EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: യുഎഇ യിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ പങ്കെടുക്കും
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > യുഎഇ യിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ പങ്കെടുക്കും
News

യുഎഇ യിൽ നടക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ യുഎൻ സെക്രട്ടറി ജനറൽ പങ്കെടുക്കും

Web desk
Last updated: March 12, 2023 7:29 AM
Web desk
Published: March 12, 2023
Share

യുഎഇ യിൽ നടക്കുന്ന ആ​ഗോ​ള കാലാവസ്ഥ ഉ​ച്ച​കോ​ടി​യി​ൽ (കോ​പ്​28) യുഎൻ സെ​ക്ര​ട്ട​റി ജനറൽ അ​​ന്റോ​ണി​യോ ഗു​ട്ട​റ​സ്​ പ​​ങ്കെ​ടു​ക്കും. കാ​ലാ​വ​സ്ഥ വ്യതിയാന വി​ഷ​യ​ത്തി​ലെ യുഎഇ​യു​ടെ പ്രത്യേക പ്രതിനിധിയും ഉ​ച്ച​കോ​ടി​യു​ടെ നിയുക്ത പ്രസിഡന്റുമായ ഡോ. ​സു​ൽ​ത്താ​ൻ അ​ൽ ജാബിർ യുഎ​ൻ ത​ല​വ​നുമായി നേ​രി​ട്ട്​ കൂടിക്കാഴ്ച ന​ട​ത്തി​യതിന് ശേഷമാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.

‘കോ​പ്​28’ മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ഡോ. സുൽത്താൻ അൽ ജാബിർ അമേരിക്കയിൽ സന്ദർശനം ന​ട​ത്തവേയാണ് അന്റോണിയോ ഗുട്ടറസുമായി കൂടിക്കാഴ്ച നടത്തിയത്. കൂടാതെ യുഎ​സ്​ പ്രസിഡന്റിന്റെ പ്ര​ത്യേ​ക കാലാവസ്ഥ പ്രതിനിധി ജോ​ൺ കെറിയുമായും അ​ദ്ദേ​ഹം കൂ​ടി​ക്കാ​ഴ്ച നടത്തി. കാലാവസ്ഥ പ്രവർത്തനങ്ങൾ ത്വരിതപ്പെടുത്തുന്നതിന് ആവശ്യമായ നടപടികളെ കുറിച്ച് ഇ​രു​വ​രും ചർച്ച ചെയ്തു.

അതേസമയം ആ​ഗോ​ള താ​പ​നി​ല കുറയ്ക്കാനുള്ള ശ്ര​മ​ങ്ങ​ളെ ലോ​കം ഗൗരവമായി കാ​ണു​ന്നി​ല്ലെ​ന്ന പൊതു വികാരം ഇ​രു​വ​രും പ​ങ്കു​വെ​ച്ചു. കൂടാതെ കാ​ർ​ബ​ൺ കൂടുതലായി പു​റ​ന്ത​ള്ളു​ന്ന പ്ര​ധാ​ന രാ​​​ജ്യങ്ങ​ൾ ഇതുമായി ബന്ധപ്പെട്ട് ശ​രി​യാ​യ ദിശയിൽ സഞ്ചരിക്കേണ്ടത് അനിവാര്യമാണെന്നും ഗുട്ടറസ് ചൂ​ണ്ടി​ക്കാ​ട്ടി. കൂടാതെ ദുബായ് എക്സ്പോ സി​റ്റി​യി​ൽ ഈ ​വ​ർ​ഷം ന​വം​ബ​റി​ൽ ന​ട​ക്കാനിരിക്കുന്ന ആഗോള കാലാവസ്ഥ ഉച്ചകോടിയിൽ പങ്കെടുക്കാമെന്ന ഉ​റ​പ്പും അദ്ദേഹം നൽകി.

TAGGED:Antonio GuterresCop28Dr. Sulthan Al JabirUAEUN
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

- Advertisement -

Recent Posts

  • കലാരംഗത്തെ നിർമ്മിത ബുദ്ധിയുടെ ഇടപെടൽ ആശങ്കയേറ്റുന്നത് : കെ.എസ് ചിത്ര
  • ജി.എസ്.ടി നികുതി പരിഷ്കാരം: നേട്ടം ജനങ്ങൾക്ക് കിട്ടണമെന്ന് ധനമന്ത്രി, ലോട്ടറി നികുതി കൂട്ടിയത് തിരിച്ചടി
  • ​ഗ്ലോബൽ ബോക്സ് ഓഫീസിൽ നൂറ് കോടി കളക്ഷനുമായി ലോക
  • തിരുവനന്തപുരം മെഡി.കോളേജിന് അപൂർവ്വ നേട്ടം: അമീബിക് മസ്തിഷ്ക ജ്വരവും ഫംഗസും ബാധിച്ചയാൾക്ക് രോഗമുക്തി
  • ജിഎസ്ടി കൗൺസിൽ യോഗത്തിലെ തീരുമാനം കാത്ത് രാജ്യം, ദീപാവലി ദിനത്തിൽ പ്രഖ്യാപനം

You Might Also Like

News

‘തെറ്റായി വ്യാഖ്യാനിച്ചു’; സര്‍ക്കാര്‍, എസ്.എഫ്.ഐ വിരുദ്ധ പ്രചാരണം ഉണ്ടായാല്‍ ഇനിയും കേസെടുക്കുമെന്ന് പറഞ്ഞിട്ടില്ലെന്ന് എം വി ഗോവിന്ദന്‍

June 13, 2023
DiasporaNews

കോവിഡ് നിയന്ത്രണങ്ങൾ പൂർണമായി ഒഴിവാക്കി യുഎഇ

November 6, 2022
News

‘കുട്ടികളുടെ അശ്ലീല ചിത്രങ്ങൾ കാണുന്നതും സൂക്ഷിക്കുന്നതും കുറ്റകരം’;സുപ്രീംകോടതി

September 23, 2024
News

മെക്സിക്കോയിൽ മനുഷ്യ ശരീരഭാഗങ്ങളടങ്ങിയ 53 ബാഗുകൾ കണ്ടെത്തി

November 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?