EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ‘എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു, സൈനികര്‍ക്ക് വിമാനം നല്‍കിയില്ല’, പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ സത്യപാല്‍ മാലിക്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ‘എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു, സൈനികര്‍ക്ക് വിമാനം നല്‍കിയില്ല’, പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ സത്യപാല്‍ മാലിക്
News

‘എന്നോട് മിണ്ടാതിരിക്കാന്‍ പറഞ്ഞു, സൈനികര്‍ക്ക് വിമാനം നല്‍കിയില്ല’, പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രത്തിനെതിരെ സത്യപാല്‍ മാലിക്

Web News
Last updated: April 15, 2023 12:24 PM
Web News
Published: April 15, 2023
Share

40 ഇന്ത്യന്‍ സൈനികര്‍ കൊല്ലപ്പെട്ട പുല്‍വാമ ഭീകരാക്രമണത്തില്‍ കേന്ദ്രസര്‍ക്കാരിന് വീഴ്ച സംഭവിച്ചുവെന്ന് വെളിപ്പെടുത്തി ജമ്മു കശ്മീര്‍ ഗവര്‍ണര്‍ സത്യപാല്‍ മാലിക്. ഓണ്‍ലൈന്‍ മാധ്യമമായ ദ വയറില്‍ (the wire.in) മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ കരണ്‍ ഥാപ്പറുമൊത്തുള്ള, അഭിമുഖത്തിലാണ് സത്യപാല്‍ മാലിക്കിന്റെ വെളിപ്പെടുത്തല്‍.

പുല്‍വാമ ഭീകരാക്രമണവുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് പിഴവ് സംഭവിച്ചെന്ന് പ്രധാനമന്ത്രിയോട് പറഞ്ഞപ്പോള്‍ തന്നോട് അതിനെക്കുറിച്ച് മിണ്ടാതിരിക്കാന്‍ പറഞ്ഞുവെന്നും സത്യപാല്‍ മാലിക് പറഞ്ഞു.

‘സിആര്‍പിഎഫ് ജവാന്മാര്‍ വിമാനം അനുവദിക്കാന്‍ അഭ്യര്‍ത്ഥിച്ചിരുന്നു. കാരണം ഇത്രയും വലിയ വാഹനവ്യൂഹം റോഡുമാര്‍ഗം പോകുന്നത് സുരക്ഷിതരായിരുന്നില്ല. രാജ്‌നാഥ് സിംഗിന്റെ മന്ത്രാലയത്തോടാണ് ചോദിച്ചത്. എന്നോടാണ് ചോദിച്ചിരുന്നതെങ്കില്‍ എങ്ങനെയെങ്കിലും തരപ്പെടുത്തി കൊടുക്കുമായിരുന്നു. അവര്‍ക്ക് അഞ്ച് വിമാനങ്ങളേ ആവശ്യമായിരുന്നുള്ളു. അത് കൊടുത്തില്ല. അന്ന് വൈകുന്നേരം ഞാന്‍ പ്രധാനമന്ത്രിയോട് പറഞ്ഞു, ഇത് നമ്മുടെ തെറ്റുകൊണ്ടാണ് സംഭവിച്ചിരിക്കുന്നത്. നമ്മള്‍ വിമാനം അനുവദിച്ചിരുന്നെങ്കില്‍ ഇത് സംഭവിക്കുമായിരുന്നില്ല. എന്നാല്‍ അദ്ദേഹം എന്നോട് പറഞ്ഞത്, ഇപ്പോള്‍ നീ അതിനെക്കുറിച്ചൊന്നും സംസാരിക്കേണ്ടതില്ല, മിണ്ടാതിരിക്കൂ എന്നാണ്,’ സത്യപാല്‍ മാലിക്ക് അഭിമുഖത്തില്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും തന്നോട് മൗനം പാലിക്കാന്‍ പറഞ്ഞുവെന്നും മാലിക്ക് കൂട്ടിച്ചേര്‍ത്തു.

പാകിസ്താന് മേല്‍ പഴിചാരി രാഷ്ട്രീയ ലാഭം നേടലായിരുന്നു ബിജെപിയുടെ ലക്ഷ്യമെന്ന് തനിക്ക് അപ്പോള്‍ മനസിലായില്ലെന്നും അദ്ദേഹം പറഞ്ഞു.

2017ല്‍ ബീഹാര്‍ ഗവര്‍ണര്‍ ആയാണ് മാലിക് നിയമിതനാകുന്നത്. 2018ല്‍ ജമ്മു ആന്‍ഡ് കശ്മീര്‍ ഗവര്‍ണറായി ചുമതലയേറ്റു. 2019 ഫെബ്രുവരി 14നാണ് പുല്‍വാമ ഭീകരാക്രമണം നടക്കുന്നത്. അതേവര്‍ഷമാണ് എന്‍.ഡി.എ രണ്ടാം തവണയും വിജയിക്കുന്നത്. തെരഞ്ഞെടുപ്പില്‍ പുല്‍വാമ രാഷ്ട്രീയ പ്രശ്‌നമായി ബിജെപി ഉന്നയിക്കുകയും ചെയ്തിരുന്നു.

ജമ്മു ആന്‍ഡ് കശ്മീരിന്റെ പ്രത്യേക പദവി എടുത്തുമാറ്റുന്നതുവരെയും സത്യപാല്‍ തന്നെയായിരുന്നു ഗവര്‍ണര്‍. കേന്ദ്ര ഭരണപ്രദേശമായി നിലവില്‍ വന്നതിന് പിന്നാലെ മാലിക്കിനെ ഗോവയിലേക്ക് മാറ്റുകയായിരുന്നു.

പട്ടാളക്കാരുടെ ജീവനെടുത്ത കാര്‍, 300 കിലോയോളം സ്‌ഫോടകവസ്തുക്കളുമായി 10-12 ദിവസം വരെ ഗ്രാമത്തിലൂടെ സഞ്ചരിച്ചുവെന്നും അതുവരെ അത് തിരിച്ചറിയാന്‍ ആയില്ലെന്നും , കൃത്യമായ സുരക്ഷാ വീഴ്ചയാണ് സംഭവിച്ചതെന്നും സത്യപാല്‍ മാലിക്ക് പറഞ്ഞു.

ജമ്മുവില്‍ നിന്നും ശ്രീനഗറിലേക്ക് പോവുകയായിരുന്ന സിആര്‍പിഎഫ് സൈനികര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായിരുന്നത്. 40 ജവാന്മാര്‍ ബലാക്കോട്ടില്‍ വെച്ച് നടന്ന ആക്രമണത്തില്‍ മരിച്ചു. നിരവധി സൈനികര്‍ക്ക് പരിക്കേറ്റു.

TAGGED:BJPjammu and kashmirModipulwama terrorist attacksatyapal malik
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വയോധികനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം, അഭിഭാഷകയായ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

July 27, 2023
DiasporaEditoreal PlusNews

ആഗോള ബ്രാൻഡിൻ്റെ തലപ്പത്ത് ഒരു മലയാളി

November 21, 2024
News

യൂണിറ്റിന് 20 പൈസ; വൈദ്യുതി നിരക്ക് വര്‍ധിപ്പിച്ചു

November 2, 2023
News

ഗസയില്‍ താത്കാലിക വെടിനിര്‍ത്തലിന് ഇസ്രയേല്‍-ഹമാസ് ധാരണ; അംഗീകാരം ഖത്തറിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയില്‍

November 22, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?