EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഈദുല്‍ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഈദുല്‍ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും
News

ഈദുല്‍ ഫിത്തർ; യുഎഇയിൽ വിമാന ടിക്കറ്റ് നിരക്ക് ഉയരും

News Desk
Last updated: January 23, 2023 10:02 AM
News Desk
Published: January 23, 2023
Share

ഈദുല്‍ ഫിത്തർ പ്രമാണിച്ച് യുഎഇയില്‍ നിന്നുള്ള വിമാന ടിക്കറ്റ് നിരക്ക് കുത്തനെ കൂടും. ഇന്ത്യ, പാകിസ്താന്‍, ജിസിസി രാജ്യങ്ങള്‍ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് വര്‍ധിക്കുന്നത്. ട്രാവല്‍ ഏജന്റുമാര്‍ അടക്കമുള്ളവർ ടിക്കറ്റ് മുന്‍കൂട്ടി ബുക്ക് ചെയുക എന്നത് മാത്രമാണ് വര്‍ധനവ് ഒഴിവാക്കാനുള്ള പ്രതിവിധി.

അവധിക്ക് നാട്ടില്‍ പോകാന്‍ കാത്തിരിക്കുന്ന നിരവധി പേരെ മുന്നിൽ കണ്ടാണ് ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്നത്. എന്നാൽ ഇത് ഇവരെ കൂടുതൽ പ്രതിസന്ധി യിലാക്കും. നാല് ദിവസമാണ് യുഎഇയില്‍ ഈദുല്‍ ഫിത്തറിന്റെ അവധി. പൊതുവേ ഈ സമയം യുഎഇയില്‍ നിന്ന് നാട്ടിലേക്കുള്ള ടിക്കറ്റുകള്‍ കിട്ടാനും പ്രവാസികള്‍ ഏറെ ബുദ്ധിമുട്ടാറുണ്ട്. ഇന്ത്യയില്‍ കേരളം, ലഖ്നൗ, ഡല്‍ഹി, ധാക്ക, കൊളംബോ, കറാച്ചി, ലാഹോര്‍, മുംബൈ എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കാണ് ഏറ്റവും അധികം കൂടുന്നത്.

ആയിരക്കണക്കിന് പ്രവാസികളാണ് കുടുംബത്തോടൊപ്പം പെരുന്നാള്‍ ആഘോഷിക്കാനായി സ്വന്തം രാജ്യങ്ങളിലേക്ക് പോകുന്നത്. അതേസമയം മാര്‍ച്ച് 23 വ്യാഴാഴ്ച റമദാന്‍ മാസാരംഭം തുടങ്ങാന്‍ സാധ്യതയുണ്ടെന്നും എമിറേറ്റ്‌സ് അസ്‌ട്രോണമിക്കല്‍ സൊസൈറ്റി ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍ ഇബ്രാഹിം അല്‍ ജര്‍വാന്‍ അറിയിച്ചു. കൂടാതെ ഈദുല്‍ ഫിത്തര്‍ ഏപ്രില്‍ 21 വെള്ളിയാഴ്ചയാകാനാണ് സാധ്യതയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏപ്രില്‍ 20 മുതല്‍ 23 വരെയാണ് യുഎഇയില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. യുഎഇയിൽ 180ഓളം രാജ്യങ്ങളില്‍ നിന്നുള്ള പ്രവാസികളാണുള്ളത്.

TAGGED:Air ticketEid-ul-FitrUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ജനഹൃദയത്തിലങ്ങേയ്ക്ക് മരണമില്ല’; ഉമ്മന്‍ ചാണ്ടിയെ അനുസ്മരിച്ച് കവിതയെഴുതി ബെന്നി ബെഹന്നാന്‍ എം.പി

August 20, 2023
Diaspora

മതസൌഹാർദ്ദ ഇഫ്ത്താർ വിരുന്ന് സംഘടിപ്പിച്ച് ചൂലൂർ പ്രവാസി കൂട്ടായ്മ

March 18, 2024
News

നവവധു ഭർത്തൃവീട്ടിൽ തൂങ്ങി മരിച്ച നിലയിൽ;ആത്മഹത്യക്കുറിപ്പ് കണ്ടെത്തി

August 26, 2024
News

വടകര കസ്റ്റഡി മരണം; രണ്ട് പൊലീസുകാർ അറസ്റ്റിൽ

August 20, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?