EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ആഗോള ആരോഗ്യ സൂചികയിൽ യുഎഇ മുൻനിരയിൽ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ആഗോള ആരോഗ്യ സൂചികയിൽ യുഎഇ മുൻനിരയിൽ
News

ആഗോള ആരോഗ്യ സൂചികയിൽ യുഎഇ മുൻനിരയിൽ

News Desk
Last updated: April 6, 2023 1:46 PM
News Desk
Published: April 6, 2023
Share

ആഗോള ആരോഗ്യ സൂചികയിൽ യുഎഇ മുൻനിരയിലെന്ന് യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി അബ്ദുൾറഹ്മാൻ ബിൻ മുഹമ്മദ് അൽ ഒവൈസ്. 14 ആരോഗ്യ സൂചകങ്ങളുടെ അടിസ്ഥാനത്തിലാണ് യുഎഇ മുന്നിലെത്തിയത്. ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ്, ബിഗ് ഡാറ്റ തുടങ്ങി ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ ഉപയോഗിച്ച് പുതിയതും സമഗ്രവുമായ വികസനങ്ങളും യുഎഇ നടപ്പാക്കുന്നുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു.

എല്ലാ വർഷവും ഏപ്രിൽ 7 ന് വരുന്ന ലോകാരോഗ്യ ദിനത്തിന് മുന്നോടിയായി സംഘടിപ്പിച്ച പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.’എല്ലാവർക്കും ആരോഗ്യം’ എന്ന പ്രമേയത്തിലാണ് മന്ത്രിയുടെ പ്രസ്താവന. ആരോഗ്യ വെല്ലുവിളികളും ഭാവി തലമുറയുടെ ക്ഷേമവും ഉറപ്പാക്കുന്ന സമീപനമാണ് യുഎഇയുടേതെന്നും അദ്ദേഹം പറഞ്ഞു. ലോകാരോഗ്യ സംഘടനയുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്തുമെന്നും യുഎഇ ആരോഗ്യ-പ്രതിരോധ മന്ത്രി കൂട്ടിച്ചേർത്തു.


അതേസമയം ആരോഗ്യരംഗത്തെ യുഎഇയുടെ നേട്ടങ്ങൾ ആഘോഷിക്കാനുളള അവസരമാണ് ലോകാരോഗ്യ ദിനമെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അണ്ടർസെക്രട്ടറി ഡോ. മുഹമ്മദ് സലിം അൽ ഒലാമയും പറഞ്ഞു. ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുക എന്നത് യുഎഇയുടെ ദേശീയ നയമാണ്. ആരോഗ്യകരവും സന്തുലിതവുമായ ജീവിതശൈലിയെക്കുറിച്ചുള്ള അവബോധം മന്ത്രാലയം പ്രോത്സാഹിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

ആരോഗ്യ മേഖലയിൽ ഉൾപ്പടെ 2023 സുസ്ഥിരതാ വർഷമായി പ്രഖ്യാപിച്ചിരിക്കുകയാണ് യുഎഇ. ആരോഗ്യഐക്യം ലക്ഷ്യമിട്ടുളള സമീപനങ്ങളും നയങ്ങളുമാണ് യുഎഇ മുന്നോട്ടു വയ്ക്കുന്നത്.

TAGGED:globalHealthindicatorsleadUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

DiasporaNews

നിർമാതാവ് എൻ എം ബാദുഷയ്ക്ക് ഗോൾഡൻ വീസ, ഗോൾഡൻ വീസ ലഭിക്കുന്ന ആദ്യ പ്രൊഡക്ഷൻ കൺട്രോളർ

June 10, 2023
News

ഒരിക്കല്‍ രാത്രി 12 മണി കഴിഞ്ഞ് ഞാന്‍ ചെല്ലുമ്പോള്‍, അദ്ദേഹം വീട്ടില്‍ ഫയലുകളുടെ കൂമ്പാരത്തിനിടയിലാണ്: ഉമ്മന്‍ ചാണ്ടിയെക്കുറിച്ച് കുഞ്ചാക്കോ ബോബന്‍

July 18, 2023
News

കേരളത്തിലേക്ക് മഴ തിരിച്ചെത്തി: വരും ദിവസങ്ങളിൽ കൂടുതൽ ശക്തിപ്പെടാൻ സാധ്യത

September 4, 2023
News

ആനിരാജ, വിഎസ് സുനില്‍കുമാര്‍, പന്ന്യന്‍; ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സിപിഐ സാധ്യത പട്ടിക

February 4, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?