EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കെ.സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ വിട്ട പ്രസ്ഥാനം; സിപിഐഎമ്മിനെതിരെ വീണ്ടും ശക്തിധരന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കെ.സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ വിട്ട പ്രസ്ഥാനം; സിപിഐഎമ്മിനെതിരെ വീണ്ടും ശക്തിധരന്‍
News

കെ.സുധാകരനെ കൊല്ലാന്‍ വാടക കൊലയാളികളെ വിട്ട പ്രസ്ഥാനം; സിപിഐഎമ്മിനെതിരെ വീണ്ടും ശക്തിധരന്‍

Web News
Last updated: July 1, 2023 5:26 AM
Web News
Published: July 1, 2023
Share

സിപിഐഎമ്മിനെതിരെ വെളിപ്പെടുത്തലുമായി വീണ്ടും ദേശാഭിമാനി മുന്‍ അസോസിയേറ്റ് എഡിറ്റര്‍ ജി ശക്തിധരന്‍. കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെ കൊലപ്പെടുത്താന്‍ വാടക കൊലയാളികളെ അയച്ചുവെന്നാണ് ശക്തിധരന്‍ ഫേസ്ബുക്കിലൂടെ പറഞ്ഞത്.

കെ സുധാകരനെ വധിക്കാന്‍ വാടകകൊലയാളികളെ അയച്ച പ്രസ്ഥാനത്തിലായിരുന്നു താനും. അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതാണെന്നും ശക്തിധരന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

‘എനിക്ക് ആരാണ് കെ.സുധാകരന്‍? വാടക കൊലയാളികളെ വിട്ട പ്രസ്ഥാനത്തിലായിരുന്നു ഞാനും.അന്ന് തൊട്ടു തൊട്ടില്ല എന്ന് എത്തിയതല്ലേ? കൊല്ലാനയച്ചവരില്‍ ഒരു അഞ്ചാംപത്തി! അതല്ലേ സത്യം?,’ ശക്തിധരന്‍ പറഞ്ഞു.

കെ സുധാകരനെ എങ്ങിനെ വകവരുത്തിയാലും അത് സ്വീകരിക്കുന്ന ഒരു കമ്മ്യുണിസ്റ്റ് സമൂഹം കേരളത്തിലുണ്ട് എന്നത് സത്യമാണ്. കൊല്ലപ്പെടേണ്ടവന്‍ തന്നെയാണ് അയാള്‍ എന്ന ചിന്ത കമ്മ്യുണിസ്റ്റുകാരുടെ ബോധതലത്തില്‍ സൃഷിച്ചെടുക്കാന്‍ കഴിഞ്ഞിട്ടുണ്ട്. അതാണ് അടിമസമൂഹത്തെ സൃഷ്ടിക്കുന്നതിന്റെ വിജയമെന്നും ശക്തിധരന്‍ പറഞ്ഞു.

കേരള ചരിത്രത്തില്‍ ആദ്യത്തെ രാഷ്ട്രീയ കൊലപാതകം നടത്തിയ പ്രതിയെയാണ് താന്‍ അപ്പോള്‍ പിന്തുണയ്ക്കുന്നതെന്ന യാഥാര്‍ഥ്യം തനിക്ക് സ്വയം വിമര്‍ശനപരമായി പരിശോധിച്ച് തീരുമാനം എടുക്കാന്‍ കഴിയുന്നില്ലായിരുന്നു. ഇപ്പോഴും ഒരു മഞ്ഞക്കണ്ണട തനിക്ക് ഉണ്ടെന്നു തന്നെയാണ് കരുതുന്നത്. അതാണ് കമ്മ്യുണിസ്റ്റ് പ്രചാരണ തന്ത്രത്തിന്റെ മാസ്മരികസ്വാധീനമെന്നും ശക്തിധരന്‍ പറഞ്ഞു.

നേരത്തെയും സിപിഐഎമ്മിനെ പ്രതിരോധത്തിലാക്കി ശക്തിധരന്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത് വലിയ വിവാദമായിരുന്നു. അതിന് പിന്നാലെ വലിയ സൈബര്‍ അറ്റാക്ക് ആണ് തനിക്കെതിരെ വരുന്നതെന്നും ശക്തിധരന്‍ പറഞ്ഞിരുന്നു.

സിപിഐഎമ്മിന്റെ ഉന്നത നേതാവ് കലൂരിലെ ദേശാഭിമാനി ഓഫീസില്‍ രണ്ട് ദിവസം ചെലവിട്ട് സമ്പന്നരില്‍ നിന്ന് പണം കൈപ്പറ്റിയെന്നും അതില്‍ രണ്ട് കോടിയിലേറെ രൂപ എണ്ണിത്തിട്ടപ്പെടുത്തുന്നതിന് താന്‍ സാക്ഷി ആണെന്നുമായിരുന്നു ശക്തിധരന്‍ ആരോപിച്ചത്. ആ പണം കൈതോലപ്പായയില്‍ പൊതിഞ്ഞ് ഇന്നോവയില്‍ തിരുവനന്തപുരത്തേക്ക് കൊണ്ടുപോയെന്നുമായിരുന്നു ശക്തിധരന്‍ ആരോപിച്ചത്. ആ കാറില്‍ ഇപ്പോഴത്തെ ഒരു മന്ത്രിയും ഉണ്ടായിരുന്നെന്നും ശക്തിധരന്‍ ആരോപിച്ചു.

TAGGED:cpimG SakthidharanK Sudhakaran
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

NewsUncategorized

ഇന്‍ഷുറന്‍സോടു കൂടി 5 പശുക്കളെ നല്‍കാമെന്ന് മന്ത്രിമാര്‍, നേരിട്ടെത്തി കുട്ടികര്‍ഷകര്‍ക്ക് 5 ലക്ഷം കൈമാറി ജയറാം

January 2, 2024
News

ബെവ്‌കോ ക്രിസ്മസ് ; ഇത്തവണ ക്രിസ്മസിൽ കേരളം കുടിച്ചത് 52.3 കോടിയുടെ മദ്യം

December 26, 2022
News

ഇനി ഗൂഗിള്‍ പേ കുവൈറ്റിലും

March 2, 2023
News

തിയറ്ററിനകത്തെ റിവ്യൂവിന് ഫിയോകിന്റെ വിലക്ക്

February 8, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?