EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുനൽകി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുനൽകി
DiasporaEditoreal PlusNews

ദുബായിലെ ഏറ്റവും വലിയ ക്ഷേത്രം ഭക്തര്‍ക്കായി തുറന്നുനൽകി

News Desk
Last updated: October 5, 2022 10:12 AM
News Desk
Published: October 5, 2022
Share

ദുബായിലെ ഏറ്റവും വലിയ ക്ഷേത്രം ജബല്‍ അലിയിൽ ഭക്തർക്കായി ചൊവ്വാഴ്ച്ച തുറന്നു. യു എ ഇ സഹിഷ്ണുത സഹവര്‍ത്തിത്വകാര്യ മന്ത്രി ശൈഖ് നഹ്യാന്‍ ബിന്‍ മുബാറക് അല്‍ നഹ്യാന്‍ ആണ് വിളക്ക് കൊളുത്തി ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത്.പ്രധാനപ്പെട്ട പ്രാര്‍ത്ഥനാ ഹാളിലായിരുന്നു ചടങ്ങുകൾ.

ശൈഖ് നഹ്യാനോടൊപ്പം ഇന്ത്യന്‍ അംബാസഡര്‍ സഞ്ജയ് സുധീര്‍, കമ്മ്യൂണിറ്റി ഡെവലപ്മെന്റ് അതോറിറ്റിയുടെ (സിഡിഎ) സോഷ്യല്‍ റെഗുലേറ്ററി ആന്‍ഡ് ലൈസന്‍സിംഗ് ഏജന്‍സി സിഇഒ ഡോ.ഒമര്‍ അല്‍ മുത്തന്ന, ക്ഷേത്രം ട്രസ്റ്റി രാജു ഷ്രോഫ്, കമ്മ്യൂണിറ്റി ഡെവലപ്മെൻ്റ് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ അഹമ്മദ് അബ്ദുള്‍ കരീം ജുല്‍ഫര്‍ എന്നിവര്‍ ചടങ്ങിൽ പങ്കെടുത്തു.

വിവിധ നയതന്ത്ര ഉദ്യോഗസ്ഥര്‍,മതനേതാക്കള്‍, വ്യവസായ പ്രമുഖർ, ഇന്ത്യന്‍ കമ്മ്യൂണിറ്റി അംഗങ്ങള്‍ എന്നിവരുള്‍പ്പെടെ 200ലധികം ആളുകൾ ഉദ്ഘാടന ചടങ്ങിന് സാക്ഷികളായി.
യുഎഇ മുന്നോട്ടുവയ്ക്കുന്ന സഹിഷ്ണുതയും മതേതരത്വവും മാതൃകയാക്കി സിഖ് ഗുരുദ്വാരയോടും ക്രിസ്ത്യന്‍ പള്ളികളോടും ചേര്‍ന്നാണ് ക്ഷേത്രം നിര്‍മിച്ചിരിക്കുന്നത്.

പരമശിവനാണ് പ്രധാനപ്രതിഷ്ഠ. സ്വാമി അയ്യപ്പന്‍, ഗുരുവായൂരപ്പന്‍ ഉൾപ്പടെ വേറെയും പതിനാറ് പ്രതിഷ്ഠകളുണ്ട്. സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരുഗ്രന്ഥ് സാഹിബ് പ്രത്യേക പ്രതിഷ്ഠയായി ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുണ്ട്. ജബല്‍ അലിയില്‍ പുതിയ ക്ഷേത്രവും ഏഴ് പള്ളികളും ഉള്‍പ്പെടെ നിലവില്‍ ഒമ്പത് ആരാധനാലയങ്ങളാണുള്ളത്. 2012ല്‍ തുറന്നുകൊടുത്ത ഗുരുദ്വാരയോട് ചേര്‍ന്നാണ് ക്ഷേത്രം. ഇതോടെ യുഎഇയിലെ ഹിന്ദു സമൂഹത്തിൻ്റെ മതപരമായ ആവശ്യങ്ങൾ നിറവേറുമെന്ന് സഞ്ജയ് സുധീര്‍ പറഞ്ഞു. യുഎഇയിലുടനീളമുള്ള ഇന്ത്യക്കാരുടെ സ്വപ്ന സാക്ഷാത്കാരമാണ് ക്ഷേത്രമെന്ന് ഷ്രോഫ് ചൂണ്ടിക്കാട്ടി. സെപ്റ്റംബറില്‍ ഏകദേശം 200,000 ആളുകള്‍ ക്ഷേത്രം സന്ദര്‍ശിച്ചതായും ഷ്രോഫ് വ്യക്തമാക്കി. ദുബായിലെ ഏറ്റവും വലിയ ക്ഷേത്രമായതിനാൽ സന്ദര്‍ശനത്തിന് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്.

TAGGED:dubaiJabal Alitemple
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബി.ജെ.പിയെ തടയാനുള്ള നീക്കമോ? ബിഷപ്പ് ഹൗസിലെത്തി പാംപ്ലാനിയെ സന്ദര്‍ശിച്ച് കെ. സുധാകരന്‍

April 15, 2023
News

വിമാനത്താവളം ബോംബ് വെച്ച് തകര്‍ക്കുമെന്ന ഭീഷണി; ഫെബിന്‍ ഷായ്ക്ക് തീവ്രവാദ ബന്ധമില്ലെന്ന് നിഗമനം

November 25, 2023
News

മഅ്ദനിക്കെതിരെ വിദ്വേഷ പരാമര്‍ശം; ലസിത പാലയ്ക്കലിനെതിരെ കേസ്

November 8, 2023
News

കിടപ്പുരോഗിയെ അശ്രദ്ധമായി കൈകാര്യം ചെയ്തു: 180 കോടി നഷ്ടപരിഹാരം നൽകി യുണൈറ്റഡ് എയർലൈൻസ്

August 25, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?