EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എയ‍ർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാ‍ർ ഡ്യൂട്ടിക്ക് കേറി തുടങ്ങി, സ‍ർവ്വീസുകൾ ഇന്നും റദ്ദാക്കി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > എയ‍ർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാ‍ർ ഡ്യൂട്ടിക്ക് കേറി തുടങ്ങി, സ‍ർവ്വീസുകൾ ഇന്നും റദ്ദാക്കി
Business

എയ‍ർഇന്ത്യ എക്സ്പ്രസ്സ് ജീവനക്കാ‍ർ ഡ്യൂട്ടിക്ക് കേറി തുടങ്ങി, സ‍ർവ്വീസുകൾ ഇന്നും റദ്ദാക്കി

Web Desk
Last updated: May 10, 2024 4:43 PM
Web Desk
Published: May 10, 2024
Share

കോഴിക്കോട്: ജീവനക്കാർ മിന്നൽ പണിമുടക്ക് അവസാനിപ്പിച്ച് തിരികെ ജോലിക്ക് കേറാൻ തുടങ്ങിയെങ്കിലും എയർഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ ഇന്നും റദ്ദാക്കുന്നത് തുടർന്നു. മ​സ്ക​ത്തി​ൽ ​നി​ന്ന്​ തി​രു​വ​ന​ന്ത​പു​രം, കൊ​ച്ചി, ക​ണ്ണൂ​ർ, മും​​ബൈ എ​ന്നി​വി​ട​ങ്ങ​ളി​ലേ​ക്ക്​ വെ​ള്ളി​യാ​ഴ്ചയുള്ള വി​മാ​ന​സർവ്വീസുകൾ റ​ദ്ദാ​ക്കി​യ​താ​യി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

ഇന്നലെ ദില്ലിയിൽ ലേബർ കമ്മീണഷറുടെ അധ്യക്ഷതയിൽ കമ്പനിയും ജീവനക്കാരും നടത്തിയ ചർച്ചകൾക്കൊടുവിൽ സമരം പിൻവലിച്ച് ജീവനക്കാർ തിരികെ ജോലിയിൽ പ്രവേശിച്ചെങ്കിലും സർവ്വീസുകൾ ഇതുവരെ സാധാരണ നിലയിലായിട്ടില്ല. കരിപ്പൂർ, കണ്ണൂർ, നെടുമ്പാശ്ശേരി വിമാനത്താവളങ്ങളിൽ നിന്നുളള എയർഇന്ത്യ എക്സ്പ്രസ്സ് സർവീസുകൾ ഇന്നും മുടങ്ങി.

കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പുലർച്ചെ മുതലുള്ള അഞ്ച് സർവ്വീസുകളാണ് റദ്ദാക്കിയത്. ഷാർജ, ദമാം, ദുബായ്, റിയാദ്, അബുദാബി വിമാനങ്ങളാണ് റദ്ദാക്കിയത്. നെടുമ്പാശ്ശേരിയിൽ രണ്ട് എയർ ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങൾ റദ്ദാക്കി. രാവിലെ 8.35 ന് പുറപ്പെടേണ്ട ദമാം, 8.50 ന് പുറപ്പെടേണ്ട മസ്കറ്റ് വിമാനങ്ങളാണ് റദ്ദാക്കിയത്.

കരിപ്പൂരിൽ നിന്നുള്ള 6 സർവീസുകളാണ് ഇന്ന് റദ്ദാക്കിയത്. റാസൽഖൈമ, ദുബായ്, കുവൈറ്റ്, ദോഹ,ബഹ്‌റൈൻ, ദമാം വിമാനങ്ങളാണ് റദ്ദാക്കിയത്. കരിപ്പൂരിൽ നിന്നുളള ദമാം, മസ്കറ്റ് സർവീസുകൾ രാവിലെ സാധാരണ നിലയിൽ സർവീസ നടത്തി. തിരുവനന്തപുരത്ത് നിന്നും അർധരാത്രി 1.10നുള്ള അബുദാബി വിമാനവും സർവീസ് നടത്തി. അതേസമയം അവധിയെടുത്ത ജീവനക്കാർ ഫിറ്റ്നസ് സർട്ടിഫിക്കറ്റുമായി ജോലിക്ക് കയറി തുടങ്ങിയതോടെ സർവീസുകളുടെ ക്രമീകരണങ്ങൾ തുടങ്ങി.

TAGGED:Air India ExpressAjmandamamdubaisharjah
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

ചരിത്രത്തിലെ ഏറ്റവും വലിയ ബജറ്റിന് അംഗീകാരം നൽകി ഷാർജ ഭരണാധികാരി

December 23, 2024
Sports

സി.പി റിസ്‍വാൻ്റെ സെറ്റ് ഗോ ക്രിക്കറ്റ് അക്കാദമി ദുബായില്‍ പ്രവർത്തനം ആരംഭിച്ചു

May 8, 2024
News

നിർണായക പരിഷ്കാരവുമായി ദുബായ് കോടതി: മലയാളികളടക്കം നിരവധി പേർ ജയിൽമോചിതരായി

November 7, 2023
News

ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്​ പ്രാബല്യത്തിൽ

April 3, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?