ഡോ. കാവേരി ആയുർവേദിക് ക്ലിനിക്ക് അൽ ബാർഷയിൽ പ്രവർത്തനം ആരംഭിച്ചു. ആയുർവേദത്തിൽ ബിരുദാനന്തരബിരുധവും പതിനാലു വർഷത്തിലേറെ കാലത്തെ സേവന പരിചയവുമായി. ഡോ.കാവേരി വസന്തറാമിൻ്റെ നേതൃത്വത്തിലാണ് കാവേരി ആയുർവേദ ക്ലിനിക്ക് ആരംഭിച്ചിരിക്കുന്നത്.
ക്ലിനിക്കിൻ്റെ ഉദ്ഘാടന ചടങ്ങിൽ അദിൽ സുലൈമാൻ നരമഡക്കൽ, അറബി സാഹിത്യകാരൻ അഹമ്മദ് ഇബ്രാഹിം, യുഎഇയിലെ ആദ്യ ആയുർവേദ ഡോക്ടറായ ഡോ.ശ്യം വിശ്വനാഥൻ, ആർജെ സ്നേഹ ഉണ്ണികൃഷ്ണൻ, ഫൈസൽ മലബാർ, ആർ.ജെ സാറ തുടങ്ങിയവർ വിശിഷ്ടാതിഥികളായി എത്തി. സോഷ്യൽ മീഡിയ ഇൻഫുള്വൻസേഴ്സ് അടക്കം നിരവധി പ്രമുഖരും ചടങ്ങിനെത്തിയിരുന്നു.
വന്ധ്യത, പി.സി.ഒ.ഡി, ശരീരഭാരനിയന്ത്രണം, ഡിറ്റോക്സ് തെറാപ്പി, പുറംവേദന, പ്രമേഹം, സെർവിക്കൽ സ്പൊണ്ട്ലിറ്റ്സ്, മൈഗ്രെയ്ൻ തുടങ്ങി വിവിധ തരം ആരോഗ്യപ്രശ്നങ്ങൾക്കും ജീവിതശൈലി രോഗങ്ങൾക്കും ക്ലിനിക്കിൽ ചികിത്സ ലഭ്യമാണ്. ആയുർധാര ഗ്രൂപ്പ് ഓഫ് കമ്പനിയുടെ ഉടമസ്ഥതയിലാണ് സ്ഥാപനം പ്രവർത്തിക്കുന്നത്. വിലാസം – ഡോ. കാവേരി ആയുർവേദിക്ക് സെന്റർ, 9394 അവന്യു, ഷോപ്പ് നമ്പർ ഒൻപത്, അൽ ബാർഷ 2, ഫസ്റ്റ് സ്ട്രീറ്റ്. ദുബായ്.