EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ട്രാഫിക് കുരുക്ക്; രോഗിക്ക് വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടർ വൈറൽ ആകുന്നു
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > Editoreal Plus > ട്രാഫിക് കുരുക്ക്; രോഗിക്ക് വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടർ വൈറൽ ആകുന്നു
Editoreal PlusNews

ട്രാഫിക് കുരുക്ക്; രോഗിക്ക് വേണ്ടി ആശുപത്രിയിലേക്ക് ഓടിയെത്തിയ ഡോക്ടർ വൈറൽ ആകുന്നു

News Desk
Last updated: September 12, 2022 10:20 AM
News Desk
Published: September 12, 2022
Share

ബെംഗളൂരുവിലെ ഗതാഗതക്കുരുക്കിൽ കാർ റോഡിലുപേക്ഷിച്ച് രോഗിക്ക് വേണ്ടി ആശുപത്രിവരെ ഓടിയ ഡോക്ടർ വൈറലായി. സർജാപുര റോഡ് മണിപ്പാൽ ആശുപത്രിയിലെ ഗാസ്ട്രോ എൻട്രോളജിസ്റ്റായ ഡോക്ടർ ഗോവിന്ദ് നന്ദകുമാറാണ് ശസ്ത്രക്രിയ്യ കാത്ത് കിടക്കുന്ന രോഗിയ്ക്ക് വേണ്ടി മൂന്നര കിലോമീറ്ററോളം ഓടി ആശുപത്രിയിൽ എത്തിയത്.

പിത്താശയ രോഗം മൂലം കഠിനമായ വേദനയനുഭവിക്കുന്ന ഒരു രോഗിയ്ക്കാണ് ശസ്ത്രക്രിയ നിശ്ചയിച്ചിരുന്നത്. എന്നാൽ ആശുപത്രിയിലേക്കെത്താന്‍ 10 മിനിറ്റ് മാത്രം ശേഷിക്കേ ഡ്രൈവർ ഓടിച്ചിരുന്ന കാർ സർജാപുര– മാറത്തഹള്ളി റോഡിലെ ട്രാഫിക്കിൽ കുടുങ്ങി. ബ്ലോക്കിൽപ്പെട്ടതോടെ ഈ ദൂരം പിന്നിടാൻ 45 മിനിറ്റെങ്കിലും വേണ്ടിവരുമെന്നു മനസ്സിലാക്കിയ ഡോക്ടര്‍ കാറിൽ നിന്നിറങ്ങി ആശുപത്രിയിലേക്ക് ഓടുകയായിരുന്നു.
“ഡ്രൈവര്‍ ഉണ്ടായിരുന്നതുകൊണ്ട് കാര്‍ അവിടെ ഉപേക്ഷിച്ച് എനിക്ക് ഓടാന്‍ സാധിച്ചു . സ്ഥിരമായി വ്യായാമം ചെയ്യുന്നതിനാല്‍ ഓടുക എന്നത് ഈസി ടാസ്ക് ആയിരുന്നു. മൂന്നു കിലോമീറ്റര്‍ ഓടി ആശുപത്രിയില്‍ എത്തിയപ്പോഴേക്കും ശസ്ത്രക്രിയക്ക് സമയമാവുകയും ചെയ്തു” ഡോക്ടര്‍ പറയുന്നു. ഇടയ്ക്കിടെയുണ്ടാവുന്ന ഗതാഗതക്കുരുക്ക് മൂലം ബെംഗളൂരുവിലെ പല സ്ഥലങ്ങളിലും കാല്‍നടയായി യാത്ര ചെയ്യേണ്ടി വന്നിട്ടുള്ളയാളാണ് ഗോവിന്ദ്.

രോഗികളെ പരിചരിക്കുന്നതിന് ആവശ്യമായ അടിസ്ഥാന സൗകര്യങ്ങളും ജീവനക്കാരും ആശുപത്രിയിൽ ഉള്ളതിനാൽ അധികം ഉത്കണ്ഠപ്പെടേണ്ടിവന്നില്ല. എന്നാല്‍ അടിസ്ഥാനസൗകര്യങ്ങൾ വേണ്ടത്രയില്ലാത്ത ചെറിയ ആശുപത്രികളുടെ സ്ഥിതി സമാനമാകണമെന്നില്ല. രോഗികളും അവരുടെ കുടുംബങ്ങളും ദൈവത്തിനു തുല്യമായാണ് ഒരു ഡോക്ടറെ കാണുന്നത്. അത്കൊണ്ട് തന്നെ രോഗിയുടെ ജീവൻ രക്ഷിക്കാൻ ഡോക്ടർക്കുള്ള കടമയും വലുതാണ് – ഗോവിന്ദ് കൂട്ടിചേർത്തു. ശസ്ത്രക്രിയക്ക് വിധേയനായ രോഗി സുഖം പ്രാപിച്ചുവരികയാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

TAGGED:bengalurutraffic block
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

സ്പെയിനിലേക്ക്‌ എണ്ണക്കപ്പലിനടിയിലൂടെ കുടിയേറ്റക്കാരുടെ സാഹസിക യാത്ര

November 30, 2022
News

ലൂസിഫറിനെ മറികടന്നു, മുന്നിൽ പ്രേമലു: പണം വാരി ചിത്രങ്ങളുടെ പട്ടികയിൽ സ‍ർവ്വം മായ

January 15, 2026
News

കണ്ണൂർ കൂത്തുപറമ്പിൽ ഉഗ്രശേഷിയുള്ള സ്റ്റീൽ ബോംബുകൾ കണ്ടെത്തി

June 22, 2024
News

ഷെയ്ഖ് ഹസീനയെ വിട്ടു തരണമെന്ന ബംഗ്ലാദേശിൻ്റെ ആവശ്യം ഇന്ത്യ നിരസിച്ചേക്കും

August 21, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?