EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Reading: ഫോണ്‍ കാണാനില്ല; പൊലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • മാംഗല്യം
  • Diaspora
  • Unibridge
Follow US
Editoreal > News > ഫോണ്‍ കാണാനില്ല; പൊലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം
News

ഫോണ്‍ കാണാനില്ല; പൊലീസുകാരന്റെ ആത്മഹത്യയില്‍ ദുരൂഹതയെന്ന് കുടുംബം

Web News
Last updated: October 24, 2023 12:57 PM
Web News
Published: October 24, 2023
Share

കുറ്റ്യാടി പൊലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസര്‍ സുധീഷിന്റെ മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം. സുധീഷിന്റെ മൊബൈല്‍ ഫോണ്‍ കാണാനില്ലെന്നും ജോലി സമ്മര്‍ദ്ദമാണ് ആത്മഹത്യ ചെയ്യാന്‍ കാരണമെന്നും കുടുംബം ആരോപിച്ചു.

തിങ്കളാഴ്ച വൈകുന്നേരമാണ് സിപിഒ സുധീഷിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. തിങ്കളാഴ്ച അദ്ദേഹം ജോലിക്കെത്തിയിരുന്നു. രാവിലെ 11 മണിയോടെയാണ് അദ്ദേഹത്തെ കാണാതായത്. തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് സുധീഷിനെ സ്റ്റേഷനടുത്തുള്ള കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.

വൈകുന്നേരം കണ്ടെത്തിയ മൃതദേഹം രാത്രി 9.30 ഓടെയാണ് അഴിച്ചുമാറ്റി ഇന്‍ക്വസ്റ്റ് നടത്തിയത്. മൃതദേഹം അഴിച്ചുമാറ്റുന്ന സമയത്ത് തങ്ങളെ ആരെയും അടുപ്പിച്ചില്ലെന്നും കുടുംബം ആരോപിക്കുന്നു.

സുധീഷിനെ കാണാതായതിനെ തുടര്‍ന്ന് പരിശോധിച്ച സിസിടിവി ദൃശ്യങ്ങളില്‍ ഫോണുകള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഈ ഫോണ്‍ കാണാതായതില്‍ ദുരൂഹത ഉണ്ടെന്നാണ് കുടുംബത്തിന്റെ ആരോപണം.

ജോലി സംബന്ധമായ വിഷയങ്ങളില്‍ സുധീഷ് കടുത്ത മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി കുടുംബം ആരോപിക്കുന്നുണ്ട്. കുറ്റ്യാടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത സാമ്പത്തിക തട്ടിപ്പുമായി ബന്ധപ്പെട്ട കേസിന്റെ ഭാഗമായിരുന്നു സുധീഷ്. അന്വേഷണം ക്രൈം ബ്രാഞ്ചിന് കൈമാറിയിരുന്നു. ചുമതല കൈമാറിയെങ്കിലും കേസുമായി ബന്ധപ്പെട്ട രേഖകള്‍ നല്‍കിയില്ല. ഇവ തയ്യാറാക്കി നല്‍കുന്നതിന് ചുമതലപ്പെടുത്തിയത് സുധീഷിനെയായിരുന്നു. രേഖകള്‍ തയ്യാറാക്കി നല്‍കാനുള്ള സമയപരിധി കഴിഞ്ഞിരുന്നു. ഇക്കാര്യത്തില്‍ അദ്ദേഹം കടുത് മാനസിക സമ്മര്‍ദ്ദം അനുഭവിച്ചിരുന്നതായി കുടുംബം പറയുന്നു.

Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

‘ലഹരി വില്‍പന കൂടുന്നു’, തൃക്കാക്കരയില്‍ രാത്രികാല കച്ചവടം നിരോധിച്ചേക്കും

November 5, 2023
DiasporaNews

അമ്മയുടെ ഉദരത്തിൽ ഗർഭസ്ഥ ശിശുവിന് സങ്കീർണ ശസ്ത്രക്രിയ, ചരിത്ര നേട്ടവുമായി അബുദാബി ബുർജീൽ മെഡിക്കൽ സിറ്റി

June 13, 2023
News

കണ്ണീരായി വയനാട്;നിലവിൽ 154 മരണം സ്ഥിരീകരിച്ചു;200 പേരെ കാണാനില്ല

July 31, 2024
News

മാർച്ച്‌ 15 ന് ആദ്യ ഇസ്‌ലാമോഫോബിയ വിരുദ്ധ ദിനമായി ആചരിക്കാൻ യുഎൻ 

March 11, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?