EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ദുബായ് ഔട്ട്‌ലെറ്റ് മാളില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ദുബായ് ഔട്ട്‌ലെറ്റ് മാളില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു
News

ദുബായ് ഔട്ട്‌ലെറ്റ് മാളില്‍ പുതിയ ലുലു ഹൈപ്പര്‍മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു

Web News
Last updated: March 2, 2024 12:45 PM
Web News
Published: March 2, 2024
Share

ദുബായ് ഔട്ട്‌ലെറ്റ് മാളില്‍ പുതിയ ഹൈപ്പര്‍മാര്‍ക്കറ്റ് തുറന്ന് ലുലു ഗ്രൂപ്പ്. ദുബൈ അല്‍ ഐന്‍ പാതക്കരികില്‍ ഔട്ട്‌ലെറ്റ് മാളിന്റെ പുതിയ എക്സ്റ്റന്‍ഷനിലാണ് ഹൈപ്പര്‍മാര്‍ക്കറ്റ് ഒരുക്കിയിരിക്കുന്നത്. യുഎഇ സാമ്പത്തിക വകുപ്പ് മന്ത്രി അബ്ദുല്ല ബിന്‍ തൗക് അല്‍ മാരിയാണ് ഹൈപ്പര്‍മാര്‍ക്കറ്റിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത്. ദുബൈ ഔട്ട്‌ലെറ്റ്മാള്‍ ചെയര്‍മാന്‍ നാസര്‍ ഖംസ് അല്‍ യമ്മാഹി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു ഉദ്ഘാടനം.

100,000 ചതുരശ്രയടി വിസ്തൃതിയുള്ള അത്യാധുനിക സൗകര്യങ്ങളോട് കൂടിയ ഹൈപ്പര്‍മാര്‍ക്കറ്റില്‍ നിത്യോപയോഗ സാധനങ്ങള്‍, ആരോഗ്യ-ചര്‍മ സംരക്ഷണ വസ്തുക്കള്‍,
ഇലക്ട്രോണിക്‌സ്, ഹോം അപ്ലയന്‍സ് വിഭാഗമായ ലുലു കണക്ട്, പച്ചക്കറി, പഴവര്‍ഗങ്ങള്‍, ലുലു കിച്ചണ്‍ എന്നിവയും സജ്ജീകരിച്ചിട്ടുണ്ട്.

ദുബായ് ഔട്ട്‌ലെറ്റ് മാള്‍ 2007ലാണ് അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. ദുബായ് അല്‍ ഐന്‍ റോഡിലാണ് ഔട്ട്‌ലെറ്റ് മാള്‍ സ്ഥിതി ചെയ്യുന്നത്.

ദുബായില്‍ തമാസിക്കുന്നവര്‍ക്കും രാജ്യം കാണാന്‍ എത്തുന്ന വിദേശികള്‍ക്കും എന്നുവേണ്ട എല്ലാവര്‍ക്കും മികച്ച ഷോപ്പിംഗ് അനുഭവം നല്‍കാന്‍ ഹൈപ്പര്‍മാര്‍ക്കറ്റിന് സാധിക്കുമെന്നാണ് കരുതുന്നതെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസഫലി പറഞ്ഞു.

മികച്ച ക്വാളിറ്റിയിലുള്ള പ്രോഡക്ടുകള്‍ മാര്‍ക്കറ്റിലെ ഏറ്റവും കുറഞ്ഞ വിലയില്‍ വാങ്ങാന്‍ സാധിക്കും. കേരളത്തലുള്‍പ്പെടെ ലുലുവിന്റെ സാന്നിധ്യം വര്‍ധിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്. കര്‍ഷകര്‍ക്ക് കൂടി ഗുണം കിട്ടുന്ന രീതിയിലാണ് ഭക്ഷ്യസംസ്‌കരണ കേന്ദ്രം ഉള്‍പ്പെടെയുള്ള മേഖലകളില്‍ സജീവമാകുന്നതെന്നും യൂസഫലി പറഞ്ഞു.

 

 

TAGGED:dubailulu hypermarketoutlet mall
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

എന്നെ ഇങ്ങനെ വളർത്താനല്ല ബാപ്പയും ഉമ്മയും ആഗ്രഹിച്ചത്,വിദ്യാഭ്യാസ ചെലവിന് പോലും പണം നൽകുന്നില്ല, ബന്ധുക്കൾക്കെതിരെ രൂക്ഷ വിമർശനവുമായി ഷെഫ് നൗഷാദിന്റെ മകൾ

August 17, 2023
News

ഛിന്നഗ്രഹങ്ങളെ പഠിക്കാൻ എം.ബി.ആർ: അഭിമാന പദ്ധതിയുമായി യു.എ.ഇ

May 29, 2023
News

‘വിദഗ്ദ്ധനായ കള്ളൻ’, ഡയമണ്ട് നെക്‌ലേസ് മോഷ്ടിച്ച എലി വൈറൽ

February 6, 2023
News

ദുബായ് പൊലീസിന് കൈക്കൂലി വാഗ്ദാനം, പ്രവാസി അകത്ത്

March 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?