EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘സ്വർണ്ണ മോദി’; ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ആഘോഷിച്ച് സ്വർണ്ണ വ്യാപാരി 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘സ്വർണ്ണ മോദി’; ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ആഘോഷിച്ച് സ്വർണ്ണ വ്യാപാരി 
News

‘സ്വർണ്ണ മോദി’; ഗുജറാത്ത്‌ തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വിജയം ആഘോഷിച്ച് സ്വർണ്ണ വ്യാപാരി 

News Desk
Last updated: January 21, 2023 5:52 AM
News Desk
Published: January 21, 2023
Share

ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ ബിജെപിക്കുണ്ടായ വിജയം ആഘോഷിച്ച് ഒരു സ്വർണവ്യാപാരി. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സ്വർണ പ്രതിമ തീർത്താണ് സൂറത്തിലെ ബസന്ത് ബോറ എന്ന വ്യാപാരി വിജയം ആഘോഷിക്കുന്നത്. 156 ഗ്രാം തൂക്കം വരുന്ന നരേന്ദ്രമോദിയുടെ സ്വർണ പ്രതിമയാണ് ഇദ്ദേഹം നിർമിച്ചത്.

അതേസമയം ഗുജറാത്തിലെ തെരഞ്ഞെടുപ്പിൽ 156 സീറ്റുകളിലാണ് ബിജെപി നേട്ടം കൊയ്തത്. ഈ വിജയത്തിന്റെ പ്രതീകമായാണ് 156 ഗ്രാമിന്റെ സ്വർണ പ്രതിമ പണികഴിപ്പിച്ചതെന്ന് ബോറ പറഞ്ഞു. 19.5 പവൻ വരുന്ന സ്വർണ വിഗ്രഹത്തിന് 8,11,200 രൂപയാണ് വില. പണിക്കൂലിയും ചേർത്ത് 11 ലക്ഷം രൂപയ്ക്കാണ് സ്വർണ പ്രതിമ വിൽപനയ്ക്ക് വച്ചിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

15 സ്വർണപണിക്കാർ ചേർന്ന് മൂന്ന് മാസം കൊണ്ടാണ് നരേന്ദ്ര മോദിയുടെ ഈ പ്രതിമ നിർമിച്ചത്. ഡിസംബറിലാണ് പ്രതിമ പൂർത്തിയാക്കിയത്. എന്നാൽ ഡിസംബർ എട്ടിലെ ഫലപ്രഖ്യാപനം കൂടി പുറത്ത് വന്ന ശേഷം പ്രതിമയിൽ ചെറിയ ചില മാറ്റങ്ങൾ കൂടി വരുത്തിയിട്ടുണ്ട്. തൂക്കം നിയമസഭാ സീറ്റുകളുടെ അതേ അക്കത്തിലേക്ക് എത്തിച്ച് നിർമാണ പ്രവർത്തനം പൂർത്തീകരിക്കുകയായിരുന്നു.

TAGGED:Bjp victoryGold modiGold trader
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

മുഖത്ത് നായ വിസർജിച്ചു; ഇംഗ്ലണ്ടിൽ 51കാരി ആശുപത്രിയിൽ

September 28, 2022
News

മഴക്കെടുതിയിൽ വലയുന്നവ‍‌ർക്ക് ഭക്ഷണം വിതരണം ചെയ്ത് എബിസി കാ‍ർ​ഗോ

April 23, 2024
News

‘ഇത് ചരിത്രം’, ദുബായ് ബുർജ് അൽ അറബ് ഹോട്ടലിന്റെ ഹെലിപാഡിൽ വിമാനമിറക്കി പോളിഷ് പൈലറ്റ്

March 15, 2023
News

അയോഗ്യത നീങ്ങും; രാഹുല്‍ ഗാന്ധിയ്‌ക്കെതിരായ ശിക്ഷാ വിധി സ്റ്റേ ചെയ്ത് സുപ്രീം കോടതി

August 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?