EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: നോട്ട് നിരോധനം: 20,000 രൂപയ്ക്ക് മുകളില്‍ പണം മാറ്റിയെടുക്കാന്‍ എന്തുചെയ്യും?; നിങ്ങള്‍ക്കറിയേണ്ടതെല്ലാം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > നോട്ട് നിരോധനം: 20,000 രൂപയ്ക്ക് മുകളില്‍ പണം മാറ്റിയെടുക്കാന്‍ എന്തുചെയ്യും?; നിങ്ങള്‍ക്കറിയേണ്ടതെല്ലാം
News

നോട്ട് നിരോധനം: 20,000 രൂപയ്ക്ക് മുകളില്‍ പണം മാറ്റിയെടുക്കാന്‍ എന്തുചെയ്യും?; നിങ്ങള്‍ക്കറിയേണ്ടതെല്ലാം

Web News
Last updated: May 23, 2023 8:11 AM
Web News
Published: May 23, 2023
Share

സര്‍വ് ബാങ്ക് ഓഫ് ഇന്ത്യ നിര്‍ദേശ പ്രകാരം ഇന്നു മുതല്‍ 2000 ത്തിന്റെ നോട്ടുകള്‍ മാറ്റിയെടുക്കാന്‍ സാധിക്കും. സെപ്തംബര്‍ 30 വരെയാണ് നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സമയം. 2000 നോട്ടുകള്‍ ബാങ്കില്‍ നിക്ഷേപമായും ഇടാന്‍ സാധിക്കും.

ആര്‍ബിഐ എല്ലാ ബാങ്കുകള്‍ക്കും നല്‍കിയ സര്‍ക്കുലറില്‍ പറയുന്നത്, പൊതുജനങ്ങള്‍ക്ക് യാതൊരു ബുദ്ധിമുട്ടും വരുത്താത്ത തരത്തിലായിരിക്കണം പണം മാറ്റിനല്‍കുകയോ നിക്ഷേപിക്കുകയോ ചെയ്യേണ്ടതെന്നാണ്.

ആര്‍ബിഐ നിര്‍ദേശ പ്രകാരം പണം മാറാന്‍ ഏത് ബാങ്കിനെയും സമീപിക്കാം.

സെപ്തംബര്‍ 30 വരെ ആര്‍.ബി.ഐയുടെ 19 റീജിയണല്‍ ഓഫീസുകളിലും പണം മാറ്റിയെടുക്കാം.

ഏത് ബാങ്കുകളിലും 2000 മുതല്‍ 20,000 രൂപ വരെ ഒരേസമയം മാറ്റാന്‍ സാധിക്കും. പ്രസ്തുത ബാങ്കില്‍ അക്കൗണ്ട് ഹോള്‍ഡര്‍ അല്ലാത്ത വ്യക്തിക്കും 2000 മുതല്‍ 20,000 വരെ ഒരേസമയം മാറ്റിയെടുക്കാന്‍ സാധിക്കും.

ആര്‍ബിഐയുടെ നിര്‍ദേശ പ്രകാരം വ്യക്തികള്‍ക്ക് കെവൈസി (KYC) മാനദണ്ഡങ്ങളും മറ്റു നിയമപരമായ ആവശ്യകതകളും അനുസരിച്ച് നിബന്ധനകളില്ലാതെ തന്നെ പണം നിക്ഷേപിക്കാനും സാധിക്കും.

പണം എക്‌സ്‌ചേഞ്ച് ചെയ്യുന്നതിന് യാതൊരു അധിക ചാര്‍ജും ഈടാക്കുന്നില്ല.

2000 രൂപ മുതല്‍ 20,000 രൂപവരെ ഒരേസമയം മാറ്റിയെടുക്കുന്നതിന് തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കുകയോ ഫോമുകള്‍ പൂരിപ്പിച്ച് നല്‍കുകയോ ചെയ്യേണ്ടതില്ല. എന്നാല്‍ 20,000 രൂപയ്ക്ക് മുകളില്‍ പണം മാറ്റിയെടുക്കേണ്ടതുണ്ടെങ്കില്‍ ഫോം പൂരിപ്പിക്കേണ്ടതായി വരും.

മുതിര്‍ന്ന പൗരന്മാര്‍ക്കോ ഡിസേബ്ള്‍ഡ് ആയ വ്യക്തികള്‍ക്കോ യാതൊരു ബുദ്ധിമുട്ടും നേരിടാത്ത വിധത്തില്‍ പണം മാറ്റിയെടുക്കാനുള്ള നടപടികള്‍ ബാങ്കുകള്‍ കൈക്കൊള്ളണമെന്നും ആര്‍ബിഐ പറഞ്ഞു.

സ്ഥലത്തില്ലാവരോ പ്രവാസികളോ ആയ ആളുകള്‍ക്ക് സെപ്തംബര്‍ 30ന് മുമ്പ് 2000ത്തിന്റെ നോട്ട് ബാങ്കുകളില്‍ അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കിലും പേടിക്കേണ്ടതില്ല. അവരെ സഹായിക്കാനുള്ള ആശ്വാസ നടപടികള്‍ സ്വീകരിക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ പറഞ്ഞു.

2000 രൂപ നോട്ട് മാറ്റിയെടുക്കാനോ നിക്ഷേപിക്കാനോ ഏതെങ്കിലും ബാങ്ക് വിസമ്മതിച്ചാല്‍ നിയമപ്രകാരം അവര്‍ക്കതെിരെ പരാതി നല്‍കാനും സാധിക്കും.

TAGGED:2000 notedemonitization
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബിബിസി വിവാദത്തിൽ തന്നെ വളഞ്ഞിട്ട് ആക്രമിച്ചവർ രാജ്യത്തോട് മാപ്പു പറയേണ്ടി വരുമെന്ന് അനിൽ ആൻ്റണി

February 5, 2023
News

‘കാണുമ്പോള്‍ ഓടി കയറാന്‍ ചരിഞ്ഞ് കിടക്കുന്ന തെങ്ങല്ല എസ്.എഫ്.ഐ’; മാര്‍ക്ക് ലിസ്റ്റ് വിവാദത്തില്‍ പരാതി നല്‍കുമെന്ന് പിഎം ആര്‍ഷോ

June 7, 2023
News

ഓസ്ട്രേലിയയില്‍ മരുന്നുക്ഷാമം രൂക്ഷം; അടിയന്തിര നടപടിവേണമെന്ന് ആവശ്യം

August 21, 2022
News

യു എ ഇ യിൽ താപനില ഉയരും 

December 5, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?