EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം
News

ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം

ഇയാളുടെ മരണവിവരം അറിഞ്ഞപ്പോൾ തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടെന്നും മരണസ‍ർട്ടിഫിക്കറ്റും മറ്റു രേഖകളും മാത്രം അയച്ചാൽ മതിയെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്

Web Desk
Last updated: May 26, 2023 9:31 AM
Web Desk
Published: May 26, 2023
Share

ആലുവ: ഗള്‍ഫില്‍ ആത്മഹത്യ ചെയ്ത പ്രവാസി മലയാളിയുടെ മൃതദേഹത്തെ ചൊല്ലി തര്‍ക്കം. കോട്ടയം ഏറ്റുമാനൂര്‍ സ്വദേശി ജയകുമാറാണ് ഗള്‍ഫില്‍ ഏഴ് ദിവസം മുന്‍പ് ആത്മഹത്യ ചെയ്തത്. ജയകുമാറിന്റെ മൃതദേഹം ഇന്ന് പുലര്‍ച്ചെയാണ് നെടുമ്പാശ്ശേരിയില്‍ എത്തിച്ചത്. എന്നാല്‍ മൃതദേഹം ഏറ്റെടുക്കാന്‍ കുടുംബാംഗങ്ങളാരും എത്തിയില്ല. ജയകുമാറിന്റെ പെണ്‍സുഹൃത്തായ സഫിയയുടെ പേരിലാണ് മൃതദേഹം നാട്ടിലെത്തിയത്.

മൃതദേഹം ഏറ്റെടുക്കില്ലെന്ന് ബന്ധുക്കള്‍ അറിയിച്ചതിനെ തുടര്‍ന്ന് മൃതദേഹം ആലുവ പൊലീസ് സ്റ്റേഷനിലേക്ക് കൊണ്ടു പോയി. പൊലീസ് നടത്തിയ ചര്‍ച്ചകള്‍ക്കൊടുവില്‍ മൃതദേഹം പിന്നീട് ഏറ്റുമാനൂരിലേക്ക് കൊണ്ടു പോയി.

ഇയാളുടെ മരണവിവരം അറിഞ്ഞപ്പോള്‍ തന്നെ മൃതദേഹം നാട്ടിലേക്ക് അയക്കേണ്ടെന്നും മരണസര്‍ട്ടിഫിക്കറ്റും മറ്റു രേഖകളും മാത്രം അയച്ചാല്‍ മതിയെന്നുമായിരുന്നു വീട്ടുകാരുടെ നിലപാട്. എന്നാല്‍ മൃതദേഹം അധികകാലം അവിടെ സൂക്ഷിക്കാന്‍ സാധിക്കില്ലെന്ന് വന്നതോടെയാണ് നാട്ടിലേക്ക് അയച്ചത്. നാട്ടില്‍ മൃതദേഹം എത്തിയ ശേഷം വിളിക്കാന്‍ പറഞ്ഞ വീട്ടുകാരെ പക്ഷേ നെടുമ്പാശ്ശേരിയില്‍ മൃതദേഹം എത്തിയ ശേഷം ഫോണില്‍ കിട്ടിയില്ല.

ജയകുമാറും ഭാര്യയും തമ്മില്‍ അകല്‍ച്ചയിലാണെന്നും ബന്ധം പിരിയുന്നതുമായി ബന്ധപ്പെട്ട് കേസ് നടക്കുകയാണ്. എന്നാല്‍ നിയമപരമായി ബന്ധം പിരിയാത്തതിനാല്‍ ഭാര്യയോ രക്തബന്ധത്തിലുള്ളവരോ തന്നെ മൃതദേഹം ഏറ്റെടുക്കണമെന്നാണ് നിയമമെന്ന് പെണ്‍സുഹൃത്ത് സഫിയ മാധ്യമങ്ങളോട് പറഞ്ഞു.

TAGGED:dubaiPravasiPravasi deathUAE
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • അനോമി സിനിമയിൽ നിന്നും സി.ജെ റോയ് പിന്മാറാനുള്ള കാരണം വ്യക്തമാക്കി ഭാവന
  • പ്രതീക്ഷയുടെ ആകാശത്ത് കരിപ്പൂർ: മാർച്ച് മുതൽ ആറ് പുതിയ സർവ്വീസുകൾ
  • കാറപകടം ഉണ്ടാക്കി 12 മണിക്കൂറിന് ശേഷം പൊലീസിൽ കീഴടങ്ങി മണിയൻപിള്ള രാജു
  • മന്നാ മെസ് റസ്‌റ്റോറന്റ് ദുബായിൽ പ്രവർത്തനം ആരംഭിച്ചു
  • പാർലമെൻ്റിൽ രാഹുൽ ഗാന്ധിക്കായി വാദിച്ച് ജോൺ ബ്രിട്ടാസ്

You Might Also Like

News

കാറിനുള്ളിൽ കയറിക്കൂടിയ അതിഥിയെ പൊക്കി!

August 31, 2022
News

വെള്ളായണി കായലില്‍ കുളിക്കാനിറങ്ങി; മൂന്ന് കോളേജ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു

January 26, 2024
EntertainmentNews

സിനിമ കാരണം കുടുംബം തകർന്നെന്ന് ഷൈൻ ടോം ചാക്കോ; വീഡിയോ കാണാം

December 12, 2022
News

വയോധികനെ ഭീഷണിപ്പെടുത്തി നഗ്നചിത്രങ്ങൾ പകർത്തി പണം തട്ടാൻ ശ്രമം, അഭിഭാഷകയായ സീരിയൽ നടിയും സുഹൃത്തും അറസ്റ്റിൽ

July 27, 2023

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?