EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: പ്രവാസം അനുഭവിച്ചയാളാണ് ഞാൻ, ആറ് വ‍ർഷം ഇവിടെയുണ്ടായിരുന്നു: ഡബ്ബ്സി
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > Entertainment > പ്രവാസം അനുഭവിച്ചയാളാണ് ഞാൻ, ആറ് വ‍ർഷം ഇവിടെയുണ്ടായിരുന്നു: ഡബ്ബ്സി
Entertainment

പ്രവാസം അനുഭവിച്ചയാളാണ് ഞാൻ, ആറ് വ‍ർഷം ഇവിടെയുണ്ടായിരുന്നു: ഡബ്ബ്സി

Web Desk
Last updated: December 30, 2025 2:50 PM
Web Desk
Published: December 30, 2025
Share

ദുബായിലെ പ്രവാസ ജീവിതം ഓർത്തെടുത്ത് ​റാപ്പ് സിം​ഗ‍ർ ഡബ്സി. പുതുവത്സര ആഘോഷപരിപാടികളിൽ പങ്കെടുക്കാൻ ദുബായിലെത്തിയ ഡബ്സി മാധ്യമങ്ങളെ കണ്ടപ്പോൾ ആണ് തൻ്റെ പ്രവാസ ജീവിതത്തെ കുറിച്ച് ഓർത്ത് എടുത്തത്. കരാമയിലും പരിസരത്തുമായിട്ടാണ് പ്രവാസിയായ കാലത്ത് ജീവിച്ചിരുന്നതെന്ന് ഡബ്സ്സി പറഞ്ഞു. സ്വന്തം രാജ്യം വിട്ട് ദുബായിൽ പുതിയൊരു ജീവിതം കെട്ടിപ്പടുക്കാൻ നടത്തിയ പ്രവാസജീവിതകാലം വേറിട്ടൊരു ഓർമയാണെന്നും അദ്ദേഹം പറഞ്ഞു.

ഡബ്സ്സിയുടെ വാക്കുകൾ –
പ്രവാസം എനിക്ക് അറിയോ എന്ന് ചോദിച്ചാൽ അറിയോ എന്നല്ല ഞാൻ അത് അനുഭവിച്ചിട്ടുണ്ട്. കരാമയുടെ പല ഭാഗത്തായി ഞാൻ താമസിച്ചിട്ടുണ്ട്. തിരിയണ കോഴിയൊക്കെ വൈകുന്നേരം പോയി കഴിക്കുന്നതും അങ്ങനെ സാധാരണ പ്രവാസികളുടെ അതേജീവിതം ഞാൻ ഇവിടെ അനുഭവിച്ചിട്ടുണ്ട്. ആറ് വർഷം ഒരു പ്രവാസിയായി ഞാൻ ഇവിടെ ഉണ്ടായിരുന്നു.

സൗത്ത് കാര്‍ണിവല്‍ പുതുവത്സര പരിപാടി നാളെ

ദുബായ്: ജാസി ഗിഫ്റ്റ്, ഡാബ്‌സി ഉള്‍പ്പെടെ പ്രശസ്ത സംഗീത കലാകാരന്‍മാര്‍ അണിനിരക്കുന്ന പുതുവത്സരാഘോഷ പരിപാടി ബുധനാഴ്ച ദുബായില്‍ അരങ്ങേറും.

വൈകീട്ട് നാല് മണി മുതല്‍ സിലിക്കണ്‍ ഒയാസിസിലെ റാഡിസണ്‍ റെഡ് ഹോട്ടലില്‍ സൗത്ത് കാര്‍ണിവല്‍ ദുബായ് 2025 എന്ന പേരിലാണ് ആഘോഷം. യുഎഇയിലെ ഏറ്റവും വലിയ പുതുവത്സരാഘോഷമായിരിക്കും സൗത്ത് കാര്‍ണിവല്‍ എന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊച്ചിന്‍ കാര്‍ണിവലിന് സമാനമായ രീതിയിലായിരിക്കും സൗത്ത് കാര്‍ണിവല്‍ ഒരുക്കുക. തത്സമയ നൃത്ത, സംഗീത പരിപാടിക്ക് പുറമെ ദക്ഷിണേന്ത്യന്‍ രുചിവൈവിധ്യങ്ങളും സന്ദര്‍ശകര്‍ക്കായി ഒരുക്കും. പുതുവര്‍ഷാഘോഷത്തില്‍ താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും ഒരുപോലെ ഒത്തുചേരാന്‍ കാര്‍ണിവലിലൂടെ അവസരമൊരുങ്ങും. 21 വയസ്സിന് മുകളിലുള്ളവര്‍ക്കാണ് പ്രവേശനം. അതിഥികൾക്ക് വാലിഡായ ഐ.ഡി കാ‍ർഡ് കൈയിൽ കരുതണം.

TAGGED:Dabzee
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

Entertainment

‘എനിക്ക് മമ്മൂട്ടിയാണ് യഥാര്‍ത്ഥ ഹീറോ’; കാതലിനെ കുറിച്ച് ജ്യോതിക

December 19, 2023
Entertainment

അൻപത് കോടി ക്ലബിൽ പ്രേമലു, നേട്ടം പതിമൂന്നാം ദിവസം

February 21, 2024
Entertainment

കര്‍ണനായി സൂര്യ വീണ്ടും ബോളിവൂഡിലേക്ക്

June 13, 2023
Entertainment

നിലപാട് മാറ്റി ഫിയോക്: മലയാള സിനിമകൾ റിലീസ് ചെയ്യാൻ തടസ്സമില്ല

February 27, 2024

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?