EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വന്ദേഭാരത് സ്ലീപ്പറിൻ്റെ ഡിസൈൻ പുറത്തു വിട്ടു: കോച്ച് നിർമ്മാണം പരിശോധിച്ച് റെയിൽവേ മന്ത്രി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വന്ദേഭാരത് സ്ലീപ്പറിൻ്റെ ഡിസൈൻ പുറത്തു വിട്ടു: കോച്ച് നിർമ്മാണം പരിശോധിച്ച് റെയിൽവേ മന്ത്രി
News

വന്ദേഭാരത് സ്ലീപ്പറിൻ്റെ ഡിസൈൻ പുറത്തു വിട്ടു: കോച്ച് നിർമ്മാണം പരിശോധിച്ച് റെയിൽവേ മന്ത്രി

Web Desk
Last updated: March 10, 2024 2:31 PM
Web Desk
Published: March 10, 2024
Share

ബെം​ഗളൂരു: വന്ദേഭാരത് സ്ലീപ്പർ കോച്ചുകളുടെ ബോഡിയും ഡിസൈനും അനാച്ഛാദനം ചെയ്ത് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്. ഭാരത് എർത്ത് മൂവേഴ്‌സ് ലിമിറ്റഡിൻ്റെ (ബിഇഎംഎൽ) ബെംഗളൂരുവിലെ ഫാക്ടറിയിൽ നേരിട്ടെത്തിയ റെയിൽവേ മന്ത്രി സ്ലീപ്പർ കോച്ചുകളുടെ നിർമ്മാണം നേരിട്ട് പരിശോധിച്ചു.

പ്രതിരോധമന്ത്രാലയത്തിന് കീഴിൽ വരുന്ന പൊതുമേഖലാ സ്ഥാപനമാണ് ബെമൽ. പ്രതിരോധം, വ്യോമയാനം, ഖനനം, സിവിൽ എഞ്ചിനീയറിംഗ്, റെയിൽ, മെട്രോ തുടങ്ങി വിവിധ മേഖലകൾക്കായി ഉൽപ്പന്നങ്ങൾ നിർമ്മിക്കുന്നുണ്ട്. വന്ദേഭാരത് സ്ലീപ്പറിൻ്റെ പത്ത് വീതം ട്രെയിൻ സെറ്റുകൾ (ആകെ 160 കോച്ചുകൾ) ആണ് ബെമൽ നിർമ്മിക്കുന്നത്.

വന്ദേഭാരത് ട്രെയിനുകൾക്ക് ചെയർകാർ, സ്ലീപ്പർ, മെട്രോ എന്നിങ്ങനെ മൂന്ന് പതിപ്പുകളുണ്ടെന്ന് റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവ് വിശദീകരിച്ചു. നിലവിൽ വന്ദേഭാരത് ചെയർകാറുകളാണ് റെയിൽവേ പുറത്തിറക്കിയിട്ടുള്ളതും രാജ്യവ്യാപകമായി ഓടുന്നതും. വന്ദേഭാരത് ചെയർ കാർ ട്രെയിനുകൾ നേടിയ ജനപ്രീതി കൂടി പരിഗണിച്ചാണ് സ്ലീപ്പർ ട്രെയിനുകൾ റെയിൽവേ രംഗത്ത് ഇറക്കുന്നത്. ചെയർകാർ വന്ദേഭാരത് ട്രെയിനുകൾ ഒരു നഗരത്തിൽ നിന്നും രാവിലെ പുറപ്പെട്ട് രാത്രി തിരിച്ചെത്തുന്ന രീതിയിലാണ് ഓടുന്നത്. എന്നാൽ രാത്രികാല യാത്രകൾക്കാവും സ്ലീപ്പറുകൾ മുൻഗണന നൽകുക. 16 കോച്ചുകൾ അടങ്ങിയ പത്ത് സെറ്റുകളുടെ നിർമ്മാണത്തിനാണ് ചെന്നൈ ഇൻ്റർഗ്രൽ കോച്ച് ഫാക്ടറി ബെമലിന് ഓർഡർ നൽകിയത്.

