EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നിലപാട് മയപ്പെടുത്താൻ ഇൻഡിഗോ നിരന്തരം ആവശ്യപ്പെടുന്നെന്ന് ഇ പി ജയരാജൻ 
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നിലപാട് മയപ്പെടുത്താൻ ഇൻഡിഗോ നിരന്തരം ആവശ്യപ്പെടുന്നെന്ന് ഇ പി ജയരാജൻ 
News

നിലപാട് മയപ്പെടുത്താൻ ഇൻഡിഗോ നിരന്തരം ആവശ്യപ്പെടുന്നെന്ന് ഇ പി ജയരാജൻ 

Web desk
Last updated: March 4, 2023 6:56 AM
Web desk
Published: March 4, 2023
Share

ഇന്‍ഡിഗോ വിമാനത്തില്‍ യാത്ര ചെയ്യില്ലെന്ന നിലപാട് മയപ്പെടുത്തുന്നതിനായി ഇന്‍ഡിഗോ നിരന്തരം ആവശ്യപ്പെടുന്നുണ്ടെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. ഇന്‍ഡിഗോ കമ്പനി ഖേദം പ്രകടിപ്പിച്ചെന്നും ഇ പി ജയരാജൻ അറിയിച്ചു. ഇൻഡിഗോയുടെ ചീഫ് മാനേജരാണ് വിളിച്ചത്. എന്നാൽ രേഖാമൂലം ആവശ്യങ്ങള്‍ അറിയിക്കണമെന്നും അതിന് ശേഷം നിലപാട് പറയാമെന്നും ഇ പി ജയരാജന്‍ മറുപടി നൽകി. ഇന്‍ഡിഗോ ഒരിക്കലും അത്തരത്തിലുള്ള നിലപാട് എടുക്കാന്‍ പാടില്ലായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ ജൂണ്‍ മാസത്തിലാണ് ഇന്‍ഡിഗോ ഇ പി ജയരാജന് യാത്രാവിലക്ക് ഏര്‍പ്പെടുത്തിയത്. മുഖ്യമന്ത്രിയ്‌ക്കെതിരെ വിമാനത്തിനുള്ളില്‍ പ്രതിഷേധവുമായെത്തിയ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ പിടിച്ചുതള്ളി എന്നായിരുന്നു ഇ പി യ്‌ക്കെതിരായ ആരോപണം. ഇതിന് പിന്നാലെയാണ് ഇനി മുതൽ ഇന്‍ഡിഗോ വിമാനത്തിലുള്ള യാത്ര ബഹിഷ്‌കരിക്കുന്നതായി ഇ പി ജയരാജൻ അറിയിച്ചത്.

അതേസമയം വിവാദങ്ങള്‍ക്കിടയിലും സിപിഐഎമ്മിന്റെ ജനകീയ പ്രതിരോധ ജാഥയില്‍ ഇ പി ജയരാജന്‍ പങ്കെടുക്കും. എംവി ഗോവിന്ദന്‍ നയിക്കുന്ന ജാഥയുടെ പര്യടനം തൃശൂര്‍ ജില്ലയിലാണ് ഇന്ന് നടക്കുന്നത്. കൂടാതെ ഇ പി ജയരാജന്റെ പങ്കാളിത്തത്തോടെ വിവാദങ്ങളുടെ വാതില്‍ അടയ്ക്കാന്‍ സാധിക്കുമെന്നാണ് സിപിഐഎം പ്രതീക്ഷിക്കുന്നത്.

TAGGED:E P jayarajanindigo airline
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • 26 വ‌ർഷങ്ങൾക്ക് ശേഷം കേരള മുഖ്യമന്ത്രി ഒമാനിൽ
  • വൈഷ്ണവിൻ്റെ മൃതദേഹം ഇന്ന് നാട്ടിലേക്ക് കൊണ്ടു പോകും
  • കോഴിപ്പോര് സാംസ്‌കാരിക അവകാശമല്ല, മൃഗങ്ങൾ തമ്മിലെ പോര് സംഘടിപ്പിക്കുന്നത് കുറ്റകരം: മദ്രാസ് ഹൈക്കോടതി
  • ഹല കാസ്രോഡ് ഗ്രാൻഡ് ഫെസ്റ്റ് ഒക്ടോബർ 26-ന്‌
  • മെട്രോ രണ്ടാം ഘട്ട നിർമാണം: ഗർഡർ സ്ഥാപിക്കാൻ തുടങ്ങി

You Might Also Like

News

പാലക്കാട് ഉപതെരഞ്ഞെടുപ്പ് തോൽവിക്ക് പിന്നാലെ രാജി സന്നദ്ധത അറിയിച്ച് കെ സുരേന്ദ്രൻ

November 25, 2024
News

സി​ല്‍​വ​ര്‍​ലൈ​ൻ: ഉ​ദ്യോ​ഗ​സ്ഥ​രെ തി​രി​ച്ചു വി​ളി​ച്ചു​കൊ​ണ്ട് റ​വ​ന്യൂ വ​കു​പ്പ് ഉ​ത്ത​ര​വി​റ​ക്കി

November 28, 2022
News

യുക്രൈനിൽ ദുരന്തം വിതച്ച് റഷ്യയുടെ മിസൈൽ ആക്രമണം

October 10, 2022
News

‘കുട്ടികളുടെ ഭാവിയ്ക്ക് വേണ്ടിയാണ് എല്ലാം’, എമിറാത്തി ശിശുദിനത്തിന് ആശംസകളുമായി യുഎഇ പ്രസിഡന്റ്‌ 

March 15, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?