EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ‘എന്റെ പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ ജാതി വിവേചനം നേരിട്ടു: മന്ത്രി കെ രാധാകൃഷ്ണന്‍
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ‘എന്റെ പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ ജാതി വിവേചനം നേരിട്ടു: മന്ത്രി കെ രാധാകൃഷ്ണന്‍
News

‘എന്റെ പൈസയ്ക്ക് അയിത്തമില്ല, എനിക്ക് അയിത്തം’; ക്ഷേത്ര പരിപാടിയില്‍ ജാതി വിവേചനം നേരിട്ടു: മന്ത്രി കെ രാധാകൃഷ്ണന്‍

Web News
Last updated: September 18, 2023 9:19 PM
Web News
Published: September 18, 2023
Share

ക്ഷേത്ര ഉദ്ഘാടന ചടങ്ങില്‍ ജാതി വിവേചനം നേരിട്ടതായി ദേവസ്വം വകുപ്പ് മന്ത്രി കെ രാധാകൃഷ്ണന്‍. ക്ഷേത്രത്തിന്റെ ഉദ്ഘാടന ചടങ്ങില്‍ പങ്കെടുക്കവെ തനിക്ക് വിളക്ക് തരാതെ താഴെ വെച്ചുവെന്നാണ് മന്ത്രി പറഞ്ഞത്.

കോട്ടയത്ത് കഴിഞ്ഞ ദിവസം നടന്ന ഭാരതീയ വേലന്‍ സൊസൈറ്റിയുടെ സമ്മേളനത്തിലാണ് മന്ത്രി താന്‍ നേരിട്ട ജാതി വിവേചനത്തെക്കുറിച്ച് മന്ത്രി പറഞ്ഞത്.

മാസങ്ങള്‍ക്ക് മുമ്പ് ഒരു ക്ഷേത്ര ത്തില്‍ പരിപാടിക്ക് പോയെന്നും അവിടെ ആദ്യം പ്രധാന പൂജാരി വന്ന് വിളക്ക് കത്തിച്ചു, പിന്നീട് സഹ പൂജാരി വന്ന് വിളക്ക് കത്തിച്ചു, പിന്നെ വിളക്ക് നിലത്ത് വെച്ചു. താന്‍ നിലത്ത് നിന്ന് എടുത്ത് കത്തിക്കുമെന്നാണ് അവര്‍ കരുതിയതെന്നും, അതിനെതിരെ അപ്പോള്‍ തന്നെ മറുപടി നല്‍കിയെന്നും മന്ത്രി പറഞ്ഞു.

മന്ത്രിയുടെ വാക്കുകള്‍

മാസങ്ങള്‍ക്ക് മുമ്പ് ഞാന്‍ ഒരു ക്ഷേത്രത്തില്‍ ഒരു പരിപാടിക്ക് പോയി. ക്ഷേത്രത്തിന്റെ ഉദ്ഘാടനവുമായി ബന്ധപ്പെട്ടാണ് ക്ഷേത്രത്തിലെത്തിയത്. അവിടെ വിളക്ക് കത്തിക്കാന്‍ ഉണ്ടായിരുന്നു. പൂജാരി വിളക്കുമായി വരുന്നത് ഞാന്‍ കണ്ടു. ഞാന്‍ കരുതിയത് വിളക്ക് കത്തിക്കാന്‍ എനിക്ക് തരാന്‍ വരുന്നതാണ് എന്നാണ്. പക്ഷെ അദ്ദേഹം എനിക്ക് വിളക്ക് തന്നില്ല. പകരം അദ്ദേഹം കത്തിച്ചു. ആചാരത്തിന്റെ ഭാഗമായാകാം അങ്ങനെ ചെയ്തത് എന്ന് ആദ്യം കരുതി. ആചാരത്തില്‍ ഇടപെടേണ്ട എന്നുള്ളത് കൊണ്ട് മാറി നിന്നു. അത് കഴിഞ്ഞ് അവിടുത്ത സഹ പൂജാരിക്ക് വിളക്ക് നല്‍കുകയും അദ്ദേഹം അത് കത്തിക്കുകയും ചെയ്തു. എന്നിട്ട് എനിക്ക് തരുമെന്നാണ് കരുതിയത്. എന്നാല്‍ അദ്ദേഹം എനിക്ക് വിളക്ക് തന്നില്ല. പകരം നിലത്ത് വെച്ചു.

ഞാന്‍ എടുത്ത് കത്തിക്കട്ടെ എന്നാണ് അവര്‍ കരുതിയത്. ഞാന്‍ അത് എടുത്ത് കത്തിക്കണോ? പോയി പണി നോക്കാന്‍ പറഞ്ഞു. പറഞ്ഞത് മാത്രമല്ല അവിടെ അപ്പോള്‍ തന്നെ പ്രസംഗിക്കുകയും ചെയ്തു. അപ്പോള്‍ തന്നെ അതിന് മറുപടി നല്‍കി. ഞാന്‍ തരുന്ന പൈസക്ക് നിങ്ങള്‍ക്ക് അയിത്തമില്ല. എനിക്ക് അയിത്തം. ഏത് പാവപ്പെട്ടവനും നല്‍കുന്ന പൈസക്കും നിങ്ങള്‍ക്ക് അയിത്തമില്ല. പൂജാരിയെ ഇരുത്തിക്കൊണ്ട് തന്നെ ഞാന്‍ മറുപടി നല്‍കി.

TAGGED:Caste discriminationk radhakrishnan
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ബേപ്പൂരിൽ അൻവർ തന്നെ, മണ്ഡലത്തിൽ അനൗപചാരിക പ്രചാരണത്തിന് തുടക്കം

January 17, 2026
News

പൊള്ളുന്ന ഓർമയിൽ ചാല; ടാങ്കർ ലോറി ദുരന്തത്തിന് 10 വയസ്സ്

August 27, 2022
News

പാകിസ്ഥാൻ വെള്ളപ്പൊക്കം: 10ലക്ഷത്തിലധികം പേർക്ക് പകർച്ചവ്യാധി

September 10, 2022
DiasporaNews

ഒരു വർഷത്തിനിടെ 40000 വിദേശികളെ നാട് കടത്തി കുവൈറ്റ്

May 4, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?