗങ്ങളെയും സുഹൃത്തുക്കളെയുമെല്ലാം ഇത് കാണിച്ച് മെസ്ക്വിറ്റ അമ്പരപ്പിച്ചിരുന്നു. അതേസമയം അമേരിക്കക്കാരി കിം ഗുഡ്മാന്‍റെ പേരിലാണ് ഈ വിഭാഗത്തിലെ സ്ത്രീകളുടെ ലോക റെക്കോര്‍ഡ്. 12 മില്ലിമീറ്റര്‍ (0.47 ഇഞ്ച്) തന്‍റെ കണ്ണുകള്‍ പുറത്തേക്ക് തള്ളാന്‍ കിമ്മിന് സാധിക്കും.

എന്നാൽ ഇത്തരത്തിലുള്ള പ്രകടനത്തിനായി കണ്ണുകൾ പുറത്തേക്ക് തള്ളുമ്പോൾ കുറച്ച് സെക്കൻഡുകൾ നേരത്തേക്ക് മെസ്ക്വിറ്റയ്ക്ക് കാഴ്ചശക്തി നഷ്ടമാകാറുണ്ട്. കണ്ണുകള്‍ക്ക് അയവ് നല്‍കാനായി മെസ്ക്വിറ്റ മരുന്നുകൾ ഒഴിക്കാറുണ്ടെങ്കിലും പ്രകടന സമയത്ത് കണ്ണുകള്‍ക്ക് പുകച്ചിൽ അനുഭവപ്പെടാറുണ്ടെന്ന് ഇദ്ദേഹം പറയുന്നു. അതേസമയം പുറത്തേക്ക് തള്ളിയ കണ്ണുമായി 20 മുതല്‍ 30 സെക്കൻഡ് വരെ നിൽക്കാൻ ഇദ്ദേഹത്തിനു സാധിക്കുമെന്നാണ് ഗിന്നസ് അധികൃതർ സാക്ഷ്യപ്പെടുത്തിയത്.

TAGGED:eyeballGuinness record
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsSports

64 വർഷങ്ങൾക്ക് ശേഷം ലോകകപ്പിൽ മത്സരിക്കാൻ വെയിൽസ്

November 8, 2022
News

ദുബായ് എക്‌സ്‌പോ പവലിയനുകൾ സെപ്റ്റംബറിൽ തുറക്കും

August 29, 2022
News

പ്രതീക്ഷ മങ്ങി? ടൈറ്റാനിക് മുങ്ങിയ സ്ഥലത്ത് അവശിഷ്ടങ്ങൾ കണ്ടെത്തി

June 22, 2023
News

പിന്‍ചക്രം പൊട്ടിയ സ്‌പൈസ് ജെറ്റിന് പകരം സംവിധാനമില്ല; നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പ്രതിഷേധിച്ച് യാത്രക്കാര്‍

July 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?