റെയിവേ മന്ത്രിയുടെ വാക്കുകൾ –

വന്ദേഭാരത് സ്ലീപ്പറിൻ്റെ ബോഡി തയ്യാറായി കഴിഞ്ഞു. അതിൻ്റെ ഫർണിഷിംഗ് ജോലികളാണ് ഇനി നടക്കാനുള്ളത്. കാർബോഡി നിർമ്മാണമാണ് ഏറ്റവും ബുദ്ധിമുട്ടുള്ള ജോലി. അതെങ്ങനെ വേഗത്തിലാക്കാം എന്നാണ് ഞങ്ങൾ ആലോചിക്കുന്നത്. ട്രെയിൻ പൂർണസജ്ജമായി കഴിഞ്ഞാൽ പിന്നീട് അടുത്ത അഞ്ചോ ആറോ മാസത്തോളം പരീക്ഷണയോട്ടം നടത്തും. അതിനു ശേഷം മാത്രമേ ഔദ്യോഗികമായി സർവ്വീസ് ആരംഭിക്കൂ. ചെയർ കാർ ട്രെയിനിൻ്രെ അതേ ബോഡിയിലാണ് സ്ലീപ്പർ ട്രെയിനും വരുന്നത്. അതിനാൽ കുലുക്കം കുറവായിരിക്കും, പുറത്തെ ബഹളങ്ങളും അറിയില്ല, ട്രെയിൻ പെട്ടെന്ന് വേഗമാർജ്ജിക്കുകയും സ്റ്റോപ്പ് ചെയ്യുകയും ചെയ്യും. അപ്പർ ബർത്തുകളിലേക്ക് യാത്രക്കാർക്ക് വളരെ എളുപ്പം കയറാനാവുന്ന രീതിയിലാണ് കോച്ചുകൾ ഡിസൈൻ ചെയ്യുന്നത്. പുതിയ ഡിസൈനിലുള്ള ടോയ്‍ലറ്റുകളാവും വന്ദേഭാരത് സ്ലീപ്പറിൽ വരിക. മെച്ചപ്പെട്ട എയർകണ്ടീഷനിംഗും സീറ്റ് കുഷ്യനും പുതിയ ട്രെയിനിലുണ്ടാവും.

WATCH | Railway Minister @AshwiniVaishnaw shared a video showing the furnishing work in progress of Vande Bharat Sleeper train. pic.twitter.com/DJagsRKse5

— The Times Of India (@timesofindia) March 10, 2024

TAGGED:Aswini VaishanavBemlInidan RailwayvandebharatVandebharat metroVandebharat Sleeper
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

ക്ഷേമപ്പെൻഷൻ തട്ടിപ്പ്: ആരോഗ്യവകുപ്പിലെ 373 ജീവനക്കാർക്ക് പണം തിരിച്ചടയ്ക്കാൻ നോട്ടീസ്

December 24, 2024
News

കേറിയാൽ ഇറങ്ങാൻ വഴിയില്ല; ത്രെഡ്സ് അക്കൌണ്ട് ഡിലീറ്റ് ചെയ്താൽ ഇൻസ്റ്റാഗ്രാമും പോകും

July 7, 2023
News

സന്ദര്‍ശക വിസ നടപടികളിൽ നിലപാട് കടുപ്പിച്ച് ഏജന്‍സികൾ

February 3, 2023
News

കമ്യൂണിസം മതവിരുദ്ധതയുടെ പര്യായം; എസ്.എഫ്.ഐ ക്യാംപസുകളില്‍ മതനിരാസം ഒളിച്ചു കടത്തുന്നു: നാസര്‍ ഫൈസി കൂടത്തായി

September 6, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?