EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കാനഡയിൽ ഓട്ടിസം ബാധിതനായ മകന്റെ പിറന്നാളിന് അച്ഛൻ പാർട്ടി ഒരുക്കി; എത്തിയത് ഒരാൾ മാത്രം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > കാനഡയിൽ ഓട്ടിസം ബാധിതനായ മകന്റെ പിറന്നാളിന് അച്ഛൻ പാർട്ടി ഒരുക്കി; എത്തിയത് ഒരാൾ മാത്രം
News

കാനഡയിൽ ഓട്ടിസം ബാധിതനായ മകന്റെ പിറന്നാളിന് അച്ഛൻ പാർട്ടി ഒരുക്കി; എത്തിയത് ഒരാൾ മാത്രം

News Desk
Last updated: February 7, 2023 1:49 PM
News Desk
Published: February 7, 2023
Share

സാധാരണ കുട്ടികളില്‍ നിന്നും വ്യത്യസ്തരാണ് ഓട്ടിസം ബാധിച്ച കുട്ടികൾ. ഇവർക്ക് കൂടുതല്‍ പരിഗണനയും സ്‌നേഹവും ആവശ്യമാണ്. അവരെ കൂടുതല്‍ സന്തോഷിപ്പിക്കാനും ആക്ടീവ് ആക്കാനുമായി പല ശ്രമങ്ങളും മാതാപിതാക്കൾ നടത്താറുണ്ട്. അത്തരത്തിൽ ഓട്ടിസം ബാധിതനായ മകനെ സന്തോഷിപ്പിക്കാനായി ഒരു പിതാവ് വലിയ പിറന്നാള്‍ ആഘോഷം ഒരുക്കി. കാനഡയിലെ വാന്‍കൂവര്‍ സ്വദേശിയായ ഡേവിഡ് ഷെന്‍ എന്ന പിതാവാണ് മകന്‍ മാക്‌സിനായി പിറന്നാള്‍ പാര്‍ട്ടി ഒരുക്കിയത്.

എന്നാല്‍ ആ പാര്‍ട്ടി ഇരുവർക്കും കൂടുതല്‍ സങ്കടമാണ് നൽകിയത്. ഇവർക്കുണ്ടായ ദുരനുഭവം അച്ഛന്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. മാക്‌സിന്റെ ക്ലാസിലെ 19 കുട്ടികളേയും ഡേവിഡ് പാര്‍ട്ടിക്കായി ക്ഷണിച്ചിരുന്നു. എന്നാല്‍ ഒരു കുട്ടി മാത്രമാണ് ആഘോഷത്തില്‍ പങ്കെടുത്തത്. ഇത് വളരെയധികം വേദനയുണ്ടാക്കിയെന്നും ഡേവിഡ് ട്വിറ്ററിൽ കുറിച്ചു.

മകനേയും കൂട്ടുകാരേയും സന്തോഷിപ്പിക്കുന്നതിനായി വലിയൊരു ഇന്‍ഡോര്‍ പ്ലേ ഗ്രൗണ്ടിലാണ് ഡേവിഡ് പാര്‍ട്ടി ഒരുക്കിയിരുന്നത്. അതേസമയം കൂട്ടുകാരെല്ലാവരും എത്തുമെന്ന് പ്രതീക്ഷിച്ച് മാക്‌സ് കാത്തിരുന്നു. എന്നാല്‍ ഒരു കൂട്ടുകാരന്‍ മാത്രം അവന്റെ അമ്മയോടൊപ്പം പാർട്ടിയ്ക്ക് വന്നു. ഒടുവില്‍ മകന്‍ ആ കൂട്ടുകാരനൊപ്പം ഒരു ചെറിയ കപ്പ് കേക്ക് മുറിച്ചാണ് പിറന്നാള്‍ ആഘോഷിച്ചത്.

TAGGED:birthday partycanada
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ആരോഗ്യപ്രവര്‍ത്തകരെ ആക്രമിച്ചാല്‍ ഏഴ് വര്‍ഷം വരെ തടവ്, അഞ്ച് ലക്ഷം വരെ പിഴ; ഓര്‍ഡിനന്‍സിന് അംഗീകാരം

May 17, 2023
News

നവീൻ്റെ മരണത്തിൽ ദുഖം, നിരപരാധിത്വം തെളിയിക്കും; പി.പി ദിവ്യ പ്രസിഡൻ്റ് സ്ഥാനം രാജിവച്ചു

October 17, 2024
News

ഇന്ത്യൻ എഞ്ചിനീയർമാർക്ക് അക്രഡിറ്റേഷനിൽ കുവൈറ്റ് ഇളവ് നൽകില്ല

February 24, 2023
News

മക്കളെ വിഷാംശമുള്ള രാസവസ്തു കുത്തിവെച്ച ശേഷം ആത്മഹത്യാശ്രമം, മലയാളി യുവതി ബ്രിട്ടണില്‍ അറസ്റ്റില്‍

February 11, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?