EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാം
DiasporaNews

എമിറേറ്റ്സ് ഐഡി വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാം

News Desk
Last updated: October 14, 2022 7:57 AM
News Desk
Published: October 14, 2022
Share

യുഎഇയിലെ താമസക്കാർക്ക് എമിറേറ്റ്സ് ഐഡിയ്ക്ക് ആവശ്യമായ വിരലടയാളം ഇനി സ്മാർട്ട്‌ ഫോണിലൂടെ നൽകാമെന്ന് അധികൃതർ അറിയിച്ചു. പുതിയ എമിറേറ്റ്‌സ് ഐഡിക്ക് അപേക്ഷിക്കാനും കാർഡുകൾ പുതുക്കാനും താമസക്കാർക്ക് വീട്ടിൽ ഇരുന്ന് വിരലടയാളം നൽകാൻ കഴിയുന്ന സംവിധാനം ഉടൻ നിലവിൽ വരും.

ദുബായിൽ നടക്കുന്ന ജൈടെക്സ് ഗ്ലോബലിൽ, ഫെഡറൽ അതോറിറ്റി ഫോർ ഐഡൻ്റിറ്റി, സിറ്റിസൺഷിപ്പ്, കസ്റ്റംസ്, പോർട്ട് സെക്യൂരിറ്റി (ഐസിപി) എമിറേറ്റ്‌സ് ഐഡി ആപ്ലിക്കേഷനുകൾ തടസ്സരഹിതമാക്കുന്ന ഒരു പുതിയ സ്‌മാർട്ട് സേവനം പുറത്തിറക്കുന്നതായി വ്യാഴാഴ്ച പ്രഖ്യാപിച്ചിരിക്കുകയാണ്.

ഒരു അപേക്ഷാ നമ്പർ അല്ലെങ്കിൽ താമസക്കാരൻ്റെ പാസ്‌പോർട്ടിലെ ഫോട്ടോ ഉപയോഗിച്ച് രജിസ്‌ട്രേഷൻ നടത്താം. അതുവഴി ഉപയോക്താവിനെ ഫോൺ ക്യാമറയിലേക്ക് കൊണ്ടുപോയി ​​അവരുടെ വിരലുകളും കൈപ്പത്തിയും മുഖ സവിശേഷതകളും സ്കാൻ ചെയ്യുന്നതാണ് സംവിധാനം.കൈപ്പത്തിയിലെ വിരലടയാളങ്ങളും വരകളും പകർത്താൻ അൽഗോരിതം വളരെ കൃത്യമാണെന്ന് ജൈടെക്‌സ് വക്താവ് പറയുന്നു.

കൂടാതെ, ഏതാനും നിമിഷത്തെ കാത്തിപ്പിനകം ഐഡികൾ പ്രോസസ്സ് ചെയ്യപ്പെടുന്നതിനാൽ, എമിറേറ്റ്സ് ഐഡി കൈവശമെത്താനുള്ള സമയം കൊറിയർ സേവനത്തെ മാത്രം ആശ്രയിച്ചിരിക്കും. അന്ന് തന്നെ ഐഡി ലഭ്യമാണെങ്കിലും അധിക ഫീസ് ഈടാക്കും. കേന്ദ്രത്തിൽ നിന്ന് നേരിട്ട് ശേഖരിക്കാനും അവസരമുണ്ട്.

കഴിഞ്ഞ ഓഗസ്റ്റിലാണ് എമിറേറ്റ്‌സ് ഐഡിയുടെ പുതിയ വകഭേദം പുറത്തിറക്കിയത്. പുതിയ കാർഡ് വിവരങ്ങൾ മറച്ചുള്ളതും ഒരു ഇ-ലിങ്ക് സിസ്റ്റത്തിലൂടെ മാത്രം വായിക്കാൻ കഴിയുന്നതുമായതിനാൽ സുരക്ഷിതമാണ്. മുൻ വർഷത്തെ ജൈടെക്സിൽ, കാർഡ് ഉടമയുടെ മുഴുവൻ വിശദാംശങ്ങളും നൽകാൻ കഴിയുന്ന ഒരു മുഖം തിരിച്ചറിയൽ സാങ്കേതികവിദ്യ അതോറിറ്റി പ്രദർശിപ്പിച്ചിരുന്നു.

ഡിജിറ്റൽ സർട്ടിഫിക്കേഷൻ പോർട്ടലിൻ്റെ ഈ നവീകരിച്ച പതിപ്പ് സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾക്ക് ലഭ്യമാണ്. ഇതിലൂടെ മൂന്ന് സെക്കൻഡ് കൊണ്ട് മുഖം തിരിച്ചറിഞ്ഞ് ഐഡി പരിശോധിക്കാൻ സാധിക്കും.

TAGGED:emirates idfingerprintuae residents
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

വയനാട് തുരങ്കപാത: പ്രവൃത്തി ഉദ്ഘാടനം ഞയറാഴ്ച

August 28, 2025
News

പത്തു ലക്ഷം പൗണ്ട് നികുതിയടച്ചതിന്റെ വിശദാംശങ്ങൾ പുറത്ത് വിട്ട് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്

March 24, 2023
News

കാസര്‍ഗോഡേക്കുള്ള വന്ദേഭാരത് ട്രെയിനിന്റെ സമയക്രമങ്ങളില്‍ മാറ്റം

May 12, 2023
News

തത്ത മൊഴി നൽകി,ആഗ്രയിലെ മാധ്യമപ്രവർത്തകയുടെ കൊലപാതകിയ്ക്ക് ജീവപര്യന്തം ശിക്ഷ 

March 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?