EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: വിമാനത്താവളങ്ങളിൽ എത്രയും വേഗം ബാഗേജ് ഡെലിവറി നടത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > വിമാനത്താവളങ്ങളിൽ എത്രയും വേഗം ബാഗേജ് ഡെലിവറി നടത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ
News

വിമാനത്താവളങ്ങളിൽ എത്രയും വേഗം ബാഗേജ് ഡെലിവറി നടത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ

Web Desk
Last updated: February 18, 2024 6:38 PM
Web Desk
Published: February 18, 2024
Share

ദില്ലി: വിമാനത്താവളങ്ങളിൽ എത്രയും പെട്ടെന്ന് ബാഗേജ് ഡെലിവറി നടത്തണമെന്ന് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ സെക്യൂരിറ്റി ആവശ്യപ്പെട്ടു. ഇതു സംബന്ധിച്ച് ഇന്ത്യയിലെ ഏഴോളം വിമാനക്കമ്പനികൾക്കാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ നിർദ്ദേശം നൽകിയത്. പ്രധാന വിമാനത്താവളങ്ങളിൽ മാസങ്ങളോളം ബാഗേജ് എത്തുന്ന സമയം നിരീക്ഷിച്ചതിന് ശേഷമാണ് ഏജൻസിയുടെ നടപടി. അനുവദനീയമായതിലും വളരെ അധികം സമയമെടുത്താണ് ഇപ്പോൾ ലഗ്ഗേജ് ഡെലിവറി നടത്തുന്നതെന്ന് ഏജൻസി ചൂണ്ടിക്കാട്ടുന്നു.

എയർ ഇന്ത്യ, ഇൻഡിഗോ, ആകാശ, സ്‌പൈസ്‌ജെറ്റ്, വിസ്താര, എയർ ഇന്ത്യ എക്‌സ്‌പ്രസ് കണക്റ്റ്, എയർ ഇന്ത്യ എക്‌സ്പ്രസ് എന്നീ വിമാനക്കമ്പനികൾക്കാണ് നിർദേശം ലഭിച്ചത്. ഓപ്പറേഷൻ മാനേജ്മെൻ്റ്,ഡെലിവറി ചട്ടങ്ങൾ പ്രകാരം വിമാനം എത്തി അരമണിക്കൂറിനകം ലഗ്ഗേജുകൾ യാത്രക്കാരന് കൈമാറണമെന്ന് നിർദേശത്തിൽ വ്യക്തമാക്കുന്നു. ഫെബ്രുവരി 26-നകം ലഗ്ഗേജ് ഡെലിവറി വേഗത്തിലാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്നാണ് ബ്യൂറോ ഓഫ് സിവിൽ ഏവിയേഷൻ്റെ നിർദേശം.

ആറ് പ്രധാന വിമാനത്താവളങ്ങളിലെ ബെൽറ്റ് ഏരിയകളിൽ ബാഗേജുകൾ എത്തിച്ചേരുന്ന സമയം ട്രാക്ക് ചെയ്യുന്നതിനായി 2024 ജനുവരിയിൽ BCAS നിരീക്ഷണം ആരംഭിച്ചിരുന്നു. മുൻകാലങ്ങളേക്കാൾ വേഗത്തിൽ ഇപ്പോൾ ലഗ്ഗേജുകൾ കൈകാര്യം ചെയ്യുന്നുണ്ടെങ്കിലും നിലവിലുള്ള മാനദണ്ഡ പ്രകാരം ലഗ്ഗേജ് ലഭിക്കാനുള്ള കാത്തിരിപ്പ് സമയം ഇനിയും കുറയ്ക്കണം എന്നാണ് അധികൃതരുടെ വിലയിരുത്തൽ. വിമാനത്തിൻ്റെ എഞ്ചിൻ ഷട്ട്ഡൗൺ ചെയ്ത് 10 മിനിറ്റിനുള്ളിൽ ആദ്യത്തെ ബാഗ് ബെൽറ്റിൽ എത്തണമെന്നും അവസാന ബാഗ് 30 മിനിറ്റിനുള്ളിൽ എത്തിച്ചേരണമെന്നുമാണ് ഒഎംഡിഎ മാർഗ്ഗനിർദേശം.

TAGGED:AirportAviationBaggageCivil Aviationluggage
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

ബഹിരാകാശത്തെ റമദാൻ വ്രതം

March 27, 2023
News

യുവമോർച്ച പ്രവർത്തകരുടെ ദേഹത്ത് മണ്ണ് വീണാൽ ഒരു വരവ് കൂടി വരേണ്ടി വരും

July 27, 2023
News

കിം ജോങ്ങ് ഉന്നിൻ്റെ മകളുടെ പേര് രാജ്യത്ത് ആർക്കും ഇടരുത്, ഉത്തരക്കൊറിയയിൽ നിയമം നടപ്പാക്കി തുടങ്ങി

February 16, 2023
News

കുവൈത്തില്‍ നിര്‍ണായക പാര്‍ലമെന്‍റ് തെരഞ്ഞെടുപ്പ് നാളെ

September 28, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?