EditorealEditorealEditoreal
Notification Show More
Font ResizerAa
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Reading: സരിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം? അനുനയിപ്പിക്കാൻ കോൺ​ഗ്രസ്
Share
EditorealEditoreal
Font ResizerAa
Search
  • Home
  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora
  • മാംഗല്യം
  • Unibridge
Follow US
Editoreal > News > സരിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം? അനുനയിപ്പിക്കാൻ കോൺ​ഗ്രസ്
News

സരിനെ സ്ഥാനാർത്ഥിയാക്കാൻ സിപിഎം? അനുനയിപ്പിക്കാൻ കോൺ​ഗ്രസ്

Web Desk
Last updated: October 16, 2024 2:24 PM
Web Desk
Published: October 16, 2024
Share

പാലക്കാട്: പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പിലെ കോൺ​ഗ്രസ് സ്ഥാനാർത്ഥിയായി രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ എതിർപ്പ് പരസ്യപ്പെടുത്തി പി.സരിൻ. ഉപതെരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിലിനെ സ്ഥാനാർത്ഥിയാക്കിയതിലാണ് കെപിസിസി സോഷ്യൽ മീഡിയ സെൽ കൺവീനർ കൂടിയായ ഡോ. പി സരിൻ അതൃപ്തി പരസ്യമാക്കിയത്.

വ്യക്തികളുടെ താത്പര്യത്തിനായി പാർട്ടി വഴങ്ങരുതെന്നും വഴങ്ങിയാൽ ഹരിയാന ആവർത്തിക്കുമെന്നും സരിൻ വാർത്താസമ്മേളനത്തിൽ തുറന്നടിച്ചു. കണ്ണടച്ച് ഇരുട്ടാക്കരുത് പാർട്ടിയിൽ ഉൾപ്പാർട്ടി ജനാധിപത്യവും ചർച്ചകളും വേണമെന്നും സരിൻ പറഞ്ഞു. കെപിസിസി മീഡിയ സെൽ വാട്സാപ്പ് ​ഗ്രൂപ്പിൽ നിന്നും താൻ ലെഫ്റ്റ് അടിച്ചതായുള്ള വാർത്തയും സരിൻ നിഷേധിച്ചു.

അതേസമയം സരിൻ്റെ വാർത്താസമ്മേളനം പ്രാഥമികമായി അച്ചടക്ക ലംഘനമാണെന്ന വിലയിരുത്തലിലാണ് കെപിസിസി. കോൺ​ഗ്രസ് ഹൈക്കമാൻഡ് പ്രഖ്യാപിച്ച സ്ഥാനാർത്ഥികളെ തള്ളിപ്പറഞ്ഞ സരിൻ്റെ നടപടി ​ഗുരുതര അച്ചടക്ക ലംഘനമായി നേതൃത്വം വിലയിരുത്തുന്നു. അതേസമയം സരിനെ അനുനയിപ്പിച്ച് നിർത്താനുള്ള ശ്രമത്തിലാണ് ഒരു വിഭാ​ഗം കോൺ​ഗ്രസ് നേതാക്കൾ.

പാലക്കാട്ടെ സിറ്റിം​ഗ് എംഎൽഎയും വടകര എംപിയുമായ ഷാഫി പറമ്പിലിൻ്റേയും പ്രതിപക്ഷ നേതാവ് വിഡി സതീശൻ്റേയും പിന്തുണയോടെയാണ് യൂത്ത് കോൺ​ഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ പാലക്കാട്ടെ സ്ഥാനാർത്ഥിത്വം ഉറപ്പിച്ചത്. അതേസമയം സരിനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു കെപിസിസി അധ്യക്ഷൻ കെ.സുധാകരന് താത്പര്യം എന്നാണ് പുറത്തു വരുന്ന വാർത്തകൾ.

അതിനിടെ സരിൻ അതൃപ്തി പ്രകടിപ്പിച്ചു പുറത്തു വന്നതോടെ സിപിഎം അണിയറ നീക്കങ്ങൾ സജീവമാക്കി രം​ഗത്ത് എത്തി. പാലക്കാട്ടെ സിപിഎം നേതൃത്വം ഇതിനോടകം സരിനുമായി ചർച്ച നടത്തിയെന്നാണ് സൂചന. സരിനെ സ്വതന്ത്രസ്ഥാനാർത്ഥിയാക്കി മത്സരിപ്പിക്കുന്നതടക്കമുള്ള സാധ്യതകളും ചർച്ചയിലുണ്ട്. ഏറ്റവും മികച്ച സ്ഥാനാർത്ഥിയെ പാലക്കാട് അണിനിരത്താനാണ് ശ്രമമെന്ന് സിപിഎം ജില്ലാ സെക്രട്ടറി പറഞ്ഞു.

TAGGED:palakkadPalakkad assembly election
Share This Article
Facebook Whatsapp Whatsapp Copy Link Print
Share
Leave a Comment

Leave a Reply Cancel reply

Your email address will not be published. Required fields are marked *

Recent Posts

  • സി.എച്ചിൻ്റെ പാരമ്പര്യമുള്ള വീടിന് ജപ്തി നോട്ടീസ്, ചർച്ചയായി മുനീറിൻ്റെ ക്രെസൻ്റ് ഹൗസ്
  • ഒരു ലക്ഷത്തിലേക്ക് സ്വർണവില, ഈ മാസം കുറഞ്ഞത് 24,000 രൂപയോളം
  • ക്ഷമയ്ക്ക് അതിരുണ്ട്, തിരിച്ചടിക്കാൻ ഞങ്ങൾക്ക് അധികാരമുണ്ട്; ഇറാന് മുന്നറിയിപ്പുമായി സൗദ്ദി
  • മലപ്പുറത്ത് മാറ്റം: മന്ത്രി അബ്​ദുറഹ്മാൻ തിരൂരിലേക്ക്, രണ്ടത്താണിക്ക് തിരൂരങ്ങാടി സീറ്റിന് സാധ്യത
  • ഒടുവിൽ 55 സീറ്റിൽ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച് കോൺ​ഗ്രസ്, ആദ്യപട്ടികയിൽ സന്ദീപ് വാര്യരില്ല

You Might Also Like

News

കുടിശ്ശിക അടച്ചില്ല; അട്ടപ്പാടി സ്കൂളിന്റെ ഫ്യൂസ്യൂരി കെ.എസ്.ഇ.ബി

June 21, 2024
NewsSports

ഖത്തർ ലോകകപ്പ്: ഉദ്ഘാടന മത്സരം കാണാൻ സുവർണാവസരം

September 3, 2022
News

‘പണി പാളിയ പ്ലാനിം​ഗ്’; കോട്ടയത്ത് ഒരേ ഓഫീസിന് രണ്ട് കെട്ടിടം

December 29, 2022
News

അഡ്രസ് ഡൗൺടൗണിലെ തീപിടിത്തം: ഇൻഷുറൻസ് കമ്പനി നൽകിയ നഷ്ടപരിഹാരം തിരിച്ചുകിട്ടില്ല

September 21, 2022

Categories

  • News
  • Videos
  • Real Talk
  • Program
  • Editoreal Plus
  • Business
  • Entertainment
  • Sports
  • Diaspora

About US

Editoreal is a news platform committed to reporting the latest news and happenings relevant to Malayalees the world over.
Quick Link
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
Top Categories
  • News
  • Business
  • Editoreal Plus
  • Real Talk

Subscribe US

© theeditoreal.com. All Rights Reserved.
Welcome Back!

Sign in to your account

Username or Email Address
Password

Lost your password?