EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് നാളെ തുടക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് നാളെ തുടക്കം
Diaspora

ദുബായ് ഷോപ്പിംഗ് മാമാങ്കത്തിന് നാളെ തുടക്കം

News Desk
Last updated: December 14, 2022 11:18 AM
News Desk
Published: December 14, 2022
Share

ദുബായ് ഷോപ്പിംഗ് പൂരത്തിന് നാളെ തുടക്കമാവും. ദുബായ് ഷോപ്പിങ് ഫെസ്റ്റിവലിന്റെ 28ാമത് എഡിഷനാണിത്. 46 നാൾ നീണ്ടു നിൽക്കുന്ന ഷോപ്പിംഗ് മാമാങ്കത്തിൽ ഷോപ്പിങ്ങിനൊപ്പം ദൃശ്യ – ശ്രവ്യ വിരുന്നും സമ്മാനങ്ങൾ നേടാനുള്ള അവസരവും ഒരുക്കുന്നുണ്ട്. അതേസമയം നാളെ മുതൽ ജെബിആർ ദ് ബീച്ചിൽ ഡ്രോൺ ഷോയും ആരംഭിക്കും. ദുബായുടെ പ്രതീകങ്ങളെല്ലാം ഈ ഡ്രോൺ ഷോയിലൂടെ ആകാശത്ത് തെളിയും.രാത്രി ഏഴ് മണിക്കും 10 മണിക്കും ഇടയിലായിരിക്കും ഡ്രോൺ ഷോ നടക്കുക.

ജെബിആർ ദ് ബീച്ചിൽ രാജ്യാന്തര ഷോപ്പിങ് ബ്രാൻഡുകളുടെ ഔട്‌ലെറ്റുകളും തുറക്കുന്നുണ്ട്. ഇതോടൊപ്പം ബീച്ച് റസ്റ്ററന്റുകളിൽ കടൽ കാഴ്ചകൾ കണ്ട് ഭക്ഷണം ആസ്വദിക്കാനുള്ള വിവിധ സൗകര്യങ്ങളും ഇതിനോടകം ഒരുങ്ങിക്കഴിഞ്ഞു. കൂടാതെ എക്സ്പോ സിറ്റി അൽവാസൽ പ്ലാസയിൽ മഞ്ഞുകൂടാരങ്ങളും തയ്യാറാക്കിയിട്ടുണ്ട്.

ഇവിടെയെത്തുന്ന കുട്ടികൾക്ക് സാന്താക്ലോസിനെ കാണാനും സാധിക്കും. അതേസമയം എക്സ്പോ സിറ്റി പെറ്റ് ഫ്രണ്ട്‌ലി ആയതിനാൽ വളർത്തു നായ്ക്കളുമായി പ്രവേശിക്കാനുള്ള അനുമതിയുമുണ്ട്. ജെബിആർ ബീച്ചിൽ ദിവസങ്ങൾ നീളുന്ന വെടിക്കെട്ടിനാണ് ഏവരും കാത്തിരിക്കുന്നത്. നാളെ രാത്രി 9 വരെ ഉദ്ഘാടന വെടിക്കെട്ട് ഉണ്ടാവുമെന്ന് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. പിന്നീട് 25 വരെ ദിവസവും രാത്രി 8.30ന് വെടിക്കെട്ട് നടക്കും.

പുതുവർഷം പിറക്കുന്ന രാത്രി മുതൽ ജനുവരി ഒൻപത് മുതൽ 15വരെയും വെടിക്കെട്ട് ആസ്വദിക്കാം. കൂടാതെ എല്ലാ വ്യാപാര കേന്ദ്രങ്ങളിലും ഷോപ്പിങ് ഫെസ്റ്റിവൽ ഓഫറുകൾ നാളെ ആരംഭിക്കും. വിലക്കുറവും സമ്മാനങ്ങളുമാണ് മേളയുടെ ഏറ്റവും വലിയ പ്രത്യേകത.

TAGGED:dubaishopping festival
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

BusinessDiaspora

ചികിത്സയ്ക്ക് 5 ലക്ഷം, അപകട മരണത്തിന് 10 ലക്ഷം: ഇൻഷുറൻസുമായി നോർക്ക

August 25, 2025
Diaspora

വസ്ത്രത്തിൽ ഒളിപ്പിച്ചത് 25 കിലോ സ്വർണ്ണം: അഫ്ഗാൻ നയതന്ത്ര ഉദ്യോഗസ്ഥ മുംബൈയിൽ പിടിയിൽ

May 4, 2024
News

ദുബായ് ഭരണാധികാരി ഹൈപ്പർ മാർക്കറ്റ് സന്ദർശിക്കുന്ന വീഡിയോ വൈറൽ

March 11, 2023
DiasporaNews

യുഎഇയിൽ സെപ്റ്റംബർ ഒന്ന് മുതൽ ഒക്ടോബർ 31 വരെ പൊതുമാപ്പ്;പിഴയില്ലാതെ സ്വന്തം രാജ്യത്തേക്ക് മടങ്ങാം,പുതിയ വിസയിലേക്ക് മാറാം

August 29, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?