ഓക്സ്ഫഡ് ഡിക്ഷ്ണറിയുടെ 2022ലെ വാക്കായി ഗോബ്ലിൻ മോഡ് എന്ന പ്രയോഗം തിരഞ്ഞെടുത്തു. അലസരും സ്വന്തം കാര്യം നോക്കുന്നവരുമായി ആളുകൾ മാറുന്നതിനെയാണ് ഗോബ്ലിൻ മോഡ് എന്ന വാക്കുകൊണ്ട് അർത്ഥമാക്കുന്നത്. അതേസമയം ഈ വർഷം ഫെബ്രുവരിയിൽ ഒരു മാസികയിലാണ് ഈ പ്രയോഗം പ്രത്യക്ഷപ്പെട്ടത്. എന്നാൽ വൈകാതെ ഇത് സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തു. ഓക്സ്ഫഡ് ഡിക്ഷ്ണറി എല്ലാവർഷവും ഒരു വാക്ക് വേഡ് ഓഫ് ദ ഇയർ ആയി പ്രസിദ്ധീകരിക്കാറുണ്ട്.
പ്രശസ്തരായ നിഘണ്ടു വിദഗ്ധരടങ്ങിയ പാനലാണ് എല്ലാ വർഷവും ഏത് വാക്ക് തെരഞ്ഞെടുക്കണമെന്ന് തീരുമാനിക്കുക. എന്നാൽ പതിവിൽ നിന്ന് വിപരീതമായി ഇത്തവണ മൂന്ന് വാക്കുകൾ പാനൽ മുന്നോട്ടുവച്ചു. തുടർന്ന് പൊതുജനങ്ങൾക്ക് ഇവയിൽ വോട്ടു ചെയ്യാനുള്ള അവസരവും നൽകി. ഗോബ്ലിൻ മോഡിനു പുറമേ മെറ്റാവേഴ്സ്, ഐ സ്റ്റാൻഡ് വിത് എന്ന ഹാഷ്ടാഗ് എന്നിവയായിരുന്നു മറ്റ് വാക്കുകൾ. ഡിസംബർ 2 വരെയായിരുന്നു തെരഞ്ഞെടുപ്പിന് വോട്ട് ചെയ്യാനുള്ള സമയം.
ഐ സ്റ്റാൻഡ് വിത് എന്നാൽ ഐക്യദാർഢ്യം പ്രകടിപ്പിക്കാനായി ആളുകൾ ഉപയോഗിക്കുന്ന ഹാഷ്ടാഗാണ്. ലോകത്ത് പല ഡിക്ഷ്ണറികളും വേഡ് ഓഫ് ദ ഇയർ പ്രസിദ്ധീകരിക്കാറുണ്ട്. ഓക്സ്ഫഡ് കൂടാതെ മിറിയം വെബ്സ്റ്റർ, കോളിൻസ്, കേംബ്രിജ് തുടങ്ങിയവ ഇതിൽ ഉൾപ്പെടുത്തുന്നു. 2004ലാണ് ആദ്യമായി ഓക്സ്ഫഡ് വേഡ് ഓഫ് ദ ഇയർ പ്രസിദ്ധീകരിച്ചത്.