EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിന്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Business > സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിന്
BusinessNews

സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിന്

editoreal
Last updated: January 11, 2023 2:04 PM
editoreal
Published: January 11, 2023
Share

ചരിത്രത്തിലെ ഏറ്റവും വലിയ വ്യക്തിഗത സമ്പത്ത് നഷ്‌ടത്തിനുള്ള ലോക റെക്കോർഡ് ഇലോൺ മസ്കിനെന്ന് റിപ്പോർട്ട്. 2000ൽ ജാപ്പനീസ് ടെക് നിക്ഷേപകനായ മസയോഷി സൺ സ്ഥാപിച്ച 58.6 ബില്യൺ ഡോളറെന്ന മുൻ റെക്കോർഡാണ് മസ്‌ക് മറികടന്നത്. 2021 നവംബർ മുതൽ മസ്‌കിന് ഏകദേശം 182 ബില്യൺ ഡോളർ (15 ലക്ഷം കോടി രൂപ) നഷ്ടമായെന്ന് ഫോബ്‌സ് കണക്കുകൾ സൂചിപ്പിക്കുന്നു. യഥാർത്ഥത്തിൽ 200 ബില്യൺ ഡോളർ നഷ്ടപ്പെട്ടതായി മറ്റ് സ്രോതസ്സുകൾ വ്യക്തമാക്കുന്നു.

മസ്കിൻ്റെ ആസ്തി 2021 നവംബറിലെ 320 ബില്യൺ ഡോളറിൽ നിന്ന് 2023 ജനുവരി ആകുംമ്പോഴേക്കും 137 ബില്യൺ ഡോളറായി കുറഞ്ഞു. ടെസ്‌ലയുടെ ഓഹരികളുടെ മോശം പ്രകടനമാണ് ഇതിന് പിന്നിൽ. കഴിഞ്ഞ മാസം, അദ്ദേഹം 3.58 ബില്യൺ ഡോളർ മൂല്യമുള്ള ഓഹരി വിൽക്കുകയും ചെയ്തു. ഏപ്രിൽ മുതൽ മൊത്തം വിൽപ്പന 23 ബില്യൺ ഡോളറായി ഉയർന്നു.

ഫ്രഞ്ച് വ്യവസായി ബെർണാഡ് അർണോൾട്ട് മസ്കിനെ മറികടന്ന് ലോക സമ്പന്നരിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു. 21 ഒക്ടോബറിലാണ് ടെസ്‌ല ആദ്യമായി 1 ട്രില്യൺ വിപണി മൂലധനം നേടിയത്. എന്നാൽ, ടെസ്‌ലയുടെ മേലുള്ള സമ്മർദ്ദം രൂക്ഷമായതോടെ, ഓഹരികള്‍ ഇടിഞ്ഞു തുടങ്ങി. മാത്രമല്ല മസ്‌ക് 44 ബില്യൺ ഡോളറിന് ട്വിറ്റർ വാങ്ങാനായും ടെസ്‌ലയുടെ ഓഹരികൾ വിറ്റിരുന്നു.

ട്വിറ്റർ ഏറ്റെടുത്തശേഷം, മസ്‌ക് കൂടുതലും ട്വിറ്ററിൽ വ്യാപൃതനായതും ടെസ്‌ലയുടെ ഓഹരികൾ നഷ്‌ടപ്പെടാൻ കാരണമായി. വർഷം മുഴുവനും ടെസ്‌ലയുടെ നിരവധി ഓഹരികൾ മസ്‌ക് വിറ്റഴിച്ചു. ഒക്ടോബറിൽ ഏകദേശം 44 ബില്യൺ ഡോളറിന് മസ്‌ക് ട്വിറ്റർ വാങ്ങിയതിന് ശേഷമാണ് ഇത്രയും ഭീമമായ ഇടിവ് ഉണ്ടായതെന്ന് വിദഗ്ദർ അഭിപ്രായപ്പെടുന്നു. 2000 ഫെബ്രുവരിയിൽ 78 ബില്യൺ ഡോളറുണ്ടായിരുന്ന മസായോഷി സോണിന് ആസ്തി അതേ വർഷം ജൂലൈയിൽ 19.4 ബില്യൺ ഡോളറായി കുറഞ്ഞിരുന്നു.

TAGGED:angel investorChief Executive Officer of TwitterElon muskElon Reeve MuskSpaceX
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ഇനി ചിരിയോർമ: നടൻ മാമുക്കോയ അന്തരിച്ചു

April 26, 2023
News

‘യഥാര്‍ത്ഥ മലയാളി സ്പിരിറ്റ്’; താനൂര്‍ പ്രദേശവാസികളെ അഭിനന്ദിച്ച് ഹൈക്കോടതി

May 9, 2023
BusinessDiasporaNews

ഓ ഗോൾഡ് ഇനി ലൈഫ് സ്റ്റൈൽ സൂപ്പർ ആപ്പ്, സ്വർണം കൊണ്ട് ഷോപ്പിം​ഗ് നടത്താം

January 17, 2026
News

ശബരിമല വിമാനത്താവളം: സ്ഥലമേറ്റെടുപ്പിന് സര്‍ക്കാര്‍ ഉത്തരവിറക്കി

December 31, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?