EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് ഇഷ്ടം ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് ഇഷ്ടം ദുബായ്
DiasporaNews

കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് ഇഷ്ടം ദുബായ്

News Desk
Last updated: July 12, 2023 7:29 AM
News Desk
Published: July 12, 2023
Share

വിനോദ സഞ്ചാരികളെ ഏറെ ആകർഷിക്കുന്ന നഗരമാണ് ദുബായ്. എന്നാൽ കൊടും ചൂടിലും വിനോദ സഞ്ചാരികൾക്ക് പ്രിയം ദുബായ് തന്നെ. വേനൽക്കാലത്ത് വിനോദസഞ്ചാരത്തിനായി ഏറെ ആളുകൾ അന്വേഷിക്കുന്ന സ്ഥലങ്ങളുടെ പട്ടിക ഫോർവാഡ്കീസ് പുറത്തുവിട്ടതിലാണ് ദുബായ് ഏഴാം സ്ഥാനം കരസ്ഥമാക്കിയത്. വേനൽക്കാലത്ത് കൊടും ചൂട് അനുഭവപ്പെടുന്ന സ്ഥലമായിട്ടും നിരവധി ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങളുണ്ടെന്നുള്ളതും ലോകത്തെ തന്നെ പ്രധാന ഷോപ്പിംഗ് ഹബ്ബ് ആണെന്നുള്ളതുമാണ് ദുബായിയെ ഏറ്റവും കൂടുതൽ ആളുകൾ തിരയുന്ന വിനോദ സഞ്ചാര കേന്ദ്രമാക്കിയത്.

ബാങ്കോക്​, ന്യൂയോർക്​, ബാലി, പാരിസ്​, ലോസ്​ ആഞ്ചലസ്​, ലണ്ടൻ എന്നിവയാണ് പട്ടികയിൽ ദുബായ്ക്ക് മുകളിൽ ഇടം പിടിച്ച നഗരങ്ങൾ. വേനൽക്കാലത്ത് വിവിധ വാട്ടർ തീം പാർക്കുകളിലും മറ്റ് ഇൻഡോർ വിനോദ സഞ്ചാര കേന്ദ്രങ്ങളിലും നൽകുന്ന സൗജന്യ പ്രവേശനവും ഷോപ്പിംഗ് മാളുകളിലും മറ്റും നൽകുന്ന വമ്പിച്ച വിലക്കുറവുകളും ദുബായിയെ വേനൽക്കാലത്തെ ഇഷ്ട നഗരമാക്കി മാറ്റുന്നത്.

മോഷൻ ഗേറ്റ് ദുബായ്, ലോഗോ ലാൻഡ് ദുബായ്, ലോഗോ ലാൻഡ് വാട്ടർ പാർക്ക് തുടങ്ങി ദുബായ് ടൂർസ് ആൻഡ് പാർക്ക് റിസോർട്സ് ന് കീഴിലുള്ള പാർക്കുകളിൽ 12 വയസ്സിനു താഴെയുള്ള കുട്ടികൾക്ക് വീതവും സൗജന്യ പ്രവേശനം അനുവദിച്ചിട്ടുണ്ട്. ബുർജ് ഖലീഫ സന്ദർശിക്കാനെത്തുന്ന മുതിർന്നവർക്കൊപ്പമുള്ള രണ്ട് കുട്ടികൾക്കും പ്രവേശനം സൗജന്യമാണ്. ഇത്തരത്തിൽ കുടുംബത്തോടൊപ്പം വേനലവധി ആഘോഷിക്കാനെത്തുന്നവർക്ക് നിരവധി അവസരങ്ങളാണ് ദുബായിലുള്ളത്.

TAGGED:dubaidubai in summerTourism
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അഘോഷങ്ങൾക്ക് ഗിന്നസ് റെക്കോർഡ്; പുതുവർഷത്തെ വരവേറ്റ് റാസൽഖൈമ

January 1, 2023
News

ശ്രീലങ്കൻ അഭയാർത്ഥികളെ നാടുകടത്തുമെന്ന് യുകെ

October 23, 2022
News

വിളത്തൂർ എന്ന ‘ഇൻസ്റ്റാൾമെന്റ് ഗ്രാമം ‘

August 13, 2022
News

പലസ്തീനിൽ നിന്നുള്ള ആയിരം കാൻസർ രോഗികൾക്ക് ചികിത്സയൊരുക്കാൻ യുഎഇ പ്രസിഡൻ്റ് ഉത്തരവിട്ടു

November 18, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?