EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: മണിപ്പൂരിൽ നരനായാട്ട്: സ്വാതന്ത്രസമരസേനാനിയുടെ ഭാര്യയെ തീ കൊളുത്തി കൊന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > മണിപ്പൂരിൽ നരനായാട്ട്: സ്വാതന്ത്രസമരസേനാനിയുടെ ഭാര്യയെ തീ കൊളുത്തി കൊന്നു
News

മണിപ്പൂരിൽ നരനായാട്ട്: സ്വാതന്ത്രസമരസേനാനിയുടെ ഭാര്യയെ തീ കൊളുത്തി കൊന്നു

സ്വാതന്ത്ര്യ സമര സേനാനിയുടെ 80 വയസ്സുള്ള ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട തീകൊളുത്തി കൊന്നു

Web Desk
Last updated: July 22, 2023 4:45 PM
Web Desk
Published: July 22, 2023
Share

ഗോത്രവർഗ സ്ത്രീകളെ നഗ്നരായി പരേഡ് ചെയ്യുന്ന വീഡിയോ വലിയതോതിൽ പ്രതിഷേധം വിളിച്ചു വരുത്തിയതിന് പിന്നാലെ മണിപ്പൂരിൽ നടന്ന നരനായാട്ടിൻ്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നു. മണിപ്പൂരിലെ കാക്‌ചിംഗ് ജില്ലയിലെ സെറോ ഗ്രാമത്തിൽ, ഒരു സ്വാതന്ത്ര്യ സമര സേനാനിയുടെ 80 വയസ്സുള്ള ഭാര്യയെ വീട്ടിനുള്ളിൽ പൂട്ടിയിട്ട തീകൊളുത്തി കൊന്നതായി എൻഡിടിവി റിപ്പോ‍ർട്ട് ചെയ്തു.

സംഭവത്തിൽ സെറോ പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റ‍ർ ചെയ്തിട്ടുണ്ട്. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം നേരിട്ട് ആദരിച്ച സ്വാതന്ത്ര്യ സമരസേനാനി എസ്. ചുരാചന്ദ് സിം​ഗിൻ്റെ ഭാര്യയായ ഇബെറ്റോംബി എന്ന എൺപതുകാരിയെയാണ് മെയ്തി വിഭാ​ഗക്കാർ വീടിന് തീയിട്ട് കൊലപ്പെടുത്തിയത്.

മെയ് 28 ന് പുലർച്ചെയാണ് ഈ സംഭവം നടന്നത്. മണിപ്പൂ‍ർ കലാപത്തിൽ ഏറ്റവും കൂടുതൽ അക്രമങ്ങൾ അരങ്ങേറിയ സ്ഥലങ്ങളിലൊന്നാണ് സെറോ. പ്രകൃതി സുന്ദരമായ സെറോ ​ഗ്രാമത്തിൽ തങ്ങളെത്തിയപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ കുടിലുകൾ മാത്രമാണെന്ന് എൻഡിടിവി റിപ്പോ‍ർട്ട് ചെയ്യുന്നു. കത്തിയ വീടുകളുടെ ചുമരുകളിൽ വെടിയുണ്ടകളുടെ പാടുകളും കാണാം.

പുലർച്ചെയോടെ ​ഗ്രാമം അക്രമിക്കാൻ എത്തിയവ‍ർ 80-കാരിയായ ഇബെറ്റോംബിയെ പുറത്തു നിന്നും പൂട്ടിയ ശേഷം വീടിന് തീയിടുകയായിരുന്നുവെന്നും വിവരമറിഞ്ഞ് തങ്ങൾ എത്തുമ്പോഴേക്കും വീട് കത്തി നശിച്ചിരുന്നുവെന്നും ഇവരുടെ ചെറുമകൻ പ്രേംകാന്ത പറയുന്നു. വളരെ നേരിയ വ്യത്യാസത്തിലാണ് താൻ മരണത്തിൽ നിന്ന് രക്ഷപ്പെട്ടതെന്ന് പ്രേംകാന്ത എൻഡിടിവിയോട് വെളിപ്പെടുത്തി. മുത്തശ്ശിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ കൈയിലും തുടയിലും വെടിയേറ്റെന്നും ഇയാൾ പറഞ്ഞു.

“അക്രമികളെത്തിയപ്പോൾ എന്റെ മുത്തശ്ശി ഞങ്ങളോട് ഇപ്പോൾ ഓടി രക്ഷപ്പെടാനും കുറച്ച് സമയത്തിന് ശേഷം തന്നെ കൂട്ടിക്കൊണ്ടു വരാനായി മടങ്ങിവരാനും പറഞ്ഞു. എന്നാൽ തിരിച്ചെത്തിയപ്പോൾ ഒന്നും ബാക്കിയുണ്ടായിരുന്നില്ല. പ്രായാധിക്യം കാരണം ഓടിരക്ഷപ്പെടാൻ സാധിക്കാത്ത അവസ്ഥയിലായിരുന്നു മുത്തശ്ശി. അതാണ് മുത്തശ്ശിയെ വീട്ടിൽ നി‍ർത്തി ഞങ്ങൾ രക്ഷപ്പെടാൻ കാരണം.

കലാപം ഏതാണ്ട് അടങ്ങിയ ശേഷം ​ഗ്രാമത്തിലേക്ക് തിരിച്ചെത്തിയ പ്രേംകാഥയ്ക്ക് ഇനിയെങ്ങനെ ജീവിക്കും എന്നറിയില്ല. കത്തിതീർന്ന വീടിൻ്റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും മുൻരാഷ്ട്രപതി എപിജെ അബ്ദുൾ കലാമിനൊപ്പം നിൽക്കുന്ന മുത്തശ്ശൻ്റെ ചിത്രം അയാൾക്ക് തിരിച്ചു കിട്ടി. ഏറെ അഭിമാനത്തോടെ മുത്തശ്ശി സൂക്ഷിച്ചതായിരുന്നു ആ ചിത്രമെന്ന് പ്രേംകാഥ പറയുന്നു.

കലാപമടങ്ങിയെങ്കിലും ഈ പ്രദേശത്ത് രണ്ട് സമുദായങ്ങൾ തമ്മിൽ പുതിയ ഏറ്റുമുട്ടൽ ഉണ്ടാകാതിരിക്കാൻ സുരക്ഷാ സേന കനത്ത ജാഗ്രതയിലാണ്. വൈകുന്നേരം ആറ് മണിക്ക് ശേഷം പുറത്തുള്ളവ‍ർ ​ഗ്രാമത്തിലേക്ക് വിലക്കിയിരിക്കുകയാണ് ഇപ്പോൾ സുരക്ഷാസേനകൾ.

TAGGED:KukiManipurmeiteits
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സാമ്പത്തിക മാന്ദ്യത്തിൻ്റെ ഭീതിയിൽ ബ്രിട്ടൻ

September 23, 2022
News

കരൾ രോഗം: നടൻ ബാല തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ

March 7, 2023
DiasporaNews

മസ്കത്ത്-കൊച്ചി വിമാനത്തിനുള്ളിൽ പുകവലിച്ച യുവാവ് അറസ്റ്റിൽ

November 4, 2025
News

അർജുനായുളള തിരച്ചിൽ നിർണായക ഘട്ടത്തിൽ;ഈശ്വർ മൽപെ ഒഴുക്കിൽപ്പെട്ടു;വീണ്ടും ശ്രമം തുടരുന്നു

July 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?