EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സന്ദർശക വിസയിൽ ജോലി തേടുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Diaspora > സന്ദർശക വിസയിൽ ജോലി തേടുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ്
DiasporaNews

സന്ദർശക വിസയിൽ ജോലി തേടുന്നവർക്ക് മുന്നറിയിപ്പുമായി ദുബായ്

Web News
Last updated: August 20, 2024 2:10 PM
Web News
Published: August 20, 2024
Share

ദുബായ്: സന്ദർശക വിസയിൽ എത്തുന്നവരെ ജോലിക്കു വെക്കുകയും ശമ്പളം നൽകാതെ അവരെ വഞ്ചിക്കുകയും ചെയ്യുന്ന സംഭവം ആവർത്തിക്കുന്ന പശ്ചാത്തലത്തിൽ തൊഴിൽ നിയമങ്ങൾക്ക് ഭേദഗതി വരുത്തി ദുബായ്. ഇത്തരത്തിൽ തൊഴിൽ അനുമതി ഇല്ലാതെ ആളുകളെ ജോലിക്ക് നിയോഗിക്കുന്നത് പിടിക്കപ്പെട്ടാൽ കമ്പനികൾ കടുത്ത നിയമ നടപടികൾ നേരിടേണ്ടി വരും. സന്ദർശക വിസയിൽ എത്തുന്നവർക്ക് യു.എ.ഇയിൽ ജോലി ചെയ്യാൻ അനുമതിയില്ല,എന്നാൽ തൊഴിൽ അന്വേഷണത്തിന്റെ ഭാഗമായി വിസിറ്റ് വിസയിലുളളവർ ജോലികൾ അന്വേഷിക്കുന്നതും ജോലിയിൽ കയറുന്നതും പുതിയ കാര്യമല്ല. ചില കമ്പനികൾ വിസ നൽകി തൊഴിലാളികളെ നിലനിർത്തുമെങ്കിലും പലരും കബളിപ്പിക്കാനാണ് ശ്രമിക്കുക.

പുതിയ നിയമം എത്തുന്നതോടെ സന്ദർശകവിസയിൽ എത്തുന്നവർ നേരിടേണ്ടി വരുന്ന ചൂഷണം കുറയുമെന്നാണ് വിലയിരുത്തപ്പെടുന്നത്.വർക്ക് പെർമിറ്റ് ഇല്ലാതെ ജോലി ചെയ്യുന്നതിന് നിലവിൽ 50,000 മുതൽ 2 ലക്ഷം ദിർഹം വരെയാണ് പിഴ ലഭിച്ചിരുന്നത്. പുതിയ നിയമ ഭേദഗതിയോടെ രണ്ടിരട്ടി വർധനവാണ് ഉണ്ടായിരിക്കുന്നത്. കമ്പനി ജോലികൾക്കായി തൊഴിലാളികൾ സന്ദർശക വിസയിലെത്തരുതെന്നും എൻട്രി പെർമിറ്റ് ഉണ്ടോയെന്ന് ഉറപ്പുവരുത്തണമെന്നും അധികൃതർ വ്യക്തമാക്കി. മാനവ വിഭവ മന്ത്രാലയത്തിന്റെ ഓഫർ ലെറ്റർ ലഭിക്കാതെ വിസിറ്റ് വിസയിലുളളവർ ജോലി ചെയ്യാൻ പാടില്ല എന്ന മുന്നറിയിപ്പ് ഉണ്ടായിരിക്കെ ഇത്തരത്തിലുളള നിയമലംഘനങ്ങൾ ശ്രദ്ധയിൽപെട്ടാൽ കടുത്ത പിഴ ശിക്ഷയ്ക്കു പുറമെ മറ്റു നിയമ നടപടികളും കമ്പനികൾ നേരിടേണ്ടി വരുമെന്നും മുന്നറിയിപ്പു നൽകി.

തൊഴിൽ തേടിയെത്തുന്നവരിൽ പലരുടെയും അവസ്ഥ പരിതാപകരമാണെങ്കിലും സന്ദർശക വീസയിൽ തൊഴിൽ ചെയ്ത കുറ്റതിന് നടപടി നേരിടേണ്ടി വരുമെന്നതു കാരണം പലരും പരാതി നൽകാൻ മുതിരാറില്ല.
[2:05 pm, 20/8/2024] Kavya:

TAGGED:dubaidubai job
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

അമിത ശബ്ദം; കുവൈറ്റിൽ വാഹനങ്ങൾക്കെതിരെ നടപടി

October 22, 2022
News

ADM നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് പി പി ദിവ്യയെ വൈകിട്ട് 5 വരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

November 1, 2024
DiasporaEditoreal PlusNews

വമ്പൻ ഓഫറുകളുമായി നൂൺ; നൂൺ ഫുഡ് മില്യണയർ, നൂൺ യെല്ലോ ഫ്രൈഡേ

November 29, 2024
News

സൗദിയിൽ കുട്ടികളുടെ വാക്സിനേഷന് ഇ-സർട്ടിഫിക്കറ്റ്

January 31, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?