EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം; ഗ്രാൻഡ് ടെംപിൾ ജനങ്ങൾക്ക് സമർപ്പിക്കാനൊരുങ്ങി ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം; ഗ്രാൻഡ് ടെംപിൾ ജനങ്ങൾക്ക് സമർപ്പിക്കാനൊരുങ്ങി ദുബായ്
DiasporaNews

എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം; ഗ്രാൻഡ് ടെംപിൾ ജനങ്ങൾക്ക് സമർപ്പിക്കാനൊരുങ്ങി ദുബായ്

News Desk
Last updated: October 4, 2022 4:41 AM
News Desk
Published: October 2, 2022
Share

ജബൽ അലിയുടെ മണ്ണിലെ ആദ്യ ഹിന്ദു ക്ഷേത്രം പൂർത്തിയായി. ചൊവ്വാഴ്ച്ച വൈകുന്നേരം അഞ്ചു മണിക്ക് ദുബായിലെ ഗ്രാൻഡ് ടെംപിൾ ഭക്തർക്കായി സമർപ്പിക്കും. സഹിഷ്ണുതാ മന്ത്രി ഷെയ്ഖ് നഹ്യാൻ ബിൻ മുബാറക് അൽ നഹ്യാനും ഇന്ത്യൻ സ്ഥാനപതി സഞ്ജയ്‌ സുധീറും ഉൾപ്പെടുന്ന അതിഥികൾക്ക് മുന്നിലായിരിക്കും ക്ഷേത്ര നടകൾ ഔദ്യോഗികമായി തുറക്കുക. ഒരു മാസം മുൻപ് വിശ്വാസികൾക്കുവേണ്ടി ക്ഷേത്ര വാതിലുകൾ താത്കാലികമായി തുറന്നിരുന്നു.

എമിറേറ്റിലെ ഏറ്റവും വലിയ ക്ഷേത്രം പണികഴിപ്പിക്കാൻ മൂന്ന് വർഷമെടുത്തു. ദുബായിലെ ആദ്യ സ്വാതന്ത്ര ക്ഷേത്രമെന്ന പ്രത്യേകതയും ജബൽ അലിയിലെ ഗ്രാൻഡ് ടെംപിളിനുണ്ട്. കൊത്തുപണികളാൽ സമ്പന്നമായ ഗുരുവായൂരപ്പന്റെയും അയ്യപ്പന്റെയും രൂപങ്ങളാണ് ക്ഷേത്രത്തിലേക്ക് കടന്നു ചെല്ലുമ്പോൾ ആദ്യം കാണാൻ സാധിക്കുക. ചുവരുകളും തറയുമെല്ലാം വെള്ള കല്ലുകൾക്കൊണ്ടാണ് അലങ്കരിച്ചിരിക്കുന്നത്. രാജകീയ പ്രൗഢി വിളിച്ചോതുന്ന ശില്പങ്ങളും ചിത്രപ്പണികളും വേറിട്ട കാഴ്ചയാണ്. കൂടാതെ യു എ ഇ പ്രസിഡന്റ്‌ ഷെയ്ഖ് മുഹമ്മദ്‌ ബിൻ സായിദ് അൽ നഹ്യാന്റെയും ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ്‌ ബിൻ റാഷിദ്‌ അൽ മക്തൂമിന്റെ ചിത്രങ്ങളും ക്ഷേത്രത്തിനകത്തുണ്ട്.

ക്ഷേത്രത്തിലെ പ്രധാന പ്രതിഷ്ഠ ശിവനാണ്. കൃഷ്ണൻ, മഹാലക്ഷ്മി, നന്ദി, ഗണപതി, സായി ബാബ, ഹനുമാൻ തുടങ്ങിയ 16 ആരാധനാമൂർത്തികളാണ് ക്ഷേത്രത്തിലെ പ്രതിഷ്ഠകൾ. കൂടാതെ സിഖ് മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഗുരു ഗ്രന്ഥ സാഹിബും പ്രത്യേക പ്രതിഷ്ഠയാണ്. അതേസമയം ക്ഷേത്രത്തിൽ പ്രവേശിക്കണമെങ്കിൽ തലയിൽ തുണി ധരിക്കണമെന്ന നിബന്ധനയുമുണ്ട്.

സാധാരണ ദിവസങ്ങളിൽ രാവിലെ ആറു മുതൽ എട്ടരവരെയാണ് ദർശനത്തിനായുള്ള സമയ ക്രമീകരണം. വിവിധ നാടുകളിൽ നിന്നുമുള്ള ആളുകളാണ് സന്ദർശനത്തിനായി എത്തുന്നത്. മലയാളം, കന്നഡ, ഹിന്ദി, തമിഴ്, തെലുങ്ക്, ഇംഗ്ലീഷ് തുടങ്ങിയ ഭാഷകളിലെല്ലാം പ്രാർത്ഥനകൾ നടക്കും. അതേസമയം കശുവണ്ടിയും ബദാമും കിസ്മിസും പിസ്തയുമാണ് ഗ്രാൻഡ് ടെമ്പിളിൽ നിന്ന് ലഭിക്കുന്ന പ്രസാദം.

TAGGED:dubaiGrand Temple
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

തെലങ്കാനയിലെ ‘ഓപ്പറേഷൻ കമലിന്’ പിന്നിൽ തുഷാർ വെള്ളാപ്പള്ളി: കെസിആർ

November 4, 2022
Diaspora

അ​ന​ധി​കൃ​ത ഏജൻസികളിൽ നിന്നും വീ​ട്ടുജോലിക്കാരെ നിയമിക്കുന്നതിനെതിരെ മുന്നറിയിപ്പ്

March 15, 2023
News

നഗ്നരായി നടത്തിക്കുമ്പോള്‍ പൊലീസ് ഇത് കാണുന്നുണ്ടായിരുന്നു, എന്നിട്ടും രക്ഷിച്ചില്ല; അതിക്രമത്തിനിരയായ യുവതികള്‍

July 20, 2023
News

കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ്; മുന്‍ പ്രസിഡന്റ് ഭാസുരാംഗന്‍ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ആശുപത്രിയില്‍

November 9, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?