EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ബ്രാൻഡ് അംബാസിഡറായ ജ്വല്ലറിയിൽ സ്വർണ്ണതട്ടിപ്പ്; പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ബ്രാൻഡ് അംബാസിഡറായ ജ്വല്ലറിയിൽ സ്വർണ്ണതട്ടിപ്പ്; പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി
News

ബ്രാൻഡ് അംബാസിഡറായ ജ്വല്ലറിയിൽ സ്വർണ്ണതട്ടിപ്പ്; പ്രകാശ് രാജിന് നോട്ടീസ് അയച്ച് ഇഡി

Web Desk
Last updated: November 23, 2023 8:02 PM
Web Desk
Published: November 23, 2023
Share

ബെം​ഗളൂരു: ജ്വല്ലറി തട്ടിപ്പുമായി ബന്ധപ്പെട്ട് നടൻ പ്രകാശ് രാജിന് ഇഡി നോട്ടീസ്. നൂറ് കോടിയുടെ പോൺസി അഴിമതി കേസിലാണ് പ്രകാശ് രാജിനെ ഇഡി ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ചത്. അഴിമതി നടത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രണവ് ജ്വല്ലേഴ്‌സിന്റെ ബ്രാൻഡ് അംബാസഡറായിരുന്നു രാജ്.

പ്രണവം ജ്വല്ലേഴ്സ് മാനേജ്മെന്റ് നടത്തിയ പോൺസി പദ്ധതിയിൽ നിക്ഷേപിച്ചവരിൽ നിന്നും 100 കോടി രൂപ തട്ടിയെന്നാരോപിച്ച് ജ്വല്ലറിയുടെ ശാഖകളിൽ നേരത്തെ ഇഡി റെയ്ഡ് നടത്തിയിരുന്നു. തിരുച്ചിറപ്പിള്ളി ആസ്ഥാനമായി പ്രവർത്തിക്കുന്ന ജ്വല്ലറിയുടെ ചെന്നൈയിലും പുതുച്ചേരിയിലുമടക്കം വിവിധ ശാഖകളിൽ ഇഡി റെയ്ഡ് നടത്തി.

പ്രണവ് ജ്വല്ലേഴ്‌സിൻ്റെ ഷോറൂമുകളെല്ലാം ഒക്ടോബറിൽ അടച്ചുപൂട്ടിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്ടിലെ ട്രിച്ചിയിലെ സാമ്പത്തിക കുറ്റകൃത്യ വിഭാഗം ജ്വല്ലറി ഉടമ മദനെതിരെ കേസെടുത്തു. ഉടമയ്ക്കും ഭാര്യയ്ക്കുമെതിരെ ഈ മാസം ആദ്യം ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

ഉയർന്ന വരുമാനം വാഗ്ദാനം ചെയ്യുന്ന സ്വർണ നിക്ഷേപ പദ്ധതിയുടെ മറവിൽ പ്രണവ് ജ്വല്ലേഴ്‌സ് 100 കോടി രൂപ സമാഹരിച്ചതായി ഇഡി ഇന്നലെ വ്യക്തമാക്കിയിരുന്നു. വാ​ഗ്ദാനം ചെയ്ത ലാഭമോ നിക്ഷേപിച്ച തുകയോ ജ്വല്ലറി നിക്ഷേപക‍ർക്ക് നൽകിയില്ല. നീണ്ട കാലം ഈ ജ്വല്ലറിയുടെ ബ്രാൻഡ് അംബാസിഡറായിരുന്നു പ്രകാശ് രാജ്. വിഷയത്തിൽ നടൻ ഇതുവരെ പ്രതികരിച്ചിട്ടില്ല.

TAGGED:EDED noticePrakash Raj
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അശ്വിനി കുമാർ വധക്കേസ്;13 NDF പ്രതികളെ കോടതി വെറുതെവിട്ടു;മൂന്നാം പ്രതി M V മർഷൂക്ക് കുറ്റക്കാരൻ

November 2, 2024
NewsSports

ടി20 ലോകകപ്പ്: ന്യൂസിലന്‍ഡ് – പാക്കിസ്ഥാൻ സെമി പോരാട്ടം ഇന്ന്

November 9, 2022
News

ന്യൂനമർദ്ദം ശക്തിപ്രാപിക്കുന്നു; ഒമാനിൽ നാളെ മുതൽ മഴ സാധ്യത

April 22, 2024
News

വീട്ടിൽ പഠിച്ചു കൊണ്ടിരുന്ന വിദ്യാർത്ഥി പാമ്പ് കടിയേറ്റു മരിച്ചു

May 12, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?