EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടരും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടരും
Diaspora

ദുബായിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഓൺലൈൻ ക്ലാസ്സുകൾ തുടരും

Web Desk
Last updated: April 21, 2024 3:00 PM
Web Desk
Published: April 21, 2024
Share

ദുബായ്: പ്രളയക്കെടുതികൾ പൂ‍ർണമായി പരിഹരിക്കാൻ സാധിക്കാത്ത സാഹചര്യത്തിൽ ദുബായിലെ എല്ലാ സ്വകാര്യ സ്‌കൂളുകളോടും സർവ്വകലാശാലകളോടും ഓൺലൈൻ ക്ലാസ്സുകൾ തുടരാൻ നോളജ് ആൻഡ് ഹ്യൂമൻ ഡെവലപ്‌മെൻ്റ് അതോറിറ്റി (കെഎച്ച്ഡിഎ) ഞായറാഴ്ച അഭ്യർത്ഥിച്ചു.

കഴിഞ്ഞ തിങ്കളാഴ്ചയും ചൊവ്വാഴ്ചയുമായി പെയ്ത കനത്ത മഴയിൽ ദുബായിലും പരിസര പ്രദേശങ്ങളിലും നിരവധി മേഖലകൾ വെള്ളത്തിലായിരുന്നു. നിരവധി വീടുകൾ വെള്ളത്തിനടിയിലായത് കൂടാതെ പല പ്രധാനറോഡുകളിൽ നിന്നും ഇപ്പോഴും വെള്ളം ഒഴുകി പോകാത്ത അവസ്ഥയുണ്ട്. ബസ് ഗതാഗതത്തെയും മെട്രോ സർവീസുകളെയും ഇതു സാരമായി ബാധിച്ചിരുന്നു.

എമിറേറ്റിലെ എല്ലാ സ്വകാര്യ സ്‌കൂളുകളും നഴ്‌സറികളും സർവ്വകലാശാലകളും വിദൂരപഠനം നൽകുമെന്ന ദുബായ് കിരീടാവകാശിയുടെ പ്രഖ്യാപനത്തെ തുടർന്ന് ഏപ്രിൽ 16 മുതൽ സ്‌കൂളുകളും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങളും റിമോട്ട് ലേണിംഗിലേക്ക് മാറിയിരുന്നു. ഈ ആഴ്ചയും ഈ സ്ഥിതി തുടരാനാണ് സാധ്യത.

അതിനിടെ, ദുബായിലെ ചില സ്‌കൂളുകൾ തിങ്കളാഴ്ച മുതൽ സ്‌കൂൾ തുറക്കുമെന്ന് രക്ഷിതാക്കളെ അറിയിച്ചിട്ടുണ്ട്, അതേസമയം മോശം കാലാവസ്ഥ മൂലം എത്തിച്ചേരാനാകാത്ത വിദ്യാർത്ഥികൾക്ക് ഓൺലൈനായി പഠനം തുടരാമെന്നും സ്കൂളുകൾ വ്യക്തമാക്കുന്നു.

“നാളെ സ്കൂൾ തുറന്നു പ്രവർത്തിക്കും. ക്ലാസ്സുകളെല്ലാം ഓൺലൈനായി അപ്ലോഡ് ചെയ്യും. ഓൺലൈനായി ക്ലാസ്സ് അറ്റൻഡ് ചെയ്യുന്ന വിദ്യാ‍ർത്ഥികൾ അറ്റൻഡൻസ് കൊടുക്കും. അതേസമയം പ്രളയത്തിൽ കേടുപാടുകൾ പറ്റിയ സ്കൂളുകൾ ക്ലാസ്സുകൾക്കായി സജ്ജമാക്കാനുള്ള കഠിനപരിശ്രമത്തിലാണ് അധ്യാപകരും സ്കൂൾ സ്റ്റാഫുകളും. ഹൗസ് കീപ്പിം​ഗ് ജീവനക്കാരടക്കം പലരും സ്കൂളുകളിൽ രാത്രി തങ്ങി പ്രശ്നങ്ങൾ പരിഹരിക്കുകയാണ്.

TAGGED:distance moddubaiholidayONLINE CLASS
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Diaspora

‘ജമാൽ’ ഗാനം ഷെയ്ഖ് സായിദ് ഫെസ്റ്റിവലിൽ അവതരിപ്പിച്ച് എആർ റഹ്മാൻ; ആദരവർപ്പിച്ച് യുഎഇ

December 1, 2025
Diaspora

മുസണ്ടം യാത്ര ഇനി ഈസിയാകും; മുസണ്ടം-റാസൽ ഖൈമ രാജ്യാന്തര ബസ് സർവീസിന് ധാരണ

September 2, 2023
Diaspora

കഅ്ബയുടെ താക്കോൽ സൂക്ഷിപ്പുകാരൻ ഡോ. സാലിഹ് ബിൻ സൈനുൽ ആബിദീൻ അൽ ഷൈബി അന്തരിച്ചു

June 22, 2024
DiasporaNews

സുരക്ഷിത നഗരം, കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഗണ്യമായ കുറവ് രേഖപ്പെടുത്തി ദുബായ്

May 5, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?