EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സൗദി അറേബ്യയിലെ ആശുപത്രിയില്‍ വൻ തീപിടുത്തം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സൗദി അറേബ്യയിലെ ആശുപത്രിയില്‍ വൻ തീപിടുത്തം
News

സൗദി അറേബ്യയിലെ ആശുപത്രിയില്‍ വൻ തീപിടുത്തം

News Desk
Last updated: February 16, 2023 8:57 AM
News Desk
Published: February 16, 2023
Share

സൗദിയിലെ ആശുപത്രിയില്‍ തീപിടുത്തം. മക്ക അല്‍ സാഹിര്‍ ജില്ലയിൽ പ്രവര്‍ത്തിക്കുന്ന കിങ് അബ്‍ദുല്‍ അസീസ് ആശുപത്രിയിലാണ് അപ്രതീക്ഷിതമായി തീപിടുത്തമുണ്ടായത്. ഇവിടുത്തെ മേജര്‍ ഓപ്പറേഷന്‍ തീയറ്ററില്‍ നിന്നും തീ ആളി പടരുകയായിരുന്നുവെന്ന് അധികൃതര്‍ വ്യക്തമാക്കി. തീപിടുത്തം മൂലം ആളപായമോ ആർക്കും പരിക്കുകളോ സംഭവിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.

ഓപ്പറേഷന്‍ തീയറ്ററില്‍ വൈദ്യുതി തകരാറുകൾ സംഭവിക്കുമ്പോൾ അടിയന്തരിമായി പ്രവര്‍ത്തിപ്പിക്കാൻ സജ്ജീകരിച്ചിരുന്ന യുപിഎസിന്റെ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയിലായിരുന്നു ആദ്യം തീ പിടിത്തമുണ്ടായത്. പിന്നീട് അത്യാഹിത വിഭാഗത്തിലേക്കും തീ ആളി പടർന്നു. ഇവിടെ നിന്ന് പുക ഉയര്‍ന്നപ്പോള്‍ തന്നെ അടുത്തുള്ള തീവ്രപരിചരണ വിഭാഗത്തിലെ ആളുകളെയെല്ലാം ഒഴിപ്പിച്ചു. 23 രോഗികളാണ് തീവ്രപരിചരണ വിഭാഗത്തില്‍ ഉണ്ടായിരുന്നത്.

ആശുപത്രിയില്‍ അറ്റകുറ്റപ്പണികൾക്കായാണ് കരാര്‍ ലഭിച്ച കമ്പനിയിലെ ജീവനക്കാർ ബാറ്ററികള്‍ സൂക്ഷിച്ചിരുന്ന മുറിയിൽ കയറിയത്. പതിവ് അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനിടെയായിരുന്നു തീപിടുത്തമുണ്ടായതെന്ന് അധികൃതര്‍ അറിയിച്ചു. ഉടൻ തന്നെ സിവില്‍ ഡിഫന്‍സ് സംഘങ്ങള്‍ സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. അതേസമയം സംഭവത്തില്‍ സുരക്ഷാ വകുപ്പുകള്‍ വിശദമായ അന്വേഷണം തുടങ്ങിയിട്ടുണ്ടെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു.

TAGGED:firehospitalsaudi arabia
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

യുഎഇയിൽ യെല്ലോ, ഓറഞ്ച് അലർട്ടുകൾ പ്രഖ്യാപിച്ചു

December 28, 2022
News

അജ്‌മാൻ: സ്കൂൾ ബസ് നിരീക്ഷണത്തിനായി പുതിയ സംവിധാനം

September 15, 2022
News

ഇന്ത്യയിലെ ഏറ്റവും വില കുറഞ്ഞ ഇലക്ട്രിക് കാർ വിപണിയിൽ

November 17, 2022
News

യു എസ്: ചൈനീസ് അധിനിവേശമുണ്ടായാൽ തായ് വാനെ പ്രതിരോധിക്കുമെന്ന് ബൈഡൻ

September 19, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